ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
38099-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38099
യൂണിറ്റ് നമ്പർLK/2018/38099
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർഅമൽ കുമാർ
ഡെപ്യൂട്ടി ലീഡർസൻമ സുഭാഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കന്നി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിഷ്മ വി എസ്
അവസാനം തിരുത്തിയത്
22-11-2025Nariyapuram

[[]] 2024 -2027 വർഷത്തെ അംഗങ്ങൾ

sl no Admission no Name class
1 7969 Abhimanyu.A 9B
2 7978 Adith krishnan9B 9a
3 7968 Ahalya 9A
4 7964 Akhitha ajay 9B
5 7967 Amal kumar 9B
6 8128 Amaya s Nath 9B
7 7965 Ansa anu 9B
8 8009 Anusree r 9B
9 8075 Anusree p 9B
10 7973 Archa suresh 9B
11 7976 Ashwin s 9B
12 7966 Aswin r 9B
13 7984 Bini k binu 9B
14 8046 Binza Fathima 9A
15 8069 Harikrishnan 9B
16 7985 Harinarayanan 9B
17 7991 Krishnedhu 9B
18 8093 Muhammed shead 9B
19 8092 Muhammed Rizwan
20 8109 Nayanana b 9B
21 7992 Punnyadas 9B
22 8048 Sanma 9B
23 8116 Shiny 9B
24 8016 Sreehari 9B
25 7993 Sreenanda 9B
26 7979 Vrinda 9B

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 30വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 30 കുട്ടികളിൽ 26 പേര് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു

പ്രിലിമിനറി ക്യാമ്പ്

നരിയാപുരംസെൻറ് പോൾസ് ഹൈസ്കൂളിലെ 2024-27ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മിസ്ട്രസ് റിനിറ്റി മാത്യു ഉദ്ഘാടനം ചെയ്തു.

ഉദ്ദേശ്യങ്ങൾ:

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം -

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കുക, പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക ,ഹൈടെക് ക്ലാസ് റൂമുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയാണ്. ഗ്രൂപ്പ് പ്രേഗ്രാം, ക്വിസ് റോബോട്ടിക്സ് എന്നീ മേഖലകളിലൂടെയാണ് ക്ലാസ് കടന്നുപോയത്.

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം

PTA Meeting

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രാധാന്യം 1പദ്ധതിയുടെ പ്രവർത്തന ക്രമം വിദ്യാർഥികൾക്ക് എന്തൊക്കെ അവസരങ്ങളാണ് ലഭിക്കുന്നത് എന്നിവ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും, റോബോട്ടിക്സ് എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും ഇത് അവരുടെ ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും എന്നും പറഞ്ഞ് കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്


ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം

24 - 27 ബാച്ചിന്റെ ലിറ്റിൽ ഐഡി കാർഡുകളും യൂണിഫോമുകളും പ്രധാന അധ്യാപിക റിനി. റ്റി. മാത്യുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികൾ ഈ യൂണിഫോം ആണ് ധരിക്കുന്നത്

റോബോ ഫെസ്റ്റ് സാങ്കേതിക വിദ്യയുടെ ആഘോഷം

വിദ്യാർത്ഥികൾക്കിടയിൽ റോബോട്ടിക്സ് കൂടി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജീകരിക്കുക എന്നായിരുന്നു ഈ ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം

സ്കൂൾ റോബോ ഫെസ്റ്റിന്റെ ഉദ്ഘാടനം എച്ച് എം റിനിറ്റി മാത്യു നിർവഹിച്ചു

വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച നൂതന റോബോട്ടിക് പ്രോജക്ടറുടെ പ്രദർശനം നടന്നു

കോഡിങ് ഉപയോഗിച്ച തയ്യാറാക്കിയ ഗെയിമുകളും കുട്ടികൾ തയ്യാറാക്കിയിരുന്നു

മുഴുവൻ കുട്ടികളും ഈ മത്സരം വീക്ഷിക്കാനായി തീരുന്നു തൊട്ടടുത്ത സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഈ ഫെസ്റ്റിൽ പങ്കെടുത്തു

സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ അഭിനിവേശം വർദ്ധിപ്പിക്കാനും പ്രായോഗികതലത്തിൽ അറിവ് നൽകാനും റോബോ ഫെസ്റ്റ് സഹായിച്ചു പരിപാടി വലിയ വിജയമായിരുന്നു

റോബോട്ടിക്ക് ഫെസ്റ്റ്

ജില്ലാതല റോബോട്ടിക്ക് ഫെസ്റ്റ് മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു .അടൂർ ഐ എച്ച് ആർ ഡി കോളേജും പത്തനംതിട്ട കൈറ്റും ചേർന്ന് മാർച്ച് ഒന്നിനാണ് സംഘടിപ്പിച്ചത് സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുത്തത്. ബാക്കി കൈറ്റ് അംഗങ്ങളും കാണാൻ വന്നിരുന്നു

ROBO Fest റോബോട്ടിക്സ് ഫെസ്റ്റിൽ തിളക്കമാർന്ന പങ്കാളിത്തം

അടൂർ ഐഎച്ച്ആർഡി കോളേജിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി.കാഴ്ചയില്ലാത്തവർക്കുള്ള സ്മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക് എന്ന നൂതന റോബോട്ടിക് ഉപകരണമാണ് കുട്ടികൾ പരിചയപ്പെടുത്തിയത്. ഈ ഉപകരണം കാഴ്ചയില്ലാത്തവരുടെ സഞ്ചാരം കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കാൻ ലക്ഷ്യമായിട്ടുള്ളതാണ്.സാധാരണ മൂന്നു വടിയിൽ നിന്ന് വ്യത്യസ്തമായി റോബോട്ടിക്സിന്റെ സഹായത്തോടെ ഈ സ്റ്റിക്ക് ചുറ്റുപാടുകളെ മനസ്സിലാക്കാൻ സഹായിക്കുന്നു പ്രധാന സവിശേഷതകൾ അൾട്രാസോണിക് സെൻസർ മൂന്നുവടിക്ക് മുന്നിൽ തടസ്സം ഉണ്ടാക്കുന്ന എന്താണോ അത് കണ്ടെത്താൻ ഈ അൾട്രാസോണിക് സെൻസർ സഹായിക്കുന്നു ബസ്സർ തടസ്സങ്ങൾ അടുത്തെത്തുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിനായിട്ട് ബസ്സർ ഉപയോഗിക്കുന്നു

ROBOTICS FEST

ലിറ്റിൽ കിറ്റ്സ് വിനോദയാത്ര

ഈ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരു അവിസ്മമരണയ യാത്ര ഒരുക്കി. അവര് ക്ലാസ്സ് തലത്തിൽ പഠിച്ച ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണം ഒരു അനിമേഷൻ സിനിമ നിർമ്മിക്കുന്നത് സംവിധാനം ചെയ്യുന്നത് ശബ്ദം നൽകുന്നത് ഇതൊകെ നേരിട്ട് മനസിലാക്കാൻ കോട്ടയം ഫിലിം institute അവരെ സഹായിച്ചു

ലിറ്റിൽ കൈറ്റ്സ് : അനിമേഷൻ ലോകത്തേക്ക് ഒരു യാത്ര

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതുവരെ കണ്ട അനിമേഷനുകളിൽ നിന്ന് വ്യത്യസ്തമായ കുറെ പാഠങ്ങൾ അവർക്ക് പകർന്ന് കിട്ടി അനിമേഷന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കുക,ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുക , ഡിജിറ്റൽ മീഡിയ രംഗത്ത് കരിയർ സാധ്യതകളെ കുറിച്ച് അവബോധം നേടുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

animation

അനിമേഷൻ്റെ പിന്നാമ്പുറങ്ങൾ

വരയിൽ നിന്ന് ചലനത്തിലേക്ക് : ഒരു ആശയം എങ്ങനെയാണ് കഥാപാത്രങ്ങളായി ദൃശ്യങ്ങളായി മാറുന്നതെന്ന് കുട്ടികൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞു.സ്റ്റോറി ബോർഡ് തയ്യാറാക്കുന്ന രീതി, കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്യുന്ന ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു തന്നു 2D, 3D ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ [Open Toonz, Blender ] ഉപകരണങ്ങൾ എന്നിവ അടുത്തറിയാൻ കഴിഞ്ഞു.അനിമേഷൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ചലനം നൽകുന്ന രീതിയും [ Key framing ) ശബ്ദം സംയോജിപ്പിക്കുന്ന രീതിയും കുട്ടികൾക്ക് പുതിയ അറിവായി.

sound

ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചുള്ള വീഡിയോകൾ തയ്യാറാക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തി അനിമേഷൻ സ്റ്റുഡിയോ സന്ദർശനം അംഗങ്ങൾക്ക് അനുകരണീയമായ ഒരു അനുഭവമായിരുന്നു. ക്ലാസ് മുറികളിൽ നിന്ന് പഠിച്ച സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്ന് കണ്ടത് സാങ്കേതികവിദ്യയോടുള്ള അവരുടെ അഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു

ലിറ്റിൽ കൈകറ്റ്സ് സിനിമയുടെ ലോകത്തേക്ക് ഒരു പര്യടനം

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് സിനിമ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം ഒരു സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനം എന്നിവ നേരിട്ടു മനസ്സിലാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

cinema

ഞങ്ങൾ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെ ഒരു സിനിമയുടെ സെറ്റ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

ഒരു രംഗംചിത്രീകരിക്കുന്നതിന് മുമ്പുള്ള ക്യാമറ ക്രമീകരണം , ലൈറ്റിംഗ് സജ്ജീകരണം സംവിധായകൻറെ നിർദ്ദേശങ്ങൾ എന്നിവ കുട്ടികൾ കൗതുകത്തോടെ വീക്ഷിച്ചു

'സാങ്കേതിക ഉപകരണങ്ങൾ:'

സ്റ്റുഡിയോയിലെ വിവിധ ക്യാമറകൾ , ജിബ്, ട്രോളി 1ഗ്രീൻ സ്ക്രീൻ, ബൂം ൈമക്ക് എന്നിവയുടെ പ്രവർത്തനവും ഉപയോഗവും സാങ്കേതിക വിദഗ്ധർ വിശദീകരിച്ച് തന്നു ഈ ഉപകരണങ്ങൾ എങ്ങനെയാണ് സിനിമയ്ക്ക് ദൃശ്യപരമായ പൂർണ്ണ നൽകുന്നത് ഈ യാത്രയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു

സൈറ്റ് ഡിസൈൻ:

ഒരു സിനിമാ സെറ്റ് യഥാർത്ഥത്തിൽ എങ്ങനെയാണ് ഒരുക്കുന്നത് എന്നും ലൈറ്റുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഒരു മാന്ത്രിക ലോകം എങ്ങനെയാണ് സൃഷ്ടിക്കുന്നു എന്നും കുട്ടികൾക്ക് നേരിട്ട് കാണാനായി ഇതിലൂടെ സാധിച്ചു

സംവിധായകൻ ക്യാമറാമാൻ ലൈറ്റിങ് ടെക്നീഷ്യൻ സൗണ്ട് എൻജിനീയർ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ പരിചയപ്പെടാനും അവരുടെ ജോലിയിലെ വെല്ലുവിളികളെ കുറിച്ചും സാധ്യതകളെക്കുറിച്ചുംചോദിച്ചറിയാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു

ലിറ്റിൽ കൈറ്റ്സ് പ്രസക്തി

ലിറ്റിൽ കെറ്റ്സിൽലഭിക്കുന്ന വീഡിയോ എഡിറ്റിംഗ് , ക്യാമറ ഓപ്പറേഷൻ പരിശീലനം ഭാവിയെ ഈ രംഗത്തേക്ക് വരുന്നവർക്ക് എത്രത്തോളം ഉപകാരപ്രദം ആകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു

ലിറ്റിൽ കൈറ്റ്സ് ശബ്ദലോകത്തെ വിസ്മയക്കാഴ്ചകൾ

ഒരു സിനിമയ്ക്ക് ശബ്ദം എങ്ങനെയാണ് സൃഷ്ടിക്കുന്നത് എന്നും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്ന രീതിയിൽ പശ്ചാത്തല സംഗീതം ,ശബ്ദ മിശ്രണം തുടങ്ങിയ സാങ്കേതിക പ്രക്രിയകൾ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

റെക്കോർഡിംഗ് റൂം : ശബ്ദം പുറത്തേക്ക് പോകാത്ത വിധം സജ്ജീകരിച്ചിട്ടുള്ള അക്കോസ്റ്റിിക്ക് റെക്കോർഡ് റൂം കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു . ഡബ്ബിങ്ങിനായി ഉപയോഗിക്കുന്ന മൈക്രോ ഫോണുകളും അതിൻറെ സജ്ജീകരണങ്ങളും അവർ പരിചയപ്പെട്ടു

ഒരു സിനിമയിലെ ഓരോ ചലനത്തിനും ശബ്ദം നൽകുന്ന പ്രവർത്തനങ്ങൾ നേരിട്ട് കണ്ടത് കുട്ടികൾക്ക് വളരെ അത്ഭുതമായിരുന്നു .ഉദാഹരണമായി കാൽ പെരുമാറ്റം ,മഴയുടെ ശബ്ദം തുടങ്ങിയവ എങ്ങനെയാണ് സൃഷ്ടിക്കുന്നത് എന്ന വിദഗ്ധർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു

സ്റ്റുഡിയോയിലെ ഏറ്റവും പ്രധാന ഇടമായ കൺട്രോൾ റൂം സന്ദർശിച്ചത് വലിയ അറിവാണ് കുട്ടികൾക്ക് നൽകിയത്. അവിടെയുള്ള മിക്സിങ് കൺസോളുകളും ,കമ്പ്യൂട്ടറുകളും ഉയർന്ന നിലവാരമുള്ള സ്പീക്കറുകളും അവർ ആദ്യമായി കാണുകയായിരുന്നു

പശ്ചാത്തല സംഗീതം, സംഭാഷണം ,മറ്റ് ശബ്ദ എഫക്ടുകൾ എന്നിവ ഒരുമിച്ച് സിനിമയുടെ ദൃശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ശബ്ദം ക്രമീകരിക്കുന്ന സൗണ്ട് എൻജിനീയർ, പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകി

സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1

ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്ക്കൂൾ തല ക്യാമ്പ് 23/05/ 2025 ന് നടന്നു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റിനി ടീച്ചർ ഉദ്ഘാടനം38099 LK PTA SCHOOL CAMP.jpg ചെയ്തു. പ്രിയ ടീച്ചർ ഹരിഷ്മ ടീച്ചർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത് സോഷ്യൽ മീഡിയ യുടെ ഉപയോഗം റീൽസ് നിർമ്മാണം ഇവയൊക്കെ ആണ് ഇവിടെ ചർച്ച ചെയ്തത്. റീൽസ് നിർമ്മാണം കുട്ടികൾക്ക് ഏറെ ആവേശം നൽകുന്നതായിരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരാണെന്ന് തോന്നിക്കുന്ന പ്രവർത്തനം അവർ ക്യാമ്പിൽ കാഴ്ചവെച്ചു. മാസ്റ്റർ ട്രെയിനർ താര ടീച്ചർ ക്യാമ്പ് സന്ദർച്ച് വിലയിരുത്തൽ നടത്തി

സ്ക്കൂൾ പ്രവേശനോത്സവം 2025

സ്ക്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി ലൈറ്റിൽ കൈറ്റ്സ് കുട്ടികൾ ' മികച്ച ചിത്രങ്ങൾ ഒക്കെ പകർത്തിയത് കൈറ്റ്സ് കുട്ടികളാണ്. പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് ഗംഭീരമായ വീഡിയോയും കുട്ടികൾ നിർമ്മിച്ചു. പുതിയ അധ്യായന വർഷത്തേക്ക് കടന്നുവന്ന നവാഗതരെ സ്വാഗതം ചെയ്യാനായി സ്കൂൾ അധികൃതരും പി ടി എ യും ചേർന്ന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ഇതിന് വേണ്ട എല്ലാ സഹായവും ആയി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു

openig day





അന്തർദ്ദേശീയ സൈക്കിൾ ദിനാചരണം.

നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ നടന്ന സൈക്കിൾ ദിനാചരണം പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യത്തിനും വായു - ശബ്ദമലിനീകരണത്തിനും ഉതകുന്നതാണ് സൈക്കിൾ യാത്ര എന്ന് തദവസരത്തിൽ പ്രഥമാധ്യാപിക പറഞ്ഞു. ഇപ്പോൾ മിക്ക കുട്ടികളിലും കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ് സൈക്കിൾ സവാരി എന്ന് ആശംസ അറിയിച്ച അധ്യാപിക അമ്പിളി സി.ആർ അഭിപ്രായപ്പെട്ടു. സ്കൂളിൽ ദിവസവും സൈക്കിൾ യാത്ര നടത്തിവരുന്ന കുട്ടികളുടെ റാലി മറ്റു കുട്ടികൾക്ക് കൗതുകമായി. അധ്യാപക-അനധ്യാപകർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്

cycle day






പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം മികവാർന്ന പരിപാടികളോടെ സ്ക്കൂളിൽ നടത്തി. പ്രധാന അധ്യാപിക'റിനി ടി മാത്യു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വൃക്ഷ തൈ വച്ച് പിടിപ്പിച്ചു സ്ക്കൂൾ പച്ചക്കറി ത്തോട്ടംവൃത്തിയാക്കി. കുട്ടികൾ വരച്ച പോസ്റ്റുകളുടെ പ്രദർശനവും നടത്തി

പരിസ്ഥിതി ദിനം









യോഗദിനം വ്യത്യസ്തമാക്കി സെൻ്റ് പോൾസ് കുട്ടി പട്ടങ്ങൾ

യോഗ

അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും  അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് യോഗയ്ക്ക് നേതൃത്വം കൊടുത്തത്. ഡോക്യുമെൻ്റെഷനും കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു.

വായന ദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ

ജൂൺ 19 വായനദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ . വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. കുട്ടികൾ വായന വൃക്ഷം, പോസ്റ്ററുകൾ, പുസ്തക താലം മുതലായ പ്രവർത്തനങ്ങൾ നടത്തി.വായനദിനത്തിൽ സ്ഥാപകനായ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരു ക്വിസ് മത്സരം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. 'വായനാദിനാഘോഷം പുസ്തക വായന ഒരു വിരസമായ പ്രവർത്തി അല്ലെന്നും അത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ആകർഷകമാക്കാം എന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു ഈ വർഷത്തെ വായനാദിനാഘോഷം 'ഞാനിവിടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പരിപാടികൾ സമാപിച്ചു

വായനദിനം





കരുതലാകാം കരുത്തോടെ

നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിൽ കരുതൽ ആകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർത്യ ശാക്തീകരണം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി സ്ക്കൂൾ സുരക്ഷയുടെ ചാർജ് വഹിക്കുന്ന ടീച്ചർ സ്നേഹലതാ പണിക്കർ ക്ലാസ് എടുക്കുക ഉണ്ടായി ...

കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും നൽകുക എന്നത് രക്ഷകർത്താക്കളുടെ കടമയാണ് എന്നും വിദ്യാർത്ഥികളും രക്ഷകർത്താക്കളും തമ്മിൽ ഫലപ്രദമായ ആശയവിനിമ ആശയം ആവശ്യമാണെന്നും രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു. ക്ലാസ്സ് രക്ഷകർത്താക്കൾക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു. ലിറ്റിൽ കൈ കറ്റ്സ് കുട്ടികളാണ് പരിപാടികൾ ഡേ ക്യുമെൻ്റ് ചെയ്തത്

karuthal

ലഹരിക്കെതിരെ ഒറ്റമനസ്സോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കൈറ്റ്' (KITE - Kerala Infrastructure and Technology for Education) നടപ്പാക്കുന്ന ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ലഹരി ഉപയോഗത്തിനെതിരെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂൾ തലത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയുണ്ടായി

ലഹരിക്കെതിരെ പോസ്റ്ററുകൾ നിർമ്മിക്കുക അതുപോലെ ക്ലാസ് റൂമുകളിൽ ചെന്ന് കുട്ടികളെ ബോധവൽക്കരിക്കുക തുടങ്ങിയലഹരിക്കെതിരായുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, വീഡിയോകൾ, ഗെയിമുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ നൽകിയ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കാൻ സാധിച്ചു. ഇത് സ്കൂളുകളിൽ ലഹരി വിരുദ്ധ അവബോധം വർദ്ധിപ്പിക്കുന്നതിനും ക്രിയാത്മകമായൊരു മാറ്റം കൊണ്ടുവരുന്നതിനും സഹായകമായി. പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയുണ്ടായി

പ്രമാണം:38099 drugs.jpg
DRUGS

ലിറ്റിൽ കൈറ്റ്സും ഭിന്നശേഷി കുട്ടികളും:സാങ്കേതികവിദ്യയിലൂടെയുള്ള പിന്തുണ

ഭിന്നശേഷി കുട്ടികൾക്ക് സഹായകമാകുന്ന രീതിയിൽ സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പരിശീലന പരിപാടികളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കുചേരുന്നുണ്ട്. നമ്മുടെ സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്ക് അവർ പ്രത്യേക പരിഗണന നൽകി ഐടി അധിഷ്ഠിതമായ പഠനം ആ കുട്ടികൾക്കും നൽകുന്നുണ്ട്. G compris എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ആവേശത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സാങ്കേതിക മികവ് ഉപയോഗിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ പഠനവും ആശയവിനിമയവും ലളിതമാക്കാൻ ശ്രമിക്കുന്നതിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാനായി സഹായിക്കുന്നുണ്ട്

INCLUSIVE EDUCATION

.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം ക്ലാസുകാരെ റോബോട്ടിക്സ് പഠിപ്പിക്കുന്നു

കയറ്റിന്റെ കീഴിലുള്ള വിദ്യാർത്ഥി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഐടി പഠനത്തിൽ പ്രത്യേകം പരിശീലന ലഭിച്ചവരാണ് ഇതിലെ കുട്ടികൾ 'പത്താം ക്ലാസിലെ ഐടി പാഠ്യപദ്ധതിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ റോബോട്ടിക്സ് എന്ന വിഷയം അധ്യാപകരെ സഹായിച്ചുകൊണ്ട് അംഗങ്ങളായ വിദ്യാർഥികളാണ് സഹപാഠികൾക്ക് പകർന്നുകൊടുത്തത്. ലിറ്റിൽ കൈറ്റ്സിൽ നിന്ന് ലഭിച്ച റോബോട്ടിക് പഠനത്തിലെ അറിവുകളും പ്രായോഗിക പരിശീലനവും ആണ് ഇവർ ക്ലാസ് മുറികളിൽ പകർന്നു നൽകുന്നത് ഇതിലൂടെ റോബോട്ടിക്കറ്റുകൾ ഉപയോഗിച്ചുള്ള ലാബ് പ്രവർത്തനങ്ങൾ എളുപ്പം മുഴുവൻ കുട്ടികളിലേക്ക് എത്തിക്കാൻ കഴിയുന്നു

2025 ഐടി മേള

2025 സെപ്റ്റംബർ മാസത്തിൽ നടന്ന ഐടി മേളയിൽ ഏറ്റവും കുട്ടികൾ മികച്ച വിജയം കൈവരിച്ചു. '

പ്രയാസം ഉണ്ടായിരുന്ന കുട്ടികൾക്ക് ഐടിക്ക് വേണ്ട സഹായത്തിന് കുട്ടികൾ മുന്നിലുണ്ടായിരുന്നു.

ഐടി മേളയിൽ പങ്കെടുത്ത കുട്ടികളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ സംഘമായ അക്ഷിത അജയ് രണ്ടാം സ്ഥാനം നേടുകയും ജില്ലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു