സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
38099-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38099
യൂണിറ്റ് നമ്പർLK/2018/38099
ബാച്ച്2025-2028
റവന്യൂ ജില്ലപത്തനത്രിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കന്നി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിഷ്മ വി എസ്
അവസാനം തിരുത്തിയത്
01-12-202538099


ലിറ്റിൽ കൈറ്റ്സ് പരീക്ഷ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി പ്രയോഗിക പരീക്ഷ പരിശീലനം ജൂൺ മുതൽ നല്കി വരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ

ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ ജൂൺ 25 ന് സ്കൂൾ ലാബിൽ നടത്തപ്പെട്ടു. എട്ടാം ക്ലാസിലെ 27 കുട്ടികൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു. ലൈറ്റ്‌ലെ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെ ആകർഷനീയവും താൽപ്പര്യം ഉളവാക്കുന്നതുമായിരുന്നു . പങ്കെടുത്ത 27 കുട്ടികളിൽ 22 പേർക്ക് പ്രവേശനം നേടാൻ സാധിച്ചു

ലിറ്റിൽ കൈകറ്റ്സ് അംഗങ്ങൾ 2025-2028

SL NO   ADMISSION DIV NAME
1 8049 B NAVANEETH P
2 8029 B KASINATH S
3 8018 B MICHEL JINU MATHEW
4 8117 A SHINU SHYJU
5 8024 B LEKSHMI BIJU KUMAR
6 8021 B KARTHIK A B
7 8155 B ABHI KRISHNA A
8 8020 B BIBIN REJI
9 8028 B RIYAN REJI VARGHESE
10 8023 B AYANA KAMAL 
11 8042 B ABHIJITH AJI
12 8032 B ADITHYAN P
13 8163 B MUHAMMED ASHIK           
14 8039 B SARAYU PS 
15 8036 A VYSAKH MADHU
16 8019 B GAYATHRI S
17 8025 B HARIKRISHNAN U
18 8026 B ADHENA AJOY
19 8038 A ALLU AJAYAN
20 8043 B KASINATH M
21 8131 B ARPPITH A
22 8034 B SANJU SURESH

പ്രിലിമിനറി ക്യാമ്പ്

 എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 തീയതി സ്കൂളിന്റെ ലാബിൽ വച്ച് നടന്നു . സ്കൂൾ എച്ച് എം റിനി.റ്റി .മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാസ്റ്റർ ട്രെയിനർ ശ്രീമതി. ജ്യോതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം കൈറ്റ് മിസ്റ്റ്‌സുമാരായ ശ്രീമതി കന്നി എസ് നായരും നന്ദി ശ്രീമതി ഹരിഷ്മയും യഥാക്രമം രേഖപ്പെടുത്തി.

ക്യാമ്പിന്റെ ലക്ഷ്യങ്ങൾ '

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം സംഘങ്ങളുടെ ചുമതലകളും ,ഉത്തരവാദിത്തങ്ങളും ബോധ്യം ഉള്ളവരാക്കുക , ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ അവബോധം നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുക , രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിഫോം, ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഐഡി കാർഡ് , യൂണിഫോം മുതലായവ വിതരണം

ചെയ്യുകയുണ്ടായി . പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് റിനി.റ്റി .മാത്യു നിർവഹിച്ചു.

സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തൽ

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടൽ ക്ലാസ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്നതാണ് .അതുപോലെതന്നെ കുട്ടികളുടെ പഠനത്തെയും ഒരേപോലെ സഹായിക്കുന്ന സംവിധാനമാണ് സമഗ്ര പ്ലസ് .സമഗ്ര പ്ലസിന്റെ കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷകർത്താക്കളെ കൂടെ സഹായിക്കുന്ന വിധത്തിലാണ് ഇതിലെ പ്രവർത്തനങ്ങളും വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത് .സമഗ്ര പോർട്ടലിൽ കയറുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും മറ്റും കാണാനും, അത് പരിചയപ്പെടാനുമുള്ള അവസരമുണ്ട്. സമഗ്ര പോർട്ടലിന്റെ ഉപയോഗത്തെക്കുറിച്ച് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാത്ത മറ്റു കുട്ടികൾക്ക് കൈറ്റ്സ് സംഘാംഗങ്ങൾ വിവരിച്ചു കൊടുത്തു.

അറിവിന്റെയും ഐടിയുടെയും ആഘോഷം: ലിറ്റിൽ കൈറ്റ് സ് ശിശുദിനാഘോഷം

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലങ്ങളായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു. 'ഐടി അധിഷ്ഠിത വിദ്യാഭ്യാസം മാത്രമല്ല മറ്റു കാര്യങ്ങളിലും ലിറ്റിൽ കൈ കറ്റ്സ് മുന്നിലാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പ്രകടനം


ഭരണഘടന ദിനം

ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യർത്ഥികൾ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി റിനി T മാത്യു നിർവ്വഹിച്ചു. പോസ്റ്റർ രചന, പ്രസംഗം ,ഭരണഘടന ദിനത്തിൻ്റെ പ്രാധാനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൈറ്റ്സ് മാസ്റ്റർ കന്നി S നായർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.


അധ്യാപകർക്ക് കൈതാങ്ങ് ആയീ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

E-DROP സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ  ഫോട്ടോ uploading , വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ കണ്ടെത്തുക എന്നീ വിഷയങ്ങളിൽ duty ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് വേണ്ട പിന്തുണ നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇടപെടൽ വഴി പരിശീലന പരിപാടി കൂടുതൽ കാര്യക്ഷമമായും വേഗത്തിലും പൂർത്തിയാക്കാൻ സാധിച്ചു.

കുട്ടികളുടെ സാങ്കേതികമായ അറിവിനെ അധ്യാപകർ ഏറെ പ്രശംസിച്ചു.താങ്കൾക്ക് ലഭിച്ച ഐടി പരിശീലനം മുതിർന്നവർക്ക് കൂടി സഹായകമാകുന്ന രീതിയിൽ ഉപയോഗിക്കാനുംസഹായിക്കാനും കഴിഞ്ഞതിൽ കുട്ടികൾ ഏറെ സന്തോഷിച്ചു.ഈ പരിശീലനം സാങ്കേതിക മികവിന്റെ ഒരു ഉദാഹരണമായി തന്നെ എടുത്തു പറയാവുന്നതാണ്