LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർഅശ്വനി
ഡെപ്യൂട്ടി ലീഡർട്വിങ്കിൾ
കൈറ്റ് മെന്റർ 1ലിസി ആർ
കൈറ്റ് മെന്റർ 2സുരജ എസ് രാജ്
അവസാനം തിരുത്തിയത്
15-11-202544055


അംഗങ്ങൾ

കൈറ്റ് മെന്റർമാർ

അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ഡിവിഷൻ
1 അഭിനന്ദ് ബി എസ്
2 അമൽ ബി എ
3 അനന്തകൃഷ്ണൻ എ വി
4 അരുൺ എ എസ്
5 അഭിരാമി മഹേശ്വർ
6 അശ്വനി എ ആർ
7 ആതിര ആർ ഡി
8 ആവണി വി ആർ
9 ഗ്രീഷ്മ ജി എച്ച്
10 ജിയ എസ് കുമാർ
11 ശ്രേയ എം എസ്
12 ട്വിങ്കിൾ റ്റി എസ്
13 അഭിമന്യു ജെ ആർ ബി
14 അഭിനന്ദ് വി എച്ച് ബി
15 അമൽ രാജ് വി എസ് ബി
16 അനു വി ആർ ബി
17 മുഹമ്മദ് ദിൽഘാസ് ഡി ബി
18 അനഘ എസ് പി ബി
19 ആരഭി എസ് എസ് ബി
20 ആര്യ എ എസ് ബി
21 ആര്യ ആർ എസ് ബി
22 മീനാക്ഷി ആർ ബി
23 മീനാക്ഷി സുമേഷ് ബി
24 അനന്തു ആർ ജി സി
25 ആരോമൽ ഗോപൻ ജി എസ് സി
26 നിരജ്ഞൻ വി എസ് സി
27 ആദിത്യ എ എസ് സി
28 അനാമിക എം എസ് സി
29 ആഷിമ ഐസക്ക് സി

.

പ്രവർത്തനങ്ങൾ

ലഹരിയോട് നോ പറയാം ശിശുദിനമത്സരം

 
പ്രോഗ്രാമിങ്

2025 നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.ശൈശവവും കൗമാരവും ലഹരിയിൽ വീഴാതെ കാത്താൽ ജീവിതം അടിസ്ഥാനമുള്ളതായി മാറും.ഈ കാലയളവ് വലിയ വെല്ലുവിളിയുള്ളതായതിനാൽ കുട്ടികളിൽ ലഹരിവിരുദ്ധ ആശയം നൽകിയാൽ അവരിലത് ചെറിയ തീപ്പൊരിയായി അവശേഷിക്കും.അത് അവരുടെ ജീവിതത്തിലെ വീഴ്ചകളിൽ നിന്നും അവരെ കരകയറ്റും.അതുകൊണ്ട് ഈ ആശയം ഉറപ്പിക്കാനായി ശിശുദിനത്തോടനുബന്ധിച്ച് സ്ക്രാച്ച് പ്രോഗ്രാമിങ് മത്സരം നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗെയിമിന് കുറഞ്ഞത് മൂന്നു ലെവലുകളെങ്കിലും പൂ‌ർത്തിയാക്കണമായിരുന്നു.മത്സരത്തിൽ 8 എയിലെ ഗൗതം കൃഷ്ണ നാലു ലെവലുകൾ പൂർത്തിയാക്കി ലഹരിവിരുദ്ധ ഗെയിം തയ്യാറാക്കി ഒന്നാമതെത്തി.ഈ ഗെയിം മറ്റു കുട്ടികൾക്ക് കളിക്കാനായി നൽകി ലഹരിവിരുദ്ധ സന്ദേശം എല്ലാവരിലും എത്തിക്കും.

ശിശുദിന ഡിജിറ്റൽ പെയിന്റിംഗ് മത്സരം

 
ഡിജിറ്റൽ പെയിന്റിംഗ്

2025 നവംബർ മാസം 14 ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം ഡിജിറ്റലായി ആഘോഷിച്ചു.സ്കൂളിലെ അസംബ്ലിയും റാലിയും കഴിഞ്ഞശേഷം കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗും പ്രോഗ്രാമിംഗും മത്സരങ്ങളിലൂടെ ശിശുദിനം ഡിജിറ്റൽ ആയി ആചരിച്ചു.ഡിജിറ്റൽ പെയിന്റിംഗിൽ 8 എ യിലെ പ്രണയ പ്രദീപ്,അമൽ എന്നിവർ ഒന്നാം സ്ഥാനത്തും 8 ബിയിലെ രണ്ടാം സ്ഥാനത്തും എത്തി. സ്ക്രാച്ച് പ്രോഗ്രാമിങിൽ 8 എ യിലെ ഗൗതം കൃഷ്ണ ഒന്നാമതെത്തി.

ഐ ടി മിഡ്ടേം പരീക്ഷ 2025

 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഐ ടി പരീക്ഷയിൽ

എട്ടാം ക്ലാസിലെ കുട്ടികൾ ആദ്യമായിട്ടാണ് ഐ ടി പരീക്ഷ അഭിമുഖീകരിക്കുന്നത്.യു പി ക്ലാസുകളിൽ പരിചയിച്ചിട്ടാല്ലാത്ത ഒരു പരീക്ഷ അവർക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗിച്ച് അവർക്ക് ആത്മവിശ്വാസം പകർന്ന് നൽകി.ഐടി ടീച്ചേഴ്സ് പറഞ്ഞുകൊടുത്തതിനു പുറമെ തങ്ങൾ അഭിരുചിപരീക്ഷയിൽ നേരിട്ട രീതിയും ഉത്തരം ടിക് ചെയ്യേണ്ട രീതിയും ലിറ്റിൽ കൈറ്റ്സുകാരും പങ്കു വച്ചു. കുട്ടികളെല്ലാം ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നല്ലതായി പരീക്ഷ അറ്റൻഡ് ചെയ്യാനായിയെന്ന അനുഭവം അവർ പങ്കു വച്ചു.എല്ലാ ക്ലാസുകളിലെയും ഐ ടി അധ്യാപകർ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് കമ്പ്യൂട്ടർ പരീക്ഷ എളുപ്പത്തിൽ പൂർത്തിയാക്കാനായിയെന്ന് അഭിപ്രായപ്പെട്ടു.

ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ

 
അൺഇൻസ്റ്റാൾ ചെയ്യുന്നു

ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐ ടി കോ‌ർഡിനേറ്ററിനെ സഹായിച്ചു.ലാപ്‌ടോപ്പുകൾ ചാർജിനിടാനും സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും ലാപ്‍ടോപ്പുകളിൽ പേസ്റ്റ് ചെയ്ത് എക്സ്രാക്ട് ചെയ്യാനും കുട്ടികൾ ഐ ടി കോ‌ർഡിനേറ്റർ ലിസി ടീച്ചറിന്റെ നിർദേശപ്രകാരം സഹായിച്ചു.മാത്രമല്ല പരീക്ഷ അവസാനിച്ചപ്പോൾ ലാപ്‍ടോപ്പുകളിൽ നിന്നും പരീക്ഷാ സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യാനും കുട്ടികളുടെ സഹായം ഉണ്ടായിരുന്നു.

പഠനത്തിൽ കൂടെ കൂട്ടാം.

 
പഠിക്കാം

ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ കൂടാതെ അഡീഷണൽ ക്ലാസുകളും നൽകി വരുന്നു. റൂട്ടീൻ ക്ലാസുകളിലെ സമയഅപര്യാപ്തത കാരണം കൂടുതൽ ക്ലാസുകൾ എടുക്കുന്നു.മാത്രമല്ല കുട്ടികൾക്ക് സംഗീതം,വീഡിയോ എഡിറ്റിംഗ് മുതലായ മറ്റു സോഫ്‍റ്റ്വെയറുകളും പരിചയപ്പെടുത്തിവരുന്നു.ഈ ബാച്ചിൽ പ്രത്യേകപരിഗണന വേണ്ട കുട്ടികളും ഉണ്ട്.സെറിബ്രൽ പാൾസി,ഇന്റലച്ച്വൽ ഡിസബിളിറ്റി മുതലായവയുള്ളവരുണ്ടെങ്കിലും മുൻ വർഷങ്ങളിൽ അവർക്ക് ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് ഭിന്നശേഷി ഐ ടി ട്രെയിനിംഗ് നൽകിയതു കാരണം അവരും നല്ല മിടുക്കരായി സോഫ്‍റ്റ്‍വെയറുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഐടി മേള ഓവറോൾ രണ്ടാം സ്ഥാനം 2025

 
പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം

കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്.

യൂണിഫോം@2025

 
യൂണിഫോം വിതരണോദ്ഘാടനം2025

ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിന് യൂണിഫോം കളർ കുട്ടികളുടെ ആഗ്രഹപ്രകാരം പിങ്ക് ആക്കിമാറ്റി.പുതിയ ബാച്ചിനാണ് മാറ്റം വരുത്തിയത്.മാറിയ യൂണിഫോമിന്റെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് നി‌ർവഹിച്ചു.യൂണിഫോം ഏറ്റുവാങ്ങിയത് 8 സിയിലെ ആഷിമ ഐസക്കായിരുന്നു.

ചിലങ്ക 2025 മീഡിയ

 
ചിലങ്ക2025 മീഡിയ

2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു.ഈ മീറ്റിംഗിന്റെയും കലാപരിപാടികളുടെയും മീഡിയ കവറേജ് നൽകിയത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.ഈ ബാച്ചിലെ കുട്ടികൾ സീനിയേഴ്സിൽ നിന്നും ക്യാമറ പഠിച്ചാണ് മീഡിയ കവറേജിന് ഇറങ്ങിയത്. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ

 
ചെസ് പരിശീലനം

കളിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികളില്ലല്ലോ.പ്രത്യേകിച്ചും സ്പോർട്ട്സ് മത്സരങ്ങളിളുടെ സമയത്ത് പ്രാക്ടീസ് ചെയ്യാൻ കുട്ടികൾക്കിഷ്ടമാണ്.ചെസ് മത്സരത്തിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി അനന്തകൃഷ്ണനും അമലും ചേർന്ന് ഉബുണ്ടു സോഫ്റ്റ്‍വെയറിലെ ചെസ് ഗെയിം കളിക്കുകയും അത് കളിക്കുന്നതോടൊപ്പം ചെസിന്റെ നിയമങ്ങളും നീക്കങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു.ഫ്രീ സമയങ്ങളിൽ നേരം പോകാനും ഫലപ്രദമായി സമയം വിനിയോഗിക്കാനും ഇത് നമ്മളെ സഹായിക്കുന്നുണ്ട്. സ്വതന്ത്രസോഫ്‍റ്റ്‍വെയർ എന്ന ആശയത്തിന്റെ അന്തസത്ത ഇതിലൂടെ മനസിലാക്കാൻ സാധിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025

 
അജിരുദ്ധ് സാർ ക്യാമ്പിൽ

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബ‌ർ 19 ന് 9.30 മുതൽ 4.00 വരെ സ്കൂളിലെ ഐടി ലാബിൽ വച്ച് നടന്നു.ഈ ക്യാമ്പിന് നേതൃത്വം വഹിച്ചത് കൈറ്റിലെ മാസ്റ്റർ ട്രെയിനർ അജിരുദ്ധ് സാറാണ്. 29 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ 2024-2027 ബാച്ചുകാരും 2023-2026 ബാച്ചുകാരും ക്യാമറ കൈകാര്യം ചെയ്യുകയും ക്യാമ്പിൽ സഹായിക്കുകയും ചെയ്തു.ക്യാമ്പിന്റെ അവസാനം രക്ഷാകർത്താക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു.ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു.

വിജയം മധുരം

2025-2028 ബാച്ചിന്റെ അഭിരുചി പരീക്ഷാഫലം വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരുന്നത്.31 കുട്ടികളാണ് പരീക്ഷ എഴുതിയത്.റസൾട്ട് വന്നപ്പോൾ 31 പേരും നല്ല മാർക്കോടെ വിജയിച്ചു.അതിൽ ശിവാനി എ ആർ,അലീന എന്നീ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ തുടരാനാണ് താല്പര്യമെങ്കിലും എൻ സി സി യിലേയ്ക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ അവരെ ഒഴിവാക്കി 29 കുട്ടികളാണ് ഈ ബാച്ചിലേയ്ക്ക് വരുന്നത്.

അഭിരുചിപരീക്ഷ2025

 
അഭിരുചിപരീക്ഷ 2025

2025 ജൂൺ മാസം 25 ന് വീരണകാവ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10.30 ന് അഭിരുചി പരീക്ഷ ആരംഭിച്ചു. സ്കൂളിലെ വൈദ്യുതിപ്രശ്നം കാരണം പരീക്ഷയിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നെങ്കിലും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ സുഗമമായി നടക്കുകയും ചെയ്തു.31 കുട്ടികളാണ് പരീക്ഷയെഴുതിയത്.ഇതിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്.അവരും മറ്റു കുട്ടികളും പരീക്ഷ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്.സീനിയേഴ്സിന്റെയും അധ്യാപകരുടെയും ക്ലാസിന് അവർ പിന്നീട് നന്ദി അറിയിച്ചു. ഈ വർഷം കൂടുതൽ കോച്ചിംഗ് നൽകാനായതിലും ഭിന്നശേഷിക്കാർ നല്ല പ്രകടനം കാഴ്ച വച്ചതിലും മെന്റർമാരായി ലിസി ടീച്ചറും സുരജ ടീച്ചറും സന്തോഷം പ്രകടിപ്പിച്ചു.

മോഡൽ അഭിരുചി പരീക്ഷ2025

 
അഭിരുചിപരീക്ഷ മോഡൽ2025

അഭിരുചി പരീക്ഷയ്ക്കുള്ള റീസണിംങ്,ഗണിതം,പ്രോഗ്രാമിങ്,സ്വതന്ത്രസോഫ്റ്റ്‍വെയർ,ലോഗോകൾ ഇവയെല്ലാം പരിശീലിപ്പിച്ച ശേഷം കൈറ്റ് നൽകിയ മോഡൽ പരീക്ഷ സീനിയേഴ്സ് എല്ലാ ലാപ്ടോപ്പിലും ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് ഒരെണ്ണം മെന്റേഴ്സ് പരിചയപ്പെടുത്തി.രണ്ടു സെറ്റ് ചോദ്യങ്ങളിലായി ഓരോന്നിലും പത്തെണ്ണം വീതം ഇരുപതു ചോദ്യങ്ങളാണ് ഉള്ളതെന്നും ഓരോന്നും ക്ലിക്ക് ചെയ്യുന്നതും ചോദ്യങ്ങളുടെ നിറവ്യത്യാസവും പരിചയപ്പെടുത്തി.തുടർന്ന് പരീക്ഷയുടെ സമയം ഓടിക്കൊണ്ടിരിക്കുന്നതും സമയബന്ധിതമായി തീർക്കേണ്ടതിന്റെ ആവശ്യകതയും പരിചയപ്പെടുത്തി.തുടർന്ന് കുട്ടികൾ മോഡൽ പരീക്ഷ പ്രാക്ടീസ് ചെയ്തു.ഇത് അവരിൽ ആത്മവിശ്വാസം വളർത്തി.

കൈത്താങ്ങ്

 
അഭിരുചിപരീക്ഷ ഭിന്നശേഷി 2025

യു പി ക്ലാസിൽ വച്ച് കഴിഞ്ഞ രണ്ട് വർഷമായി ഭിന്നശേഷി ഐ ടി ക്ലാസ് സീനിയേഴ്സ് നൽകി വന്നതിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികൾ ഇപ്പോൾ സ്കൂളിലെ ഹൈസ്കൂളിലെത്തുകയും ലിറ്റിൽ കൈറ്റ്സിൽ അംഗത്വത്തിനായി ആഗ്രഹത്തോടെ മെന്റർമാരെ സമീപിക്കുകയും ചെയ്തു.അവർക്ക് മെന്റർമാരും കുട്ടികളും സന്തോഷത്തോടെ ക്ലാസുകൾ നൽകി.റീസണിംഗ് സുരജ ടീച്ചറും സോഫ്റ്റ്വെയറുകൾ ലിസി ടീച്ചറും ഗണിതഭാഗം നിമടീച്ചറും പ്രത്യേകമായി എടുത്തുകൊടുത്തു.മാത്രമല്ല പരീക്ഷയിൽ നിമടീച്ചർ അവർക്ക് അർത്ഥം പറഞ്ഞുകൊടുക്കുകയും ഗണിതക്രിയകൾ ചെയ്യാനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്തു.അവരിൽ ഇത് ആത്മവിശ്വാസം വളർത്തി.അവരെ പഠിപ്പിച്ച സീനിയേഴ്സിനും ഇത് അഭിമാനകരമായി.

അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ്

 
അഭിരുചിപരീക്ഷ ക്ലാസ്2025

2025 2028 കാലഘട്ടത്തിലെ അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചയുടടെ തന്നെ എല്ലാ ക്ലാസുകളിലും നോട്ടീസ് ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് നൽകി .മാത്രമല്ല ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം, ഗുണഗണങ്ങൾ മുതലായവ എല്ലാ എട്ടാം ക്ലാസിലും പോയി ബോധവൽക്കരണം നൽകി. തുടർന്ന് അംഗത്വത്തിനുള്ള അപേക്ഷ ഫോറം അവർ വിതരണം ചെയ്തു. പൂരിപ്പിച്ചു കൊണ്ടുവന്ന അപേക്ഷ ഫോം ഫയൽ ചെയ്യുകയും തിരുത്തലുകൾ വേണ്ടവ തിരിച്ചു നൽകി തിരുത്തി വാങ്ങുകയും ചെയ്തു.തുടർന്ന് ലാബിൽ വച്ച് പേര് തന്ന 32 കുട്ടികൾക്കും ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അവർക്ക് ക്ലാസ് എടുത്തു കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും നമുക്ക് ലഭ്യമായ സോഫ്റ്റ്‌വെയറുകളും അതിന്റെ ടൂൾ ബോക്സ്, ഇൻറർഫേസ് ഇവയെല്ലാം പരിചയപ്പെടുത്തി.

റീസണിങ്ങിലൂടെ കൈറ്റിലെത്താം

 
അഭിരുചിപരീക്ഷ2025

യുക്തിസഹമായി ചിന്തിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും കുട്ടികളെ സഹായിക്കുന്ന റീസണിങ് ,മെൻറലബിലിറ്റി ചോദ്യങ്ങൾ സീനിയേഴ്സ് പരിചയപ്പെടുത്തി. വിവിധ തരത്തിലുള്ള ചോദ്യങ്ങൾ നൽകിക്കൊണ്ട് അവയുടെ ഉത്തരങ്ങൾ കണ്ടെത്താനും പരിശീലിപ്പിച്ചു. മോഡൽ ചോദ്യങ്ങൾ നൽകുകയും കുട്ടികളെക്കൊണ്ട് അതിന് ഉത്തരം ചെയ്യിപ്പിക്കുകയും ചെയ്തു .അതുപോലെ ലിസി ടീച്ചറും സുരജ ടീച്ചറും ചേർന്ന് മോഡൽ എക്സാം കുട്ടികൾക്കായി നടത്തി.

ഗണിതം മധുരം

 
അഭിരുചിപരീക്ഷ മോഡൽ2025

മത്സരപരീക്ഷക്ക് വരുന്ന ഗണിതമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപികയായ നിമ ടീച്ചർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ് നൽകി. ഓരോ ഗണിത ചോദ്യവും മനസ്സിലാക്കി കൊടുക്കുകയും എളുപ്പവഴിയിൽ വേഗത്തിൽ ഉത്തരം കണ്ടെത്താനുള്ള പരിശീലനം നൽകുകയും ചെയ്തു. ഇതുവഴി കുട്ടികൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താനും പരീക്ഷ എളുപ്പത്തിൽ ചെയ്യാനും സഹായകമായി.

പ്രിലിമിനറി ക്യാമ്പിൽ നിന്നും.....

.