ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ഒരു സാങ്കേതികവിദ്യാ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഈ കൂട്ടായ്മ ഐ.സി. ടി ടൂളുകൾ ഉപയോഗിക്കാനും വിവിധ സാങ്കേതിക വിദ്യകളായ ഡാറ്റാ അനലിറ്റിക്സ്, റോബോട്ടിക്സ്, എ.ഐ.സൈബർ സുരക്ഷ തുടങ്ങിയവ പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ഐ.സി.ടി.താല്പര്യം വളർത്തുക, വിവിധ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, ഡിജിറ്റൽ പങ്കാളിത്തം ഉറപ്പാക്കുക, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം തുടങ്ങിയവ ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

2024-25 അക്കാദമിക വർഷത്തെ മികവുകൾ

സബ് ജില്ല ശാസ്ത്രമേളയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ഹരിശങ്കർ സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനം നേടി.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫിബ്രവരി 12 ബുധനാഴ്ച അനിമേഷൻ & റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ലീലടീച്ചറും സുജടീച്ചറും ചേർന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ടി. മേഖലയിൽ കുട്ടികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന പരിപാടികൾ നടത്തി. തുടർന്ന് ഇതിന്റെ പ്രദർശനവും സംഘടിപ്പിച്ചു.

ഇൻസ്പെയർ അവാർഡ് -INSPIRE AWARD


കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിശങ്കർ അർഹനായി.


2025 - 2026 അധ്യയന വർഷത്തെ സ്കൂളിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - 2025

തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. രക്ഷിതാക്കളോടൊത്ത് എത്തിയ കുട്ടികളെ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. അധ്യാപകരും പി.ടി.എ അംഗങ്ങളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി.എം അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാസർഗോഡ് ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷൻ മെമ്പർ ശ്രീ ഷിനോജ് ചാക്കോ അധ്യക്ഷസ്ഥാനം വഹിച്ചു. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ അഡ്വ.സരിത എസ്.എൻ. നിർവ്വഹിച്ചു. ഇതോടൊപ്പം കാസർഗോഡ് ജില്ല പഞ്ചായത്ത് സ്കൂളിന് അനുവദിച്ച വിവിധ പദ്ധതികളായ നവീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, RO വാട്ടർ പ്യൂരിഫയർ, സ്റ്റീം കുക്കർ യൂണിറ്റ്, HSS കുടിവെള്ള പദ്ധതി ഇവയുടെ ഉദ്ഘാടനവും നടന്നു. ഈ വർഷത്തെ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും LSS, USS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ Inspire Award നേടിയ കുട്ടിക്കും പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി. രജനികൃഷ്ണൻ ഉപഹാരം നൽകി. LKGയിലേക്കും ഒന്നാംക്ലാസ്സിലേക്കും പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സൗജന്യമായി സ്കൂൾ ബാഗ് വിതരണം ചെയ്തു. കോടോം ബോളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ രാജീവൻ ചീരോൽ, 14-ാം വാർഡ് മെമ്പർ ശ്രീ ഇ.ബാലഷ്ണൻ, മുൻ SMC ചെയർമാൻ ശ്രീ. വർഗ്ഗീസ് എണ്ണപ്പാറ, സ്കൂൾ വികസന സമിതി വൈസ് പ്രസിഡണ്ട് ശ്രീ.കരുണാകരൻ നായർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ, SMCചെയർമാൻ ശ്രീ.ഷൺമുഖൻ സി, മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ രാജൻ ബി, MPTA പ്രസിഡണ്ട് ശ്രീമതി പ്രീതി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങിന് നന്ദി അറിയിച്ചു.


പുസ്തകവണ്ടി പ്രദർശനവും വിപണനവും