ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12049
യൂണിറ്റ് നമ്പർLK/2018/12049
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹൊസ്ദുർഗ്
ലീഡർദേവനന്ദ .പി .എം
ഡെപ്യൂട്ടി ലീഡർദേവിക .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദൃശ്യ . എ .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ .ടി .വി
അവസാനം തിരുത്തിയത്
15-11-202512049

സോഫ്റ്റ്‌വെയർ ഡേ അസംബ്ലി യും ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണവും

ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025 സെപ്തംബർ 22 തിങ്കളാഴ്ച സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു. രാവിലത്തെ സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗം ദിയ രവികുമാർ ഐ.ടി പ്ലഡ്ജ് വായിച്ചു. ശിവന്യ എം.എസ് ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു. സൗപർണ്ണിക ആ ദിവസത്തെ പത്രവാർത്തയുടെ അവലോകനം നടത്തി. അസംബ്ലിയിൽ വച്ച് 2025-2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ നടത്തുകയും ഫ്രീ സോഫ്റ്റ് വെയർ സെമിനാറിൽ പങ്കെടുക്കുകയും ചെയ്തു. ഡിജിറ്റൽ പെയിന്റിങ്ങ്, ഐ.ടി ക്വിസ് എന്നീ പരിപാടികളും സങ്കടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷമീൽ ഡിജിറ്റൽ പെയിന്റിങ്ങിലും അശ്വന്ത് ജനിഷ് ഐ.ടി ക്വിസിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് പ്രി ലിമിനറി ക്യാമ്പ്

തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എട്ടാം ക്ലാസ്സിന്റെ പ്രിലി മിനറി ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു

LK CAMP

.




2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-11-202512049
Sl No Name of the Kite Member ADMISSION.NO
1 ADARSH 8598
2 ADHISH SREEDHARAN 8223
3 AKHIL KUMAR K 8464
4 AKHILA BALAN 8275
5 AMEESHA T J 8228
6 ANANDU KRISHNA K H 8254
7 ANUKITH RAMAN K 8556
8 ANURAG P 8245
9 ARADHYA P K 8232
10 ASHWIN P 8271
11 ATHUL S ANEESH 8267
12 BENCHAMIN SHINO XAVIER 8586
13 BHAVITH 8506
14 BLESSEN V STANLY 8242
15 CHRISTIN K S 8273
16 DILJITH 8249
17 DIYA A 8239
18 DIYA NARAYAN 8457
19 KEERTHANA C 8230
20 KRISHNAJITH P 8261
21 MAHADEV M MANOJ 8272
22 MRIDUL M R 8252
23 NANDAKUMAR K 8238
24 NANDHITHA B 8228
25 NIKHIL DAS C M 8463
26 NISHAL B 8235
27 ROHITH K 8461
28 SANEESH CHANDRAN 8236
29 SHAMEEL V 8224
30 SHIVANI T 8441
31 SNEHA SUKUMARAN P 8295
32 SOURAG C R 8231
33 VISHWAJITH K 8257
34 YADHUKRISHNAN ADIYODI


സർഗ്ഗോത്സവ് 2k25 ഒക്ടോബർ 06,07


തായന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ കലോത്സവം സർഗ്ഗോത്സവ് 2k25 കാസർഗോ‍ഡ് ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സിനിമ സീരിയൽ താരം കുമാരി കലാഭവൻ നന്ദന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അബ്ദുൽ റഹ്മാൻ പി.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കലോത്സവം കമ്മിറ്റി കൺവീനർ ശ്രീ. അനിൽകുമാർ ജി. നന്ദി പ്രകാശിപ്പിച്ചു. 15-ാം വാർഡ് മെമ്പർ ശ്രീ രാജീവൻചീരോൽ, 14-ാം വാ‍ർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ ഇ.രാജൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി പ്രീതി, സ്കൂൾ വികസനസമിതി ഭാരവാഹി ശ്രീ കരുണാകരൻ നായർ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞികൃഷ്ണൻ, പ്രധാനാധ്യാപിക ശ്രീമതി ബിന്ദു എ.കെ, എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി ധനലക്ഷ്മി, എച്ച്.എസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി വി.വി, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രവീൺകുമാർ സി, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ ടി.വി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി സുജിത എം, സ്കൂൾ പാർലമെന്റ് ചെയർപേഴ്സൺ കുമാരി ദേവനന്ദ പി.എം, സ്കൂൾ കലാവേദി സെക്രട്ടറി കുമാരി താമര ടി.വി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

ലോകഭക്ഷ്യദിനം

262x262

മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക എന്ന സന്ദേശത്തെ മുൻനിർത്തി ഒക്ടോബർ 16ന് സ്കൂളിൽ ഭക്ഷ്യദിനം ആചരിച്ചു. LP,UP,HS വിഭാഗങ്ങളിൽ പൊതുവായി ഭക്ഷ്യമേള സംഘടിപ്പിച്ചു. നമ്മുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ട വിവിധതരം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ നാടൻ ഭക്ഷണങ്ങളാണ് പ്രദർശനത്തിൽ കുട്ടികൾ ഉൾപ്പെടുത്തിയത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു.എ.കെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ പങ്കുവച്ച് കഴിക്കുകയും ചെയ്തു.