ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ഒരു സാങ്കേതികവിദ്യാ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഈ കൂട്ടായ്മ ഐ.സി. ടി ടൂളുകൾ ഉപയോഗിക്കാനും വിവിധ സാങ്കേതിക വിദ്യകളായ ഡാറ്റാ അനലിറ്റിക്സ്, റോബോട്ടിക്സ്, എ.ഐ.സൈബർ സുരക്ഷ തുടങ്ങിയവ പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ഐ.സി.ടി.താല്പര്യം വളർത്തുക, വിവിധ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, ഡിജിറ്റൽ പങ്കാളിത്തം ഉറപ്പാക്കുക, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം തുടങ്ങിയവ ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
2024-25 അക്കാദമിക വർഷത്തെ മികവുകൾ
സബ് ജില്ല ശാസ്ത്രമേളയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ഹരിശങ്കർ സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനം നേടി.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫിബ്രവരി 12 ബുധനാഴ്ച അനിമേഷൻ & റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ലീലടീച്ചറും സുജടീച്ചറും ചേർന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ടി. മേഖലയിൽ കുട്ടികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന പരിപാടികൾ നടത്തി. തുടർന്ന് ഇതിന്റെ പ്രദർശനവും സംഘടിപ്പിച്ചു.
ഇൻസ്പെയർ അവാർഡ്
INSPIRE AWARD
==== കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിശങ്കർ അർഹനായി. ഡിജിറ്റൽ മാഗസിൻ 2019 ====