ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം: ചാരമംഗലം ഗവ. ഡിവി.എച്ച്എസ്എസ്

ചേർത്തല: ചാരമംഗലം ഗവ.ഡി.വി ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത കാർത്തികേയൻ നിർവഹിച്ചു. നൂറോളം കുട്ടികളാണ് എൽകെജി, യുകെജി, ഒന്നാം ക്ലാസ്, ഉൾപ്പെടെ വിവിധ ക്ലാസുകളിൽ ഈ വർഷം പുതിയതായി അഡ്മിഷൻ നേടിയത്. കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെയും, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെയും സമ്മേളന മധ്യേ മെഡലുകൾ നൽകി ആദരിച്ചു. തുടർന്ന്, സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ നോളജ് ഹണ്ടർക്വിസ് മത്സരത്തിന്റെ വിജയികൾക്ക് മെഡലുകൾ നൽകി ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ കഴിഞ്ഞ അധ്യയന വർഷത്തിലെ മികവുകൾ സമ്മേളനം മധ്യേ  പ്രദർശിപ്പിച്ചു. എസ്പിസി കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് വിശിഷ്ട അതിഥി ആയിരുന്നു. സ്കൂൾ പിടിഎ പ്രസിഡൻറ് ഗിരിപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ കെ. രശ്മി സ്വാഗതം ആശംസിച്ചു. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം സന്തോഷ് കുമാർ, ബ്ലോക്ക് മെമ്പർ സുധ സുരേഷ്, സീനിയർ അസിസ്റ്റൻറ് നിഷ, എസ് ആർ ജി കൺവീനർ എ ജെ ഡോമിനിക് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ടി സി സെബാസ്റ്റ്യൻ, യുപി ഹെഡ് സുനിത ആർ, എൽപി ഹെഡ് അമ്പിളി മോൾ എ. എസ്, എന്നിവർ പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കും മറ്റെല്ലാ കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന്റെ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ആർ.അനൂപ് രാജ് സമ്മേളനത്തിന് നന്ദി അർപ്പിച്ചു.

ലോക പരിസ്ഥിതി ദിനാചരണം 2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. HM-in-charge നിഷ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നിരവധിപ്രവ‌ത്തനങ്ങൾ എൽ പി,യു പി ,എച്ച് എസ്,എച്ച് എസ് എസി് തലങ്ങളിൽ നടന്നു. തുടർന്ന് എൽ പി വിഭാഗത്തിൽ പ്ലക്കാർഡുകളുമായി റാലി നടത്തി. ഈ ദിനവുമായി ബന്ധപ്പെട്ട ഗ്രീൻ ഗിഫ്റ്റ് എന്ന ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വൃക്ഷത്തൈകളും ചെടികളുടെ കമ്പുകളും കൊണ്ടുവന്ന് പരസ്പരം ഗിഫ്റ്റ് ആയി നൽകി. സ്കൂളിന് മുൻവശത്തുള്ള കടകളിലും ,ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ഓരോ തൈ നൽകിക്കൊണ്ട് സ്കൂളിന് പുറത്തും ഗ്രീൻ ഗിഫ്റ്റ് സമ്മാനിച്ചു. വൃക്ഷത്തൈകൾ ഏറ്റുവാങ്ങിയ വ്യക്തികളോട് ജൂൺ അഞ്ചിന്റെ പ്രത്യേകതകൾ കുട്ടികൾ പറയുകയും സമ്മാനമായി കൊടുത്ത തൈ വീട്ടിൽ വച്ച് പിടിപ്പിച്ച് പരിപാലിക്കണമെന്ന്. ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരങ്ങൾ എൽ പി, യു പി എച്ച് എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിന ക്വിസ് മത്സരം 2, 3 ,4 ക്ലാസുകളിൽ നടത്തി. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന മത്സരമാണ് സംഘടിപ്പിച്ചത്. കുട്ടികളോട് അവരവർക്ക് കിട്ടിയ വൃക്ഷത്തൈകളും ചെടി കമ്പുകളും വീട്ടിൽ കൊണ്ടുപോയി നട്ട് പരിപാലിക്കാൻ ആവശ്യപ്പെട്ടു. യു പി തലത്തിൽ ഇലയില്ലാ മരത്തിൽ കയ്യൊപ്പ് ഇല പതിപ്പിച്ച്‌ സ്കൂളിലെ Seed club (ഗ്രീഷ്മം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അധ്യാപകരും കുട്ടികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് ഇലയില്ലാചില്ലകളിൽ കയ്യൊപ്പ് ഇല പതിപ്പിച്ചു. Seed co-ordinator സിനി ടീച്ചർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിൽ (പരിസ്ഥിതി-പോസ്റ്റർ) കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചാർട്ടുകളുടെ പ്രദർശനം അരളിശലഭം ബ്ലോക്കിൽ (UP Block) നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനത്തെ തുടർന്ന് നടന്ന പരിസ്ഥിതിദിന ക്വിസ്സിൽ എച്ച് എസ് വിഭാഗത്തിൽ എട്ട് ബിയിലെ ദേവപ്രീയ ആർ ഒന്നാം സ്ഥാനവും മാധവ് സുജിത്ത് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ദക്ഷിണ ബിജിത്ത്‌ ഒന്നാം സ്ഥാനവും ആശംസ വികാസ് രണ്ടാം സ്ഥാനവും നേടി.

NSS യൂണിറ്റ് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ് ഹയർസെക്കണ്ടറി വിഭാഗം NSS യൂണിറ്റ് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ തെങ്ങിൻ തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്ക്കൂൾ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, പഞ്ചായത്തംഗം ശ്രീമതി.പുഷ്പവല്ലി,കഞ്ഞികുഴി കൃഷി ഓഫീസർ ശ്രീമതി.റോസ്മി ജോർജ്, സ്ക്കൂൾ പ്രിൻസിപ്പാൾ രശ്മി, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ലതിക, NSS വോളന്റീർ മാർതുടങ്ങിയവർ പങ്കെടുത്തു. ബോട്ടണി അധ്യാപിക സെൽമ പാപ്പച്ചൻ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് ഫലവൃക്ഷ തൈകളും തെങ്ങിൻ തൈകളും ക്യാംപസിലും വീടുകളിലും വോളന്റിർമാർ നട്ടു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം

2025 - 26 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 5ാം തീയതി നടത്തുകയുണ്ടായി. ഗവൺമെന്റ് ഡിവിഎച്ച്എസ് എസ് ചാരമംഗലത്തിലെ എച്ച് എം ഇൻചാർജ് നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു.സോഷ്യൽ സയൻസ് സീനിയർ അധ്യാപകൻ ഷാജി സാർ,സോഷ്യൽ സയൻസ് കൺവീനർ ദിവ്യ ടീച്ചർ യുപി വിഭാഗം അധ്യാപിക സിനി പൊന്നപ്പൻ ഹൈസ്കൂൾ അധ്യാപിക ജയശ്രീ ടീച്ചർ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ,യുപി വിഭാഗത്തിലെ ഓരോ ക്ലാസിൽ നിന്നുള്ള ക്ലബ് അംഗങ്ങൾ മീറ്റിങ്ങിൽ എത്തിച്ചേർന്നു. ക്ലബ്ബ് മുൻവർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ അധ്യായന വർഷം നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ വൈജ്ഞാനിക തലങ്ങളെ മാറ്റുരയ്ക്കുന്ന വിവിധ ക്വിസ് പ്രോഗ്രാമുകൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മാത്രം പ്രത്യേകതയാണ്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നതിനായി സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നു മാധവ് സുജിത്ത് യുപി വിഭാഗത്തിൽ നിന്ന് ദക്ഷിണ ബിജിത്ത് എന്നിവർ ഈ വർഷം നേതൃത്വം നൽകും. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണത്തിന് ശേഷം ആദ്യം നടന്ന പ്രവർത്തനം പരിസ്ഥിതി ദിനാചരണക്വിസ് മത്സരമായിരുന്നു. ഷാജി സാറിന്റെ നേതൃത്വത്തിൽക്വിസ് മത്സരം നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഒന്നാം സ്ഥാനം ദേവപ്രിയ ആർ (8 B), രണ്ടാം സ്ഥാനം മാധവ്സുജിത് (9C)യുപി വിഭാഗത്തിൽനിന്ന് ഒന്നാം സ്ഥാനം ദക്ഷിണാ ബിജിത്ത് ( 7 c)രണ്ടാം സ്ഥാനം ആശംസ വികാസ് (6 B) എന്നിവർ കരസ്ഥമാക്കി.

സ്കൂൾ സീഡ് ക്ലബ്ബ്;ഗ്രീഷ്മം ഉദ്ഘാടനം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യത്തേക്കുറിച്ചുംപ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞു കൊണ്ട് പ്രധാനാധ്യാപക ഇൻചാർജ് ആയ നിഷ ടീച്ചർ ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിച്ച് സ്കൂൾ സീഡ് ക്ലബ്ബായ ഗ്രീഷ്മത്തിൻ്റ ഉദ്ഘാടനം നടത്തുകയുണ്ടായി. തുടർന്ന് അധ്യാപകരും കുട്ടികളും പ്രകൃതിസംരക്ഷണ പദ്ധതിയിൽ പങ്കാളികളാകു മെന്ന് ഉറപ്പു നൽകി കൊണ്ട് ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിയ്ക്കുകയുണ്ടായി. സീഡ് കോഡിനേറ്റർ സിനി ടീച്ചർ പരിസ്ഥിതി ദിനത്തിൽമരം നടുക മാത്രമല്ല ചെയ്യേണ്ടത് മറിച്ച് പരിസ്ഥിതിക്ക് ദോഷകരമായിട്ടുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കുകയും ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ സംരക്ഷിക്കുക എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മ പ്പെടുത്തുകയും 2025-ലെ പരിസ്ഥിതിദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വീടുകളിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വയ്ക്കണമെന്നുള്ള നിർദ്ദേശവും നൽകി.ഈ ദിനത്തിൽ സീഡ് ക്ലബ്ബിൻ്റ നേതൃത്വത്തിൽ പരിസ്ഥിതി ദിനക്വിസ്,ചിത്രരചന മത്സരം, പരിസ്ഥിതി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചാർട്ടിൻ്റെ പ്രദർശനം തുടങ്ങിയവ നടത്തുകയുണ്ടായി.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 -സീഡ് ക്ലബ്ബിൻ്റെ നേതൃത്വ ത്തിൽ യു. പി. വിഭാഗം കുട്ടികൾ ബാലവേല വിരുദ്ധദിനത്തിൽ പ്ലക്കാർഡുകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ബാലവേലയ്ക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ്‌ കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ ടീച്ചർ നേതൃത്വം നൽകി.

ലഹരി വിരുദ്ധക്ലാസും ട്രാഫിക് ബോധവൽക്കരണവും

ഗവ: ഡി വി എച്ച്.എസ്സ് എസ്സ് ചാരമംഗലം സ്കൂളിൽ 13 6.25 വെള്ളി യാഴ്ച റീച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും ട്രാഫിക് ബോധവൽക്കരണ ക്ലാസ്സും ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുകയുണ്ടായി. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ :എം.ടി ഗിരി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി നിഷ (സീനി : അസി) സ്വാഗതം ആശംസിച്ചു HM ശ്രീമതി മിനി പി.ഐ ഉദ്ഘാടനം നിർവ്വഹിച്ചു.DCPU  Govtof Kerala യുടെ Resource person ശ്രീമതി സോണിയ സന്തോഷ് ലഹരി വിരുദ്ധ ക്ലാസ്സ് ICT സഹായത്തോടെ മികച്ച രീതിയിൽ എടുത്തു. റീച്ച് പ്രോജക്ട് ഓഫീസർ ശ്രീ അർജുൻ ട്രാഫിക് ബോധവൽക്കരണ ക്ലാസ് എടുത്തു. കൗൺസിലർ പ്രസീത ആശംസയുംശ്രീ സെബാസ്റ്റ്യൻ റ്റി.സി (സ്റ്റാഫ് സെക്രട്ടറി ) കൃതജ്ഞ രേഖപ്പെടുത്തി.

സ്കൂൾ വായന ദിനാചരണം

ജൂലൈ 19. പി എൻ പണിക്കർ ചരമദിനം. സംസ്ഥാന വായനാദിനം. സംസ്ഥാന വായനാ പക്ഷാചരണം സ്കൂൾ വായന ദിനാചരണം പ്രസിദ്ധ തിരക്കഥാകൃത്തും കഥാപ്രസംഗികനുമായ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് സ്വാഗത ആശംസിച്ചു. ഹെഡ്മിസ്ട്രസ് മിനി പി ഐ വായനാദിന സന്ദേശം നൽകി. സ്റ്റാർ സെക്രട്ടറി സെബാസ്റ്റ്യൻ ടി സി ഗാനം ആലപിച്ചു. മദ്യപാരായണം,ആസ്വാദനക്കുറിപ്പ് പാരായണം എന്നിവയും ദിനാചരണത്തോട് ബന്ധപ്പെട്ട കുട്ടികൾ നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഐശ്വര്യ Sനന്ദി അറിയിച്ചു.വായനാദിനത്തോട് അനുബന്ധിച്ച് ചാരമംഗലം ഗവ. ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ 8, 9 ക്ലാസുകളിലെ 36 വിദ്യാർത്ഥികൾ തൊട്ടടുത്ത പുത്തനമ്പലത്ത് പ്രവർത്തിക്കുന്ന കേശവഗുരു ഗ്രന്ഥശാല സന്ദർശിക്കുകയുണ്ടായി. ലൈബ്രറി കൗൺസിലിന്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ഭാരവാഹികൾ കുട്ടികളെ സ്വീകരിക്കുകയും വായനാദിന സന്ദേശം നൽകുകയും ഉണ്ടായി. ലൈബ്രറിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ചു. ജൂലൈ ഏഴാം തീയതി നടക്കുന്ന വായനാമത്സരത്തിന്റെ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി. തുടർന്ന് കുട്ടികൾ ലൈബ്രറി സന്ദർശിച് പുസ്തകങ്ങൾ പരിചയപ്പെട്ടു. സ്കൂൾ കൗൺസിലറും കേശവകുരു ഗ്രന്ഥശാല കമ്മറ്റി അംഗവുമായ പ്രസീത ടീച്ചർ നന്ദി പറഞ്ഞു,ഡോമിനിക് സെബാസ്റ്റ്യൻ എ ജെ വായനാദിന ആശംസകൾ അർപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ അജിതകുമാരി ആർ,ഹിന്ദി അധ്യാപിക കെ ജെ ഷീല എന്നിവർ കുട്ടികളെ അനുഗമിച്ചു.

ലിറ്റിൽ കൈറ്റ്സ് മോക്ക് ടെസ്റ്റ് -2025

ലിറ്റിൽ കൈറ്റ്സ് 2023 - 27 ൻ്റെ ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരൂവാൻ അപേക്ഷ നൽകിയ 120 വിദ്യാർഥികൾക്ക് 17/6/25 മുതൽ  20/6/25 വരെ ദിവസങ്ങളിൽ 4ബാച്ച് തിരിച്ച് ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിനെ തിരഞ്ഞെടുക്കുന്നതിനായി, ജൂൺ മാസം 25 ന് നടക്കുന്ന പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി.   ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്‍സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിൿടേഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മാസ്റ്റർ ശ്രീ   ഷാജി പി. ജെ, കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിനെ മോണിട്ടർ ചെയ്യുകയും ചെയ്തു.

ദേശീയ യോഗ ദിനം ജൂൺ 21

ദേശീയ യോഗ ദിനം സമുചിതമായിട്ട് സ്കൂളിൽ ആചരിച്ചു. ദേശീയ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റ് ഡോക്ടർ ദേവി എസ്. ഹൈസ്കൂൾ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. യോഗയിലെ ചില ആസനങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ആശംസകൾ യോഗാദിന ആചരണം ഉദ്ഘാടനം ചെയ്തു. പിറ്റി എ പ്രസിഡന്റ് ഗിരിപ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ പ്രസീദ ടീച്ചർ യോഗ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി. ഹൈസ്കൂൾ സീനിയർ അധ്യാപകൻ ഡോമിനിക് സെബാസ്റ്റ്യൻ A J നന്ദി പറഞ്ഞു

ലോക ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26

ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ സ്കൂളിൽ നടന്ന അസംബ്ലിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ റാലിയിൽ എസ്പിസി കേഡറ്റുകളോടൊപ്പം എൻസിസി സ്കൗട്ട് ആൻഡ് ഗൈഡ്സ് ജെ ആർ സി ലിറ്റിൽ കൈറ്റ്സ് സീഡ് ക്ലബ്ബ് എന്നിവയിലെ അംഗങ്ങൾ എല്ലാവരും ഇതിൽ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യവശങ്ങൾ വെളിവാക്കുന്ന ഒരു ഫ്ലാഷ് മോബ് ഗവൺമെൻറ് എൽ പി സ്കൂൾ തിരുവിഴയിൽ എസ് പി സി കേഡറ്റുകളും മറ്റ് കുട്ടികളും ചേർന്ന് നടത്തി. മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിന്റെ സാന്നിധ്യം ഈ അവസരത്തിൽ ഉണ്ടായിരുന്നു.ഉച്ചകഴിഞ്ഞ് കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വന്ന മെഡിക്കൽ ഓഫീസർ കുട്ടികൾക്ക് ഉള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ അഡ്മിനിസ് ശ്രീമതി മിനി പി ഐ സീനിയർ ടീച്ചർ ടീച്ചർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സന്തോഷ് സാർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ യൂണിഫോം ഫോഴ്സിലുള്ള കുട്ടികൾക്ക് എക്സൈസ് വകുപ്പിൽ നിന്നും വിരമിച്ച ശ്രീ ദാമു സാർ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി എം ലീൻ, വാർഡ് മെമ്പർ, സ്കൂളിലെ അധ്യാപക അനധ്യാപക ജീവനക്കാരോടൊപ്പം എസ്പിസി ഡിഐ മാർ ജനമൈത്രി പോലീസ് സ്കൂളിലെ പി സി ചാർജുള്ള അധ്യാപകർ എല്ലാവരും തന്നെ ഇതിൽ പങ്കെടുത്തു.

ബഷീർ അനുസ്മരണ ദിനം

ജൂലൈ 5- ബഷീർ ദിനാചരണത്തിന്റെ ഭാഗമായി 2025 ജൂലൈ 7 ന് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പാത്തുമ്മ യുടെ ആട്" എന്ന നോവലിലെ ചില ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. വൈക്കം മുഹമ്മദ് ബഷീർ,പാത്തുമ്മ, അബു, കുഞ്ഞാനുമ്മ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാ ക്ലാസ് റൂമിലും കഥാപാത്രങ്ങൾ പ്രദർശനം നടത്തി.

ഇംഗ്ലീഷ് ലീഗ്

ഈ വർഷത്തെ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് (ഇംഗ്ലീഷ് ലീഗ്) ജൂലൈ 3 രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പി ഐ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിൻറെ ലോഗോ മീറ്റിംഗിൽ പ്രകാശനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ക്ലബ്ബംഗങ്ങൾക്കായി ടങ് ട്വിസ്റ്റേഴ്സ് പ്രദർശിപ്പിച്ച് പറയിപ്പിക്കുകയുണ്ടായി. പത്താം ക്ലാസ് ഏ ഡിവിഷനിലെ ഹൈറാ ഫാമിയ യോഗത്തിന് സ്വാഗതം ആശംസിച്ചു. ആഷിക മനോജ് പരിപാടികൾ ആങ്കർ ചെയ്തു. 9 ബി യിലെ ശിവശങ്കരി യോഗത്തിന് നന്ദി പറഞ്ഞു. ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ ഇംഗ്ലീഷ് മത്സരങ്ങൾ വരും ദിനങ്ങളിൽ നടത്തും എന്ന് അധ്യാപകർ അറിയിച്ചു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു ടൈറ്റിൽ ബോർഡ് സ്ഥാപിക്കാനും ഓരോ ഡിവിഷനിലെ ക്ലബ്ബങ്ങൾക്കും അതിൽ എൻട്രികൾ നടത്തുവാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചു.

ജനസംഖ്യ ദിനാചരണം

2025 ജൂലൈ 11ന് ജനസംഖ്യ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ക്ലാസുകളിൽ ചർച്ചകൾ സംഘടിപ്പിച്ചു. ജനസംഖ്യ വർദ്ധനവ് രാജ്യത്തിലെ മാനവ വിഭവ ശേഷി വർദ്ധിക്കുന്നതിലൂടെ കൈവരിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും,ജനസംഖ്യ വർദ്ധനവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധികളും ചർച്ച ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ജനസംഖ്യ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു.

യുപി - ക്ലാസ്സ് പിടിഎ

2025 -26 അധ്യയന വർഷത്തിലെ യുപി വിഭാഗത്തിന്റെ ആദ്യത്തെ ക്ലാസ്സ് പിടിഎ 2025 ജൂലൈ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. പ്രധാനാധ്യാപിക ശ്രീമതി മിനി ടീച്ചർ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു. ക്ലാസ് അധ്യാപകർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ സ്കിറ്റ് അവതരണം (പാത്തുമ്മയുടെ ആട്) നടന്നു.മിഷൻ പോഷൺ പക്വാഡ 2025-26 - ആരോഗ്യകരമായ ജീവിതത്തിന് പോഷക സമൃദ്ധമായ ആഹാരം എന്ന വിഷയത്തിൽ അധ്യാപകർ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസ്സിൽ ഷീബ ടീച്ചറും ആറാം ക്ലാസ്സിൽ രജിമോൾ ടീച്ചറും ഏഴാം ക്ലാസ്സിൽ അജിത ടീച്ചറുമാണ് ക്ലാസ്സ് എടുത്തത്. പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ നിന്നും എഴുതി വാങ്ങി. ചർച്ചയിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂൾ കൗൺസലറുടെ സേവനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപയോഗപ്പെടുത്താവുന്നതാണെന്ന് സൂചിപ്പിച്ചു കൊണ്ട് 4 മണിയോടെ മീറ്റിംഗ് അവസാനിച്ചു.

സമഗ്ര പ്ലസ് -അറിയേണ്ടതെല്ലാം

15/7/25 ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ സമഗ്ര പ്ലസ് മായി ബന്ധപ്പെട്ട ക്ലാസുകൾ എൽ പി , യു പി , എച്ച് എസ് വിഭാഗം ടീച്ചേഴ്സിനായി സംഘടിപ്പിച്ചു. കൈറ്റ് മെൻ്റർ ശ്രീ ഷാജി പി.ജെ ക്ലാസുകൾ കൈകാര്യം ചെയ്തു.മാതാപിതാക്കൾക്കും വിദ്യാർഥികൾക്ക് സമഗ്ര പ്ലസിൽ നിന്ന് വിഭവങ്ങൾ ലോഗിൻ ചെയ്യാതെ തന്നെ കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം അടുത്ത ക്ലാസ് പി. ടി എ യിൽ അവതരിപ്പിക്കുന്നതിനായി ടീച്ചേഴ്സിനെ പ്രാപ്തരാക്കുക, സമഗ്ര പ്ലസ് ടീച്ചഴ്സിന് എത്ര മാത്രം തൻ്റെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് ഉപയോഗപ്രഥമെന്നുള്ള തിരിച്ചറിവ് നൽകാൻ ക്ലാസിന് സഹായിച്ചു. സമഗ്ര പ്ലസ് മൊബൈൽ ആപ്പ് എല്ലാ ടീച്ചേഴ്സും ഇൻ്റസ്റ്റാൾ ചെയ്തു, സമഗ്രയിൽ ടീച്ചിംങ് മൊഡ്യൂൾ തയ്യാറാക്കൽ, പ്രതിഫലനക്കുറിപ്പ് തയ്യാറാക്കൽ,TM മറ്റ് ക്ലാസിന് ഉപയോഗപ്പെടുത്തൽ തുടങ്ങിയവ ക്ലാസിലൂടെ അറിയാൻ കഴിഞ്ഞു. എൽ പി , യു പി , എച്ച്, എസ് വിഭാഗത്തിൽ നിന്നായി 40 തോളം ടീച്ചേഴ്സ് പങ്കെടുത്തു

മാ കെയർ

ഗവ. ഡി. വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ കുടുംബ ശ്രീ സംരംഭമായ മാ കെയർ സെൻ്റർ (ലഘു ഭക്ഷണശാലയും സ്റ്റേഷനറിയും) ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഗീതകാർത്തികേയൻ ഉദ്ഘാടനംചെയ്തു. പി റ്റി എ പ്രസിഡൻ്റ് ശ്രീ . ഗിരി പ്രസാദ്, വാർഡ് മെമ്പർ ശ്രീമതി . പുഷ്പവല്ലി,എച്ച് എം ശ്രീമതി. മിനി ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സി ഡി എസ് ചെയർ പേഴ്സൺ സുനിത സുനിൽ നന്ദിയർപ്പിച്ചു.

നോളജ് ഹണ്ടർ

പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്.പത്രവായന പോത്സാഹിപ്പിക്കുക,സിവിൽ സ‌ർവീസ് പോലുള്ള മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും ചെറു പ്രായത്തിൽ പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂലൈ മാസം മുതൽ ബുധനാഴ്ചകളിൽ നടക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ നിന്ന് യു പി,എച്ച് എസിൽ നിന്ന് ഫസ്റ്റ് ലഭിക്കുന്ന 50 പേരെ തിരഞ്ഞെടുക്കുന്നു.നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 300 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടും എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ക്വിസാണിത് . തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2026 ൽ ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ്.

ചാന്ദ്രദിനാചരണം

ജൂലൈ 21ന് രാവിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ബഹിരാകാശ യാത്രക്കാരായി വേഷമണിഞ്ഞ മുതിർന്ന കുട്ടികൾ കൊച്ചുകുട്ടികളുടെ അസംബ്ലിയിൽ വരികയുണ്ടായി. അവരെ കാണാനും പരിചയപ്പെടാനും കുട്ടികൾക്ക് കഴിഞ്ഞു.കുട്ടികൾ കൊണ്ടുവന്ന ചന്ദ്രന്റെ മുഖം മൂടിയും റോക്കറ്റിന്റെ മോഡലുകളും ആകർഷകമായിരുന്നു. അമ്പിളി മാമനെ കുറിച്ചുളള പാട്ടുകളും കുട്ടികൾഅവതരിപ്പിച്ചു.ആദ്യ ചാന്ദ്രദിനത്തെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി.തുടർന്ന് ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച്  സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  എച്ച് എസ് - യു പി വിദ്യാർഥികൾക്കായി ഉച്ചക്ക് ഒുരു മണിക്ക് വീഡിയോ പ്രദർശനവും ക്വിസും സംഘടിപ്പിച്ചു.ശ്രീനാഥ്  കെ. പി  8B ,അഭിൻ അനീഷ് 7B എന്നിവർ ക്വിസ് മത്സര വിജയികളായി.

പ്രോജെക്ട്- സ്കുൾ കുട്ടികളിലെ അകാല നര

സമഗ്ര ശിക്ഷ കേരള, ആലപ്പുഴ ജില്ല യുടെയും ചേർത്തല ബി ആർ സി യുടെയും നേതൃത്വത്തിൽ നടത്തിയ ചേർത്തല ഉപജില്ലയിലെ സ്കുൾ കുട്ടികളിലെ അകാല നര എന്ന പ്രോജെക്ടിൽ ഗവ ഡി വി എച്ച് എസ് എസ് ,ചാരമംഗലം സ്‌കൂളിലെ രാമ്വശർ ദത്ത്, അദ്വൈദ് എസ് ദിവാകർ, നീരജ് കൃഷ്ണ പി.ആർ,ശ്രീ ലക്ഷ്മി എസ്,അക്ഷിത എ,അർച്ചന പി സി എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.അവർ നടത്തിയ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ അക്ഷിതയും അദ്വൈദ് എസ് ദിവാകർ എന്നിവർ അസംബ്ലിയിൽ പങ്കുവയ്ക്കുകയുണ്ടായി. പോഷകഹാരക്കുറവ് അകാല നരയ്ക്കുള്ള പല കാരണങ്ങൾ ഒന്നാണ് എന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. അകാലനരയുടെ കാരണങ്ങളെക്കുറിച്ചും അവബോധം നൽകേണ്ടതും ആരോഗ്യകരമായ ജീവിതശൈലി പാലിക്കേണ്ടതും പോഷകാ സമൃദ്ധമായി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.കൂടാതെ അകാല നരനുഭവിക്കുന്ന കൗമാരക്കാർക്ക് ശരിയായ മാർഗ്ഗനിർദ്ദേശവും മാനസിക പിന്തുണയവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ് തുടർന്ന് ബഹു. ഹെഡ്‍മിസ്ട്രസ് ശ്രൂമതി. മിനി എല്ലാ വിദ്യാ‌ത്ഥികളേയും സ്കൂൾ അസംബ്ലിയിൽ ആദരിച്ചു.

ഭക്ഷ്യമേള

പോഷൻ അഭിയാന്റെ ഭാഗമായി 25.7.2005വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ പി വിഭാഗത്തിന്റെ ഭക്ഷ്യമേള സംഘടിപ്പിച്ചു. പോഷക സമ്പുഷ്ടവും സ്വാദേറിയതുമായ വിവിധ വിഭവങ്ങൾ ഭക്ഷ്യമേളയിൽ സ്ഥാനം പിടിച്ചു. റാഗി പോലുള്ള ചെറു ധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളും വിവിധതരം ഇലകൾ കൊണ്ടുള്ള വിഭവങ്ങളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. രക്ഷിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരുന്നു. മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും അധ്യാപകർക്കും കാണുവാനും രുചി അറിയാനുമുള്ള അവസരം ഒരുക്കിയിരുന്നു.

നവീകരിച്ച ലൈബ്രറി വായനാമുറി ഉദ്ഘാടനം

ചാരമംഗലം ഗവ. ഡി.വി. എച്ച്.എസ് എസിൽ വായനാ പരിപോഷണത്തിന്റെ ഭാഗമായി പ്രശസ്ത ഗ്രന്ഥകർത്താവും നാടക രചയിതാവും ആലപ്പുഴ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ശ്രീ അലിയാർ എം മാക്കിയിൽ നവീകരിച്ച വായനാ മുറിയുടെ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗിരിപ്രസാദ് അധ്യക്ഷത വഹിച്ചു.വായനാ മുറിയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ സംഭാവന ചെയ്ത കെ ആർ ഇന്ദിര ,എസ് എം വി ഹെർബൽ പ്രോഡക്റ്റ് ലിമിറ്റഡ് പ്രതിനിധി പ്രസാദ്,1989- 90 സൗഹൃദം എസ്എസ്എൽസി ബാച്ച് പ്രതിനിധികൾ അജയകുമാർ എന്നിവരും പുത്തനമ്പലം കേശവ ഗുരു ഗ്രന്ഥശാല പ്രതിനിധി ടി.ജി ഗോപിനാഥൻ,ചാരമംഗലം പബ്ലിക് ലൈബ്രറി പ്രതിനിധി മുരളീധരൻ സി പി ,സ്റ്റാഫ് സെക്രട്ടറി ടി സി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന് സംഭാവന ചെയ്ത പുസ്തകങ്ങൾ , പ്രമുഖ പത്ര മാസിക പ്രസിദ്ധീകരണങ്ങളും സീനിയർ ടീച്ചേഴ്സ് ആയ നിഷ ,സുനിതമ്മ, അമ്പിളി മോൾ, വിക്ടോറിയ എന്നിവർ ഏറ്റുവാങ്ങി.അക്ഷിതയെയും അദ്വൈദ് എസ് ദിവാകർസ്വാഗതവും സ്കൂൾ ലൈബ്രേറിയൻ അജിതകുമാരി കൃതജ്ഞതയും അർപ്പിച്ചു.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28:പ്രകൃതിയെ സംരക്ഷിക്കുക, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക എന്ന ലക്ഷ്യം മുൻനിർത്തി പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. Seed Club ൻ്റെ നേതൃത്വത്തിൽ നാട്ടുവൈദ്യൻ ശ്രീ . പരമേശ്വരൻ വൈദ്യരെ പൊന്നാടയണിയിച്ച് ആദരിച്ചു അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും വിവിധതരം ഔഷധ സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകുകയും ചെയ്തു. UP വിഭാഗം സീനിയർ അധ്യാപികയായശ്രീമതി സുനിതമ്മ , Seed കോർഡിനേറ്റർ ശ്രീമതി. സിനി, അദ്ധ്യാപകർ , Seed Club അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ് രക്ഷാകർത്തൃയോഗം 2025- 28 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 2025 ജൂലൈ 30 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 2 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്‍മിസ്ട്രസ് ശ്രീമതി മിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു . മീറ്റിംഗ് 3pm ന് അവസാനിച്ചു

എസ് പി സി ദിനാചരണം 2025

ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ എസ്പിസി ദിനാചരണം 2025 ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 8 30 ന് പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ അജിമോൻ കെ .എസ്സ്. പതാക ഉയർത്തി. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പി ഐ എസ് പി സി ദിന സന്ദേശം കുട്ടികൾക്ക് നൽകി. എസ് പി സി ദിനത്തോട് അനുബന്ധിച്ച് ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പരിപാടി ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ എം ടി ഗിരിപ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്പിസി കേഡറ്റുകൾ സ്കൂളിൻറെ വിവിധ ഇടങ്ങൾ ശുചീകരണം നടത്തി. ചടങ്ങിൽ എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ബിനു ,സ്കൂൾ സി പി ഒ ശ്രീ റെനീഷ് എം എസ്, എ സി പി ഒ ശ്രീമതി രജനി പി, സ്റ്റാഫ് സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ടി സി തുടങ്ങിയവർ പങ്കെടുത്തു.

സമഗ്ര പ്ലസ് -വിദ്യാർത്ഥികൾക്ക്

ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി ചൊവ്വാഴ്ച(5/8/25) 1 pm മുതൽ 2pm വരെ സമഗ്ര പ്ലസിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. 2025-27 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ മാധവ് സുജിത്ത് ,കാശിനാഥൻ , ഹാരിക, ശ്രീലക്ഷ്മി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. സമഗ്ര പ്ലസ് ൽ മൊബൈൽ ആപ്പ് ഡൗവൻ ലോഡ് ചെയ്ത് ലോഗിൻ ചെയ്യാതെ തന്നെ കുട്ടികൾക്ക് സമഗ്ര പ്ലസിൽ നിന്നും ടെക്സ്റ്റ് ബുക്ക്, പഠന വിഭവങ്ങൾ , വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, മോഡൽ ചോദ്യങ്ങൾ , ചോദ്യശേഖരം എന്നിവ കാണുവാനും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും

ചാരമംഗലം സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കം

2025 26 അധ്യായന വർഷത്തിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കമായി. നെൽകൃഷിക്ക് തുടക്കം കുറിച്ചത് 'യുവകർഷകനും കർഷക അവാർഡ് ജേതാവുമായ ശ്രീ സുജിത്ത് സ്വാമി നികർത്തിൽ ആണ്.സ്കൂൾ ഓഫീസ് കെട്ടിടത്തിനു മുൻവശത്തായുള്ള പാടത്ത് ഉമ നെൽവിത്ത് വിതച്ചു കൊണ്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. ഈ ചടങ്ങിന് സ്വാഗതം പറഞ്ഞത് സീഡ് കോഡിനേറ്റർ ശ്രീമതി സിനിയാണ്. ആശംസകൾ അർപ്പിച്ചു സംസാരിച്ചത് പ്രിൻസിപ്പാൾ ശ്രീമതി .രശ്മി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി .മിനി ടീച്ചർ,പി.ടി.എ പ്രസിഡൻറ് ശ്രീ .ഗിരിപ്രസാദ് എന്നിവർ ആയിരുന്നു . സ്കൂളിലെ മറ്റു സീനിയർ അധ്യാപകർ , സീഡ് ' ക്ലബ്ബിലെ കുട്ടികൾ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കായിക താരങ്ങൾക്ക് പുതു - ജേഴ്സി സമ്മാനം

Match and Make lnteriors ചാരമംഗലം സ്പോൺസർ ചെയ്ത ജേഴ്സി വിതരണോത്ഘാടനം ബഹു: HM മിനി ടീച്ചർ നിർവ്വഹിച്ചു ചടങ്ങിൽ Match and Make ൻ്റെ Sponser ശ്രീമതി. സരിക സജീവൻ സന്നിഹിതയായിരുന്നു.സംസ്ഥാന തലത്തിൽ മത്സരിക്കുന്ന കായിക താരങ്ങൾക്കാണ് ജേഴ്സി കൈമാറിയത്. ചടങ്ങിൽ സീനിയർ അദ്ധ്യാപിക നിഷ ടീച്ചർ, Staff Secretary സെബാസ്റ്റ്യൻ സർ , ഹയർ സെക്കൻഡറി അദ്ധ്യാപിക സ്നേഹ ടീച്ചർ തുടങ്ങിയർ പങ്കെടുത്തു.

ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന ക്ലാസ്-2025

ഭിന്ന ശേഷി വിദ്യാർഥികൾക്ക് ഗവ ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകുന്ന ഈ വർഷത്തെ കമ്പ്യൂട്ടർ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ് മിട്രസ് ശ്രീമതി. മിനി ടീച്ചർ 13/8/25 ന് 2 pm ന് നിർവ്വഹിച്ചു. സ്കൂളിലെ 15 ഓളം ഭിന്നശേഷി വിദ്യാർഥികൾക്ക് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിമൽസാദ്, മാധവ് സുജിത്ത് എന്നിവർ ക്ലാസെടുത്തു. ട്രാഫിക്ക് ഗെയിം, ഡിജിറ്റൽ പെയിൻ്റിങ് എന്നിവയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കൈറ്റ് മെൻ്റേഴ്സായ ശ്രീ ഷാജി പി. ജെ , വിജു പ്രിയ വി എസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു.

ഫ്രീഡം ക്വിസ്

ഭാരതത്തിന്റെ79-ാംസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവ. ഡി വി എച്ച് എച്ച്എസിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള നാൾവഴികളും, സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്കും, ക്വിസിലെ വിഷയങ്ങളായിരുന്നു.ഇന്ത്യൻ സ്വാതന്ത്യ സമരങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതമായ കാഴ്ചപ്പാട് കുട്ടികൾക്ക് ക്വിസ് മത്സരത്തിലൂടെ ലഭിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് മാധവ് സുജിത്ത് ഒന്നാം സ്ഥാനവും ഗൗതം കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽനിന്ന് ഒന്നാം സ്ഥാനം ദക്ഷിണാഭിജിത് രണ്ടാം സ്ഥാനം ആശംസാ വികാസ് എന്നിവർ കരസ്ഥമാക്കി.

സ്കൂൾ ജനാധിപത്യ വേദി രൂപവൽക്കരണം

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ ഭാഗമായ തെരഞ്ഞെ ടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുമു ള്ള പ്രാഥമികപ്രവർത്തനം കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് .ജൂൺ മാസം 2ാം തീയതി കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായ ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. ഓരോ ക്ലാസിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാമനിർദ്ദേശപത്രികൾ ക്ലാസ് അധ്യാപകർ പരിശോധിക്കുകയും. ചീഫ് ഇലക്ടറിൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു. നാമനിർദ്ദേശപത്രികൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് 11/08/2025 വൈകിട്ട് 3.30 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ ( ലാപ് ടോപ് )സജ്ജമാക്കുകയും ഒരോ ക്ലാസ്സ് ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അപ്‌ലോഡ് ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കി. വോട്ട് ചെയ്തത് രേഖപ്പെടുത്താനുള്ള നോമിനൽ റോളുകൾ, വിരലിൽ പുരട്ടാനുള്ള മഷി എന്നിവ സജ്ജമാക്കി.ഹൈസ്ക്കൾ വിഭാഗം എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പിൽ മോക്ക് പോൾ പരിശീലനം ഇലക്ട്രൽ ഓഫീസർ നൽകി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് 14-ാം തിയതിയായിരുന്നു.കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് അദ്ധ്യാപകർ മോക്ക് പോൾ നടത്തി വോട്ടിംഗ് പ്രവർത്തനം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരോ ക്ലാസ്സ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ്സ് അദ്ധ്യാപകരെയും, 3 കുട്ടികളെ പോളിംഗ് ഓഫീസർ1, പോളിംഗ് ഓഫീസർ 2, പോളിംഗ് ഓഫീസർ 3 എന്നിവരായി തെരഞ്ഞെടുത്തു.. കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികൾ എത്തി തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു. ഫലപ്രഖ്യാപനം ഓരോ ക്ലാസിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി.മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പേര് വിവരങ്ങൾ ലഭിച്ച വോട്ട് എന്നിവ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിജയികളുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, അന്നേ ദിവസം (14/08/2025 ) ഉച്ചയ്ക്ക് 1 30 ന് ശേഷം നടത്തി. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 29 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. HMശ്രീമതി മിനി ടീച്ചർ പ്രിൻസിപ്പൽ ലക്ഷ്മി ടീച്ചർ യുപി വിഭാഗത്തിലെ സിനി ടീച്ചർ ഹയർ സെക്കൻഡറി വിഭാഗത്തിൽ രതീഷ് സർ ഹൈസ്കൂൾ വിഭാഗത്തിലെ ദിവ്യ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകൾ ഓരോരുത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും സ്കൂളിനെ കുറിച്ചും ക്ലാസിനെ കുറിച്ചും സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന്സ്ക്കൂൾ ജനാധിപത്യവേദി രൂപികരിക്കുന്നതിലേക്കായി രഹസ്യബാലറ്റ് സംവിധാനം വഴി ചെയർ പേഴ്സൺ അദ്രിജ എസ് അജയ് ഹയർസെക്കൻഡറി പ്ലസ് വൺ വിഭാഗത്തിൽ നിന്നും,സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂ വിഭാഗത്തിൽ നിന്ന് അനാമിക സുമേഷ് സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് അഖിൽ റ്റി എ,HSS , ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അനന്തകൃഷ്ണൻ ജോ. സെ തെരഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി HSS വിഭാഗത്തിൽനിന്ന് മുഹമ്മദ് സിയാൻ HSS, ജോയിൻ സെക്രട്ടറിയായി HS ൽ നിന്ന് യദുകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. , സാഹിത്യ വേദി സെക്രട്ടറിയായി HSS വിഭാഗത്തിൽ നിന്ന് ആൽഫിയ എൻ ,സാഹിത്യ വേദി ജോയിൻ സെക്രട്ടറിയായി HS വിഭാഗത്തിൽ നിന്ന് അ‌ർജ്ജുൻ സി എസ് , കായികവേദി സെക്രട്ടറിയായി HSS വിഭാഗത്തിൽനിന്ന് ശ്രീനന്ദ ഷോബിയും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് വിജയ് കൃഷ്ണ വി ,കായികവേദി ജോയിൻ സെക്രട്ടറിയായിതിരഞ്ഞെടുത്തു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം, HM പ്രിൻസിപ്പൽ മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിക്കുകയും, തുടർന്ന് നടന്ന തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യയോഗത്തിൽ, തങ്ങളുടെ കർമങ്ങൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ അന്തസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും പങ്കാളികളാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സ്വാതന്ത്യദിനാചരണം

രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ പ്രൗഢ ഗംഭീരമായ നടന്നു. സ്വാതന്ത്ര്യ ദിന പരിപാടികൾ കൃത്യം 8.45 ന് ആരംഭിച്ച് സ്കൂൾ ഓഫിസിൽ നിന്ന് സ്റ്റാഫ് സെക്രട്ടറി പതാക സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സിന്റെ പ്രതിനിധികൾ അടങ്ങിയ സംഘം ഏറ്റുവാങ്ങി എത്തിക്കുകയും ശ്രീമതി മിനി, എച്ച് എം പതാക ഉയർത്തി, സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സുകളായ എൻ സി സി, എസ് പി. സി, ജെ ആർ സി , കസ്റ്റംസ് കോർ , സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ 350 പേർ അണിനിരന്ന വിവിധ പ്ലറ്റൂണിന്റെ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന സ്വാതത്ര്യ ദിന പരിപാടികളി ൽ ശ്രീമതി മിനി, എച്ച് എം,. ശ്രീമതി നിഷ ടീച്ചർ,ശ്രീ രതീഷ് , എച്ച് എസ് എസ് റ്റി , സ്കൂൾ ചെയർ പേഴ്സൺ കുമാരി അദ്രജ എസ് അജയ് എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അർപ്പിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സ്വാഗതവും, കൺവീനർ ശ്രീ ഷാജി പി ജെ നന്ദിയും പറഞ്ഞു കെ. ജി വിഭാഗം മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി വിളിച്ചോതുന്ന അനവധി പരിപാടികൾക്ക് വേദി സാക്ഷിയായി , വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച ദിനാചരണങ്ങളുടെ സമ്മാന ജേതാക്കളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ലഡു വിതരണത്തോടെ ചടങ്ങുകൾ 12 മണിക്കവസാനിച്ചു.

പി റ്റി എ പാദവാർഷിക പൊതുയോഗം

ചാരമംഗലം ഗവ. ഡിവി എച്ച് എസ് എസിൽ 18/08/25 തിയതി പകൽ 3.30 ന് പി റ്റി എ പ്രസിഡൻ് ശ്രീ ഗിരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പി റ്റി എയുടെ ഈ വർഷത്തെ പാദ വാർഷിക പൊതുയോഗം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ശ്രീമതി മിനി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ അച്ചടക്കം, സ്പോർട്ട്സ്, അക്കാദമികേതര പ്രവർത്തനങ്ങൾ എന്നിവയിൽ വലിയ ചർച്ചകൾ നടക്കുകയും പ്രധാന തീരുമാനങ്ങൾ മിനുട്ട്സിൽ രേഖപ്പെടുത്തി.

തുള്ളൽ കലാകാരനെ ആദരിച്ച് സീഡ് ക്ലബ് അംഗങ്ങൾ

മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുകയും അത് പുതുതലമുറയ്ക്കായികാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും കടമയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതിന് വേണ്ടി ലോക നാട്ടറിവ് ദിനത്തിൽ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഓട്ടൻതുള്ളൽ കലാകാരനായ ശ്രീ മരത്തോർവട്ടം കണ്ണനെ ഗവ. ഡി.വി.എച്ച് എസ്.എസ്. ചാരമംഗലം സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങൾ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി ആദരിക്കുകയുണ്ടായി. ഈ പ്രവർത്തനത്തിന് സ്വാഗതം ആശംസിച്ചത് സീഡ് ക്ലബ്ബ് കൺവീനർ ആയ ശ്രീമതി. സിനി പൊന്നപ്പനും അദ്ദേഹത്തിന് ആദരവ് നൽകിയത് സ്കൂളിലെ തന്നെ അധ്യാപകനായ ശ്രീ.വിനയചന്ദ്രൻ സാറുമാണ്.. പ്രസ്തുത ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചത് ശ്രീ.റനീഷ് സാറും. നന്ദി രേഖപ്പെടുത്തിയത് സീഡ് ക്ലബ്ബംഗമായ ദേവപ്രിയയുമാണ്.

എസ് പി സിയുടെ ത്രിദിന ഓണം ക്യാമ്പ് 2025

ഗവൺമെൻറ് ഡിവിഎച്ച്എസ്എസ്ചാരമംഗലം സ്കൂളിലെ ത്രിദിന ഓണം ക്യാമ്പ് 20 25 ഓഗസ്റ്റ് 27 28 29 തീയതികളിൽ നടന്നു.ഒന്നാം ദിവസം 2025 ഓഗസ്റ്റ് 27രാവിലെ 8 മണിക്ക് കുട്ടികൾക്ക് പരേഡ് പ്രാക്ടീസ് ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം പത്തുമണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.ബഹുമാനപ്പെട്ട മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ വി ബിജു എസ്പിസിയുടെ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം ടി ഗിരിപ്രസാദ് അധ്യക്ഷപദം അലങ്കരിച്ചു.ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത കാർത്തികേയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ വി ബിജു അവർകൾ ഈ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സീനിയർ ടീച്ചർ ശ്രീമതി നിഷ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി മിനി പി ഐ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. ഡി ഐ മാരായ ശ്രീ രതീഷ് ശ്രീമതി ബിനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.എസ്പിസിസ്കൂൾ സിപിഒ ശ്രീ റെനീഷ് എം എസ്, എ സി പി ഓ ശ്രീമതി രജനി പി എന്നിവർ നേതൃത്വം നൽകി.ഉച്ചഭക്ഷണത്തിന് ശേഷം എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീമതി ശ്രീജ ലഹരിയും കൗമാരവും എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. വളരെ മികച്ച രീതിയിൽ എടുത്ത ഈ ക്ലാസിൽ കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെയാണ് ഇരുന്നത് കുട്ടികൾക്ക് ഉണ്ടായ സംശയങ്ങൾ മാഡം വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊടുത്തു.വൈകുന്നേരത്തെ ചായക്ക് ശേഷം മേജർ മൈനർ ഗെയിം സ്കൂളിലെ കായിക അധ്യാപകനായ ശ്രീ വിനയചന്ദ്രൻ കുട്ടികൾക്ക് നൽകി. വൈകിട്ട് 5 മണിയോടെ ഒന്നാം ദിവസത്തെ ക്യാമ്പിന് പര സമപ്തി കുറിച്ചു.രണ്ടാം ദിവസം -2025 ഓഗസ്റ്റ് 28 രാവിലെ 7 30ന് യോഗ ക്ലാസ് ആരംഭിച്ചു. യോഗ ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനവും ഏകാഗ്രതയും പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും യോഗ ജീവിതത്തിൽ ഒരു അഭിവാജ്യ ഘടകമാണെന്ന് യോഗചാര്യൻ ശ്രീ മണിലാൽ അവർകൾ കുട്ടികളെ ബോധ്യപ്പെടുത്തി. പ്രഭാത ഭക്ഷണത്തിന് ശേഷം ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ അധ്യാപകനായ ശ്രീ ഷാജി പി ജെ അവർകൾ കുട്ടികൾക്ക് എത്തി വ്യൿതിഗത മൂല്യങ്ങളെ പറ്റിയും സാമൂഹിക മൂല്യങ്ങളെ പറ്റിയും ക്ലാസെടുത്തു.രാവിലത്തെ ചായയും സ്നാക്സും കഴിച്ച ഉടനെ ചേർത്തല ഫയർഫോഴ്സിൽ നിന്നും വന്ന ഉദ്യോഗസ്ഥരായ ശ്രീ അനീഷ് സാർ ശ്രീ വിനീഷ് സാർ ശ്രീ സുധീഷ് സാർ തുടങ്ങിയവർ കുട്ടികൾക്ക് ഫയർഫോഴ്സ് എന്താണെന്നും അതിൻറെ പ്രവർത്തനങ്ങളും വിശദീകരിച്ചുകൊടുത്തു. ബോധരഹിതനായ ഒരാൾക്ക് എപ്പോഴാണ് സിപിആർ കൊടുക്കുന്നത് എന്ന് വിശദീകരിച്ചു. കുട്ടികൾക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം എന്നും കേഡറ്റുകൾക്ക് കാണിച്ചുകൊടുത്തു. തീയണയ്ക്കുന്ന ഉപകരണങ്ങൾ അവയുടെ പ്രവർത്തനം എന്നിവ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.കുട്ടികൾക്കുള്ള സംശയങ്ങൾക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിശദമായി മറുപടി കൊടുത്തു അവരുടെ സംശയനിവാരണം നടത്തി.ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണത്തിന് വേണ്ടി ബ്രേക്ക് കൊടുത്തു. ചിക്കൻ കറി കൂട്ടിയുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനുശേഷം എസ് എൻ എം ബി ജി എച്ച്എസ്എസ് ചേർത്തല സ്കൂളിലെ അധ്യാപകനായ ശ്രീ സജിത് കുമാർ എംപി കുട്ടികൾക്ക് സൈബർ സുരക്ഷയെപ്പറ്റിയുള്ള ക്ലാസ് എടുത്തു. പുതിയ കാലഘട്ടത്തിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കുട്ടികളും മുതിർന്നവരും നേരിടുന്ന വെല്ലുവിളികളെ പറ്റിയും അവയ്ക്കുള്ള പരിഹാരത്തെപ്പറ്റിയും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.തുടർന്ന് ചായ കുടിച്ച് കഴിഞ്ഞതിനുശേഷം പരേഡ് പ്രാക്ടീസ് നടന്നു. എസ് പി സി ഡി ഐ ആയ ബിനു സാർ കുട്ടികൾക്ക് പരേഡ് പ്രാക്ടീസ് നൽകി.കാലവർഷം അനുകൂലമല്ലാത്തതിനാൽ പരേഡ് പ്രാക്ടീസിനു ശേഷം കേഡറ്റുകൾക്ക് ബ്രേക്ക് ഓഫ് നൽകി. രണ്ടാം ദിവസത്തെ ക്യാമ്പ് 5 മണിയോടെ അവസാനിച്ചു.മൂന്നാം ദിവസം -2025 ഓഗസ്റ്റ് 29 രാവിലെ സ്കൂളിലെ കുട്ടികളുടെ ഓണാഘോഷത്തോടൊപ്പം എസ്പിസി കുട്ടികൾ ഓണാഘോഷത്തിൽ പങ്കുചേർന്നു. സ്കൂളിൽ അത്തപ്പൂക്കളം ഇട്ടു. തുടർന്ന് വിവിധയിനം കലാപരിപാടികൾ നടന്നു.ഓണസദ്യയ്ക്ക് ശേഷം കേഡറ്റുകൾ ചേർത്തല ഫയർഫോഴ്സ് സ്റ്റേഷൻ സന്ദർശിച്ചു. ജലാശയത്തിൽ വീഴുന്ന ഒരാളെ എങ്ങനെയാണ് രക്ഷപ്പെടുത്തുന്നതെന്നും അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളും മറ്റു വിവിധതരം ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും ഫയർഫോഴ്സ് ഓഫീസേഴ്സ് വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഫയർഫോഴ്സിന്റെ വണ്ടിയും അതിൽ പ്രവർത്തിക്കുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് പ്രവർത്തിപ്പിച്ച് കാണിച്ചുകൊടുത്തു. കൂടാതെ റോപ്പിൽ കൂടെയുള്ള നടത്തവും കുട്ടികൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. മൂന്ന് ദിവസത്തെ ക്യാമ്പിൽ കുട്ടികൾ ഏറ്റവും കൂടുതൽ താൽപര്യം ജനിപ്പിക്കുന്ന ഒന്നായിരുന്നു ഫയർഫോഴ്സ് ഓഫീസ് സന്ദർശിച്ചത്. വെള്ളം പമ്പ് ചെയ്തു തീ അണയ്ക്കുന്നത് പല രീതിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അവർക്ക് വിശദീകരിച്ച് കാണിച്ചുകൊടുത്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എസ്പിസി കേഡറ്റുകളും സിപി ഒ, എ സി പി ഓ എന്നിവരുമായി ചേർന്ന ഒരു ഫോട്ടോ എടുത്ത് കഴിഞ്ഞാണ് അവിടെനിന്ന് സ്കൂളിലേക്ക് തിരിച്ചത്. ഏകദേശം നാല് മണിയോടുകൂടി സ്കൂളിൽ തിരിച്ച് എത്തി. തുടർന്ന് ദേശീയഗാനത്തോടുകൂടി ക്യാമ്പ് അവസാനിച്ചു.

ഡിജിറ്റൽ പൂക്കളമത്സരം

ലിറ്റിൽകൈറ്റ്സിലെ 9 ലെ അംഗങ്ങൾക്കായി വെള്ളിയാഴ്ച (29/8/25 ) ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു . രാവിലെ 9.30 മണി മുതൽ 12.30 വരെ നടന്ന മത്സരത്തിൽ ഇങ്ക് സ്കേപ് , ജിമ്പ്, ക്ര്യത എന്നീ സോഫ്റ്റ്വവെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ വിമൽസാദ് 9 A ,മാധവ് സുജിത്ത് 9C ,അക്ഷയ് പ്രദീപ് 9C - എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീഡ് ക്ലബ്ബിൻ്റെ ഓണക്കോടി

തിരുവോണ നാളിൽ Govt .DVHSS ചാരമംഗലം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കിടപ്പു രോഗികളായ രണ്ട് അമ്മമാർക്ക് ഓണക്കോടിയും ഭക്ഷണസാധനങ്ങളും നൽകി. പി.ടി.എ. പ്രസിഡൻ്റ് ശ്രീ . ഗിരിപ്രസാദ് സീഡ് കോഡിനേറ്റർ ശ്രീമതി സിനി പൊന്നപ്പൻ സീഡ് ക്ലബ്ബംഗങ്ങൾ ആയവിദ്യാർത്ഥികൾ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

സ്ക്കൂൾ കായികോത്സം25

ഗവ. ഡി വി എസ്‌ എസ് ചാരമംഗലം സ്ക്കൂളിന്റെ കായികോത്സം സെപ്തംബർ 10, 11 തീയതികളിലായി നടന്നു.പി.ടി.എ. പ്രസിഡൻ്റ് ശ്രീ . ഗിരിപ്രസാദ് ഉത്‍ഘാടനം ചെയ്ത കായികോത്സവം ,പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പതാകഉയർത്തി.കായിക അധ്യപകൻ ശ്രീ വിനയചന്ദ്രൻ സ്വാഗതവും പറഞ്ഞു.റൂബി,എമറാൾഡ്,സഫയർ,ടോപ്പസ് എന്നിങ്ങനെ നാല് ഹൗസായി തിരിച്ചാണ് കായികോത്സവം നടത്തിയത്. LP, UP, HS, HSS വിഭാഗങ്ങളെ ഹൗസ് തിരിച്ച്, ഓരോ വിഭാഗത്തിലേയും ഹൗസിന്റെ ചാർജ് ആ വിഭാഗത്തിലെ അദ്ധ്യാപകർക്ക് നൽകി. കൂടാതെ ഹൗസ് ലീഡേഴ്സായി കുട്ടികളേയും തെരഞ് ടുത്തു. ഓരോ ഹൗസ്കൾ തമ്മിൽ നല്ല ശക്തമായ മത്സരം ആണ് നടന്നത്.

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പു്-2025

2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റമ്പർ 9 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ഗിരിപ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ വി എസ് നന്ദിയും പറഞ്ഞു. ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെന്റേഴ്സായ ശ്രീ ഷാജി പി ജെയുടേയും ശ്രീമതി വിജുപ്രിയ വി എസിന്റേയും നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8 E യിൽ പഠിക്കുന്ന ദേവാനന്ദൻ പി എം നന്ദി പറഞ്ഞു.

ഞാറു പറിച്ചുനടീൽ ഉത്സവം

ഗവ.ഡി.വി. എച്ച്. എസ്സ് എസ്സ്, ചാരമംഗലം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഞാറു പറിച്ചു നടീൽ നടന്നു. സ്കൂളിൻ്റെ മുൻവശത്തുള്ള 4 സെൻ്റ് ഭൂമിയിൽ 25 ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന കർഷക അവാർഡ് ജേതാവും യുവകർഷകനുമായ സുജിത്ത് സ്വാമി നികർത്തിൽ ആണ് ഉമ നെൽ വിത്ത് വിതച്ചത് . തുടർന്ന്17.09 2025ന് ഞാറു പറിച്ചു നടീൽ ചടങ്ങ് നടന്നു. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ഗീത കാർത്തികേയൻ അവർകൾ ആണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ . സന്തോഷ്കുമാർ, സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ. ഗിരി പ്രസാദ്,,സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി,ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി എന്നിവർ ഈ ചടങ്ങിന് ആശംസകൾ നേർന്നു. വിത്ത് വിതച്ചതു മുതൽ ഞാറു പറിച്ച് നടീൽ വരെയുള്ള കാര്യങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി സഹകരിച്ചത് ശ്രീ സുജിത്ത് (വെറൈയ്റ്റി ഫാർമർ) ആണ്. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ നന്ദി പറഞ്ഞു. സ്കൂളിലെ അധ്യാപകരും അനധ്യാപകരും സീഡ് ക്ലബ്ബംഗങ്ങളായ കുട്ടികളും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ കൃഷിപ്പാട്ട് പാടിയത് ചടങ്ങിനെ കൂടുതൽ വർണ്ണാഭമാക്കി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം

ഗവൺമെൻ്റ് ഡിവി എച്ച് എസ് ചാരമംഗലം സ്കൂളിലെ ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 20 മുതൽ 25 വരെ വിവിധ പ്രവർത്തനങ്ങൾ നടത്തി.സ്പെഷ്യൽ അസംബ്ളി 8, 9, 10 ലെ ലിറ്റിൽ കൈറ്റ്സിൻ്റ അഭിമുഖ്യത്തിൽ 24/9/ 25 ന് രാവിലെ 10 മണിക്ക് ലിറ്റിൽകൈറ്റ്സിലെ വിദ്യാർഥികളുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച അസംബ്ളിയിൽ 9 ലെ ബാച്ച് ഡെ ലീഡർ കുമാരി ഹാരിക എം ഫ്രീ സോഫ്റ്റ്‌വെയർ എന്ത് -എന്തിന് - അതിന്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. പ്രണോയ് ബാലാജി ഫ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് മാസ്റ്റർ മാധവ് സുജിത്ത് ഐ റ്റി ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അപ്പോൾ തന്നെ എച്ച്. എം ഇൻ ചാർജ്ജ് ശ്രീമതി നിഷ ടീച്ചർ സമ്മാനം വിതരണം ചെയ്തു. 8, 9, 10 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും ടീ ഷർട്ട്, ഐഡി കാർഡ് എന്നിവ ധരിച്ച് ആദ്യമായി ഒരുമിച്ച് നിന്ന് അസംബ്ളി സംഘടിപ്പിച്ചത് മറ്റ് വിദ്യാർഥികളിലും ടീച്ചേഴ്സിനും കൗതുകമുണർത്തി.ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലീറ്റിൽ കൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആഭിമുഖ്യത്തിൽ സമീപസ്ഥ സ്കൂളിലും ഹയർ സെക്കഡറി വിഭാഗത്തിലേയും വിദ്യാർഥികൾ അധ്യാപകർ എന്നിവരുടേയും 22 ഓളം Lap കളിൽ 22 /9/25 രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഉബുണ്ടു 22 .04 ഇൻസ്റ്റാൾ ചെയ്തു. രാവിലെ SITC ശ്രീ റെനീഷ് , KITE മെൻ്റർ ശ്രീ ഷാജി എന്നിവർ വിദ്യാർഥികൾക്ക് ഒ എസ് ഇൻസ്റ്റിലേഷനെ കുറിച്ച് ക്ലാസ് എടുത്തു. 9, 10 ലെ അംഗങ്ങളായ മാസ്റ്റർ മാധവ് സുജിത്ത് , ഹാരിക ശ്രീ ലക്ഷ്മി, അനന്തകൃഷ്ണൻ എന്നിവർ ഇൻസ്റ്റലേഷന് നേതൃത്വം നൽകി ഐ റ്റി ക്വിസ് ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി 23/9/25 ൽ ഉച്ചക്ക് 1 മണിക്ക് ഐ റ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു. കൈറ്റ് മെൻ്റർ ശ്രീ ഷാജി പി. ജെ , ശ്രീമതി. വിജു പ്രിയ വി എസ് എന്നിവർ ക്വിസിന് നേതൃത്വം നൽകി. 9 A യിലെ വിമൽസാദ് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി 10-ാം ക്ലാസിനെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ 10-ാം ക്ലാസിലെ റോബോട്ടിക്സ് പഠന ത്തിൻ്റെ ഭാഗമായി SITC ശ്രീ റെനീഷ് സാറിൻ്റെ നേതൃത്വത്തിൽ റോബോട്ടിക്സ് കിറ്റ് പരിചയപെടുത്തി. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളെ ആസ്പദമാക്കി (25/9/25 ) ഉച്ചക്ക് 2 മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനമത്സരം നടത്തുകയുണ്ടായി. 9 A യിലെ വിമൽസാദ് എസ് ഒന്നാം സ്ഥാനവും അദ്വൈത് എസ് ദിവാകർ രണ്ടാം സ്ഥാനവും നേടി. ഫ്രീ സോഫ്റ്റ്‌വെയർ ബോധവൽക്കര ക്ലാസ് ലിറ്റിൽ കൈറ്റ്സിലെ 8, 9 ബാച്ചിന് 24/9/25 വൈകിട്ട് 4 മണി മുതൽ 5 മണി വരെ ഫ്രീ സോഫ്റ്റ് വെയറിനെ ചരിത്രവും വികാസവും, അതിൻ്റെ സാധ്യതകളും വെല്ലുവിളികളയും കുറിച്ച് KITE MENTOR ശ്രീ ഷാജി ബോധവൽക്കരണ ക്ലാസ് നടത്തി റീൽസ് നിർമ്മാണം ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി റോബോട്ടിക്സ് പഠനം സ്കൂളുകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9 ലെ വളരെയധികം വിദ്യാർഥികൾ പങ്കെടുത്തു. ഏറ്റവും മികച്ച 3 എണ്ണം തെരെഞ്ഞടുത്തു . 9 A യിലെ വിമൽസാദ് എസ് ഒന്നാ സ്ഥാനവും 9D യിലെ ഹാരിക MR രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ കലോത്സവം

ഗവ. ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്കൂളിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം 6/10/ 25 രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ നടൻ ശ്രീ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് ശ്രീ ഗിരി പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ ഹെഡ്മി ട്രസ് ശ്രീമതി മിനി പി ഐ ശ്രീ അനുപ് ചന്ദ്രനെ പൊന്നാട അണിയിച്ചു ആദരിക്കുകയും കായികോത്സവത്തിന് എല്ലാ വിധ ആശംസകളും നേർന്നു. രണ്ട് വേദികളിലായി രണ്ട് ദിവസം നീണ്ട നിന്ന സ്കൂൾ കലോത്സവത്തിൽ അനവധി വിദ്യാർഥികൾ സബ് ജില്ല കലോത്സവത്തിന് യോഗ്യത നേടി.

ധീര ജവാന് സ്മരണാഞ്ജലികൾ

2001 ഒക്ടോബർ 22ന് രക്ഷക് ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻ എൽ ടി അനൂപ് കുമാറിന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നതിന് ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ എൻ സി സി കേഡറ്റുകൾ അദ്ദേഹത്തിൻറെ വസതിയിൽ രാവിലെ എത്തിച്ചേർന്നു. സ്കൂളിലെ എൻ സി സി കേഡറ്റുകളോടൊപ്പം സീനിയർ അധ്യാപിക ശ്രീമതി നിഷ, എൻസിസിയുടെ കെയർടേക്കർ ശ്രീമതി സൗമ്യ എം എന്നിവർ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ഒളിംമ്പിക്സിൽ ഗവ. ഡി.വി എച്ച് എസ് ചാരമംഗലം സ്കൂളിന്റെ കുതിപ്പ്

ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിംമ്പിക്സിൽ ഗവ. ഡി.വി എച്ച് എസ് ചാരമംഗലം സ്കൂൾ സംസ്ഥാനത്തിലെ സ്കൂൾ പോയിൻ്റ് നിലയിൽ 9ാം സ്ഥാനം കരസ്ഥമാക്കിആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. കേരള സ്കൂൾ അത്‌ലറ്റിക് മീറ്റ് 2025 ലെ വേഗതാരമായി അതുൽ റ്റി. എം 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡോടെ സ്വർണ്ണം നേടി. സംസ്ഥാന സ്കൂൾ കായിക മേളയിലെ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ സ്പ്രിൻ്റിൽ സ്വർണ്ണം നേടിയ അതുൽ തകർത്തത് 37 വർഷം മുൻപത്തെ റേക്കോർഡാണ്. അനാമിക അജേഷ് 100 മീറ്റർ ഹർഡിൽസിൽ സ്വർണ്ണവും 4 x 100 മീറ്റർ റിലേയ്ക്ക് വെള്ളിയും നേടി. നവ്യ വി ജെ 400 മീറ്റർ റേസിൽ സ്വർണ്ണവും 4 x 100 റിലേയ്ക്ക് വെങ്കലവും നേടി. ഗൗരി അക്ബർ 4 x 100 റിലേയ്ക്ക് വെങ്കലവും നേടി ആലപ്പുഴയുടെ മെഡൽ പട്ടിക ചലിപ്പിച്ചു. അതുൽ റ്റിം എം , അനാമിക അജേഷ് , ഗൗരി അക്ബർ, നവ്യ വി ജെ, അർജുൻ സാജൻ, നിയതി സജീവൻ , അഡിൻ ഉല്ലാസ് , അബിഷേക് പി, അദിനന്ദ് ഷാജി, അഖിൽ റ്റി.എ , ശബരിനാഥ്, ആദർശ് കെ പി അനന്തകൃഷ്ണൻ തുടങ്ങി പതിമൂന്ന് പേർ സംസ്ഥാന മത്സരത്തിൽ ജില്ലയിൽ നിന്നും യോഗ്യത നേടി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025

ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ഒക്ടോബർ മാസം 28 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റെ ശ്രീ എം റ്റി ഗിരി പ്രസാദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൈറ്റ് മെന്റർ ശ്രീ ഷാജി പി. ജെ സ്വാഗതവും കൈറ്റ് മെൻ്റർ ശ്രീമതി വിജു പ്രിയ വി എസ് നന്ദിയും പറഞ്ഞു. കൈറ്റ് ഓഫീസിലെ മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സാർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെന്റർ ശ്രീ ഷാജി പി. ജെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിന്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ മാധവ് സുജിത്ത് ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.

ദേശീയ ഏകത ദിനം

കേരള പോലീസും ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും (SPC) ചേർന്ന് NATIONAL UNITY DAY യോട് അനുബന്ധിച്ച് "കൂട്ടയോട്ടം" സംഘടിപ്പിച്ചു. സ്കൂളിലെ എസ് പി സി മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഡി ഐ മാരായ ശ്രീ രതീഷ്, ശ്രീമതി ബിനു ,മുൻ ഡി ഐ ശ്രീ ശ്രീജിത്ത്, എസ് പി സി സി പീ ഓ ശ്രീ റെനീഷ് എം എസ്, എ സി പി ഓ ശ്രീമതി രജനി പി എന്നിവർ നേതൃത്വം നൽകി.

എസ് പി സി ഔട്ട്ഡോർ ടെസ്റ്റ് 2025

ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ സൂപ്പർ സീനിയർ എസ് പി സി കേഡറ്റുകളുടെ ഔട്ട്ഡോർ ടെസ്റ്റ് 2025 ഒക്ടോബർ 31ന് നടത്തി. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഡി ഐ മാരായ ശ്രീ രതീഷ് ശ്രീമതി ബിനു മുൻ ഡി ഐ ശ്രീജിത്ത് സ്കൂൾ സിപിഓ മാരായ ശ്രീ റെനീഷ് ശ്രീമതി രജനി എന്നിവരോടൊപ്പം സ്കൂളിലെ കായിക അധ്യാപകനായ ശ്രീ വിനയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.