ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ വേണ്ടി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

സത്യമേവ ജയതേ അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽകൈറ്റ്സിൻ്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷകർത്താക്കൾക്കുള്ള സൈബർ ക്ലാസ് ലിറ്റിൽ കുട്ടികൾ നടത്തി

ഫ്രീ സോഫ്റ്റ്‌വെയർ ഡേ 2025

നരിയാപുരം സെൻപോൾസ് ഹൈസ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം ലിറ്റിൽസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക റിനിറ്റി മാത്യു ഉദ്ഘാടനം നിർവഹിച്ചു.പോസ്റ്റർ രചന സെമിനാർ എന്നിവ നടത്തി തുടർന്ന് ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫസ്റ്റ് റോബോട്ടീസ് കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ സെപ്റ്റംബർ 27 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതിന് സ്കൂൾ ലിറ്റിൽ കൈറ്റ്സ്മിസ് മിസ്ട്രസുമാരായ കന്നി എസ് നായർ ഹരിഷ്മ vs എന്നി അധ്യാപകർപരിപാടികൾക്ക് നേതൃത്വം നൽകി പോസ്റ്റർ പ്രദർശനം കുട്ടികൾ വിവിധ സോഫ്റ്റ്‌വെയറുകളുടെ പോസ്റ്ററുകൾ സ്ക്കൂളിൽ പ്രദർശിപ്പിച്ചു

റോബോട്ടിക്സ് ക്ലാസ്

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഇപ്പോഴത്തെ പത്താം ക്ലാസിന്റെ ഗ്രൂപ്പ് ലീഡർ ആയ ഏബൽ ജോജിയുടെനേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായിറോബോട്ടിക് കിറ്റ് പരിചയപ്പെടുത്തി കൊടുത്തു. കിറ്റിലെ ഉപകരണങ്ങൾ അവയുടെ ഉപയോഗങ്ങൾ ഇതെല്ലാം കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു

ഉദ്ഘാടന ചടങ്ങ് പുനസംപ്രേക്ഷണം

2025 സെപ്റ്റംബർ 20 സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ കുട്ടികൾക്ക് പുനസംരക്ഷണം ചെയ്തു കൊടുത്തു.

ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക ക്ലാസ്

സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈറ്റ് മിസട്രസ് ഹരി ഷ്മ ടീച്ചറിന്റെ നേതൃത്വത്തിൽ അനിമേഷൻ റോബോട്ടിക്സ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ എടുത്തുകൊടുത്തു.ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും കുട്ടികളുടെ സഹായവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.


ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ

ലിറ്റിൽ കഴ്സിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 22ന് കുട്ടികൾക്ക് വേണ്ടി സെമിനാർ സംഘടിപ്പിച്ചു

എട്ടാം ക്ലാസിൽ നിന്ന് അർപ്പിതും ഒമ്പതാം ക്ലാസിൽ നിന്ന് അമൽ കുമാറും പത്താം ക്ലാസിൽ നിന്ന് ഏബൽ ജോജിയും നേതൃത്വം നൽകി.


ക്വിസ് മത്സരം നടത്തി


സെപ്റ്റംബർ 24 വ്യാഴാഴ്ച free Software day യോട് അനുബന്ധമായിഹൈസ്കൂൾ കുട്ടികൾക്ക് മത്സരം നടത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകരുടെ വേഷത്തിൽ

സ്കൂളിലെ പാചക തൊഴിലാളിയായ സുശീല ചേച്ചിയ്ക്ക് കെ ഇന്നത്തെ ഡിജിറ്റൽ സാങ്കേതികവിദ്യകളെ കുറിച്ചും ഓൺലൈൻ പെയ്മെൻറ് നടത്തുന്ന രീതികളെ കുറിച്ചും കുട്ടികൾ ക്ലാസ് എടുത്തു കൊടുത്തു.അതുപോലെ സമീപപ്രദേശത്തുള്ള കടകളിൽ ചെന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യയെക്കുറിച്ചും ഡിജിറ്റൽ പണം ഇടപാട് നടത്തുന്ന രീതികളെ കുറിച്ചും കുട്ടികൾ പറഞ്ഞു കൊടുക്കുകയുണ്ടായി

എൽ കെ കുട്ടികൾ


കുട്ടി അധ്യാപകർ

മറ്റു കുട്ടികൾക്കുള്ള ക്ലാസുകൾ' ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്കൂളിൻറെ അടുത്തുള്ള എൽപി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടറിൻറെ ബാലപാഠങ്ങൾ പകർന്നു കൊടുക്കുകയും റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ചുള്ള എൽഇഡി ബൾബിന്റെ പ്രവർത്തനം കാണിച്ചുകൊടുക്കുകയും ചെയ്തു അത് കുട്ടികൾക്ക് ഏറെ കൗതുകം ഉളവാക്കുന്ന പ്രവർത്തനമായിരുന്നു

മറ്റു കുട്ടികൾക്കുള്ള ക്ലാസ്സ്