നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 47110-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47110 |
| യൂണിറ്റ് നമ്പർ | LK/2018/47110 |
| അംഗങ്ങളുടെ എണ്ണം | 81 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | 1.ഹെമിൻ 2.ഋജുറാം |
| ഡെപ്യൂട്ടി ലീഡർ | 1.നൈന ഫാദിയ 2.ദിയ കെ നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ് വിപി റസീന കെപി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാനവാസ് ബിൻ മുഹമ്മദ്. നജ് ല കെടി |
| അവസാനം തിരുത്തിയത് | |
| 19-01-2026 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2024_27
ലിറ്റിൽകൈറ്റ്സ് 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15ന് നടന്നു. ജൂൺ 11 ന് 2024_27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 170 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 151 പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 81 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 81 അംഗങ്ങൾ ഉണ്ട്. ജൂലൈ 30ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2024_27യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്‍കൂൾതല ഭരണ നിർവ്വഹണ സമിതി 2024_25
| സ്ഥാനം | സ്ഥാനപ്പേര് | അംഗങ്ങളുടെ പേര് |
|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡണ്ട് | കരിമ്പിൽ പൊയിൽ റസാഖ് |
| കൺവീനർ | ഹെഡ്‍മിസ്‍ട്രസ് | എം ബിന്ദു |
| വൈസ് ചെയർമാൻ | ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസ് | സി നസീറ |
| ജോയിന്റ് കൺവീനർ | കൈറ്റ് മാസ്റ്റർ
കൈറ്റ് മിസ്‍ട്രസ് |
വിപി അബ്‍ദുൽ സമദ്
കെപി റസീന |
| സാങ്കേതിക ഉപദേഷ്ടാക്കൾ | എസ്ഐടിസി
ജോ:എസ്ഐടിസി |
പിപി റഷീദ്
പിഎം ബഷീർ |
യൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആണ്.
സ്‍കോളർഷിപ്പ് 2024_25

ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്‍കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്‍കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്‍കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്‍കൃതം, ഉറുദു സ്‍കോളർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.
സബ് ജില്ലാ കലാമേള വീഡിയോ കവറേജ്
2025_26 അധ്യായന വർഷത്തിൽ, പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2024_2027 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022_25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക് ഐടി പരിശീലനം
സ്‍കൂളിന്റെ സമീപപ്രദേശത്തുള്ള കുടംബശ്രീ യൂണിറ്റംഗങ്ങൾക്ക് 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ഐടി പരിശീലനം നൽകി. ജിമ്പ്, ഇങ്ക് സ്‍കേപ്പ്, ലിബർ ഓഫീസ് റൈറ്റർ എന്നീ സോഫ്‍റ്റ്‍വെയറുകൾ പരിചയപ്പെടുത്തി. ഈ സോഫ്‍റ്റ്‍വെയറുകളെ പരിചയപ്പെട്ടത് ഏറെ ആനന്ദകരവും ഉപകാരപ്രദവുമായെന്ന് കുടുംബശ്രീ അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സും ആർട്ടിഫിഷൽ ഇന്റലിജൻസ് പരിചയപ്പെടുത്തലും
2024_27 ബാച്ച് വിദ്യാർത്ഥികൾ 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു. ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സാധ്യതകളെയും ആശങ്കകളെയും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു.
കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ആർഡ്വിനോ കിറ്റ് പരിചയപ്പെടുത്തൽ
2024_27 യൂണിറ്റ് വിദ്യാർത്ഥികൾ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് അർഡ്വിനോ കിറ്റ് പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ സഹായത്തോടുകൂടി യൂണിറ്റ് അംഗങ്ങൾ എൽ ഇ ഡി ബൾബുകൾ കത്തിച്ചു.
എസ് ഐ ആർ ഹെൽപ് ഡെസ്‍ക്
2026 ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന നിയമസഭാ ഇലക്ഷനുള്ള വോട്ടർ പട്ടികയിൽ, തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാനുള്ള എസ്ഐആർ ഹെൽപ്ഡസ്‍ക് സേവനം കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക്, 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ നൽകി.
ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട് സന്ദർശനം
2023_26 യൂണിറ്റ് ബാച്ചിൽ പെട്ട മുഹമ്മദ് നിഹാൽ പി പി എന്ന ഭിന്നശേഷി വിദ്യാർത്ഥിക്ക് കാലിൽ നടത്തിയ സർജറി മൂലം 2025_26 അധ്യയന വർഷം സ്‍കൂളിൽ വരാൻ സാധിച്ചിരുന്നില്ല. 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളായ ഹെമിൻ, ഹംദിയ എന്നിവർ ഈ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പിക്റ്റോബ്ലോക്സ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് നിഹാൽ എൽ ഇ ഡി ബൾബുകൾ കത്തിച്ചു. സെർവർ മോട്ടോർ പ്രവർത്തിപ്പിച്ചു. നിഹാലിന് സ്‍കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആർഡ്വീനോ കിറ്റ് സമ്മാനിച്ചു.

സ്‍കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു.

അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
| 1 | 25435 | അഭയ് എ.കെ. |
| 2 | 25301 | അഹാൻ അൻഷാഫ് |
| 3 | 25516 | അൻഷിൻ ആർ.എസ് |
| 4 | 25374 | അസ്നാൻ |
| 5 | 25315 | ആയിഷ ഫർഹ എം.പി. |
| 6 | 25284 | ആയിഷ ഹെസ്സ |
| 7 | 25317 | ഫാദിൽ മുഹമ്മദ് |
| 8 | 25409 | ഫാദിയ നസ്രി |
| 9 | 25273 | ഫാത്തിമ ഹനാൻ |
| 10 | 25277 | ഫാത്തിമ റേന കെ.കെ. |
| 11 | 25450 | ഫിൽഹ പി.കെ. |
| 12 | 25475 | ഹാരിത്ത് ഇബ്രാഹിം ബിൻ മുഹമ്മദ് എം.കെ |
| 13 | 25342 | ഹയ ഫാത്തിമ |
| 14 | 25550 | ഹയ നാസർ |
| 15 | 25431 | ഹെമിൻ കെ |
| 16 | 25376 | ലിയ മെഹ്റിൻ |
| 17 | 25469 | മിദ്ലാജ് അഹമ്മദ് എൻ.എം. |
| 18 | 25361 | മുഹമ്മദ് ഹനാൻ എൻ.കെ. |
| 19 | 25472 | മുഹമ്മദ് ഷഹ്സാദ് അമൻ |
| 20 | 25365 | മുഹമ്മദ് സിനാൻ ആർ. |
| 21 | 25332 | മുഹമ്മദ് ആദിൽ |
| 22 | 25359 | മുഹമ്മദ് ഹനാൻ |
| 23 | 25338 | മുഹമ്മദ് ഷാബിൻ കെ. |
| 24 | 25503 | മുഹമ്മദ് ഉവൈസ് എം.പി |
| 25 | 25201 | മുഹമ്മദ് സിനാൻ വി. |
| 26 | 25191 | നാഫിയ ഫർസാന |
| 27 | 25181 | നൈന ഫാദിയ കെ.പി |
| 28 | 25202 | നന്ദ കിഷോർ വി.എം |
| 29 | 26021 | നിയ നാരായൺ |
| 30 | 25432 | നുബ മെഹർ കെ |
| 31 | 25322 | പ്രിയവിന്ദ |
| 32 | 25293 | റൈഹ ഹർഷാദ് |
| 33 | 25377 | റിദ ഫാത്തിമ |
| 34 | 25474 | റിധുവ |
| 35 | 25701 | റിയ ഫാത്തിമ പി.എം |
| 36 | 25446 | റോവൽ അഫ്നാസ് എസ്.ആർ |
| 37 | 25491 | സജ്‌വ ഫാത്തിമ |
| 38 | 25507 | സന ഫാത്തിമ |
| 39 | 25240 | സെനിൻ സഹർ |
| 40 | 25424 | ഉമയ്യ മഹ്ബിൻ വി.കെ |
| 41 | 25420 | സമ മസ്രിൻ കെ |
| 42 | 25478 | അതികിരൺ ബി.എസ്. |
| 43 | 25278 | അൻവിക എസ്. കരുണൻ |
| 44 | 25415 | ആരവ് സന്തോഷ് |
| 45 | 25355 | ആയിഷ അനീന |
| 46 | 25410 | ഡാനി മുബാറക് |
| 47 | 25259 | ദിയ കെ. നായർ |
| 48 | 25357 | ഫാദിയ ഫൈസൽ |
| 49 | 25471 | ഫാത്തിമ ഹംദിയ |
| 50 | 25319 | ഫാത്തിമ കെ. |
| 51 | 25356 | ഫാത്തിമ സെബ ഐൻ |
| 52 | 25204 | ഫവാസ് വി |
| 53 | 25182 | ഹല ഷെറിൻ കെ. |
| 54 | 25320 | ഹാത്തിം അബ്ദുള്ള എം.ഐ |
| 55 | 25444 | ഹൃജു റാം കെ.പി. |
| 56 | 25344 | ലാമിയ പി.കെ |
| 57 | 25336 | ലൻഹ മുഹമ്മദ് |
| 58 | 25250 | ലിയ നെസ്രിൻ വി.കെ. |
| 59 | 25340 | മുഹമ്മദ് അമീൻ |
| 60 | 25451 | മുഹമ്മദ് റിഷാൽ |
| 61 | 25483 | മുഹമ്മദ് സയാൻ ടി.കെ |
| 62 | 25382 | മുഹമ്മദ് അൻഷിഫ് |
| 63 | 25270 | മുഹമ്മദ് ഫാദി എൻ.കെ |
| 64 | 25192 | മുഹമ്മദ് ഹനാൻ കെ |
| 65 | 25291 | മുഹമ്മദ് ഹിഷാം എം.എം. |
| 66 | 25558 | മുഹമ്മദ് മിഷബ് ടി.കെ. |
| 67 | 25310 | മുഹമ്മദ് നിദാൽ |
| 68 | 25489 | നാഫിയു മുഹമ്മദ് പി. |
| 69 | 25497 | നസ്വിഹ് അമീൻ ജെ.എസ്. |
| 70 | 25222 | നവനീത് ജി.എൽ. |
| 71 | 25286 | നെഹാൽ നക്ഷത്ര |
| 72 | 25513 | നിഷ്വ ഫാത്തിമ |
| 73 | 25408 | നിവേദ് കൃഷ്ണ എസ്.എൻ. |
| 74 | 25490 | റയാൻ മുഹമ്മദ് കെ. |
| 75 | 25314 | റിസ്മ ഫാത്തിമ എൻ.പി. |
| 76 | 25590 | സയ്യിദ് ഹുസൈൻ ഇ. |
| 77 | 25366 | സന ഫാത്തിമ |
| 78 | 25495 | ഷാതിൽ എം. |
| 79 | 25452 | ഷെദ ഫാത്തിമ |
| 80 | 25219 | തെന്നൽ എസ്.ആർ |
| 81 | 25341 | സിയാൻ മുഹമ്മദ് കെ. |