ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാതൃഭൂമി സീഡിന്റെ 2020-21 വർഷത്തെ ഹരിതജ്യോതി പുരസ്കാരം ആർ.എൻ.എം.ഹൈസ്കൂളിന്


ആസ്വാദനക്കുറിപ്പ് മൽസരം
ദർശനം കലാവേദി അധ്യാപകർക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് മൽസരത്തിൽ ഒന്നാം സ്ഥാനം

ഗുസ്തി ചാമ്പ്യൻഷിപ്പ്



ശാസ്ത്രതരംഗം-സബ്‍ജില്ല-രണ്ടാം സ്ഥാനം

ശാസ്ത്രപഥം-ഗവേഷണ പ്രോജക്ട്

നൂറുമേനി

കവയിത്രി
വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ശിൽപശാലയിൽ കവിതാ രചനയിൽ ജില്ലാതലത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് ഈ സ്കൂളിലെ പത്ത് എ .യിൽ പഠിക്കുന്ന ശ്രീനന്ദന കെ.എം തെരെഞ്ഞെടുത്തിരിക്കുന്നു.

മഴയാത്ര
കുന്നുമ്മൽ സബ്‍ജില്ലയിൽ ആർ.എൻ.എം സ്കൂളിന് രണ്ടാം സ്ഥാനം

കുട്ടിക്കർഷക അവാർഡ് നേടിയ സിദാൻ സാരംഗിനെ ആദരിച്ചു
ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കർഷക അവാർഡ് നേടിയ സിദാൻ സാരംഗിനെ ആദരിച്ചു. കൂൺ കൃഷി ഫലപ്രദമായി നടപ്പാക്കിയതിനാണ് അവാർഡ്. കർഷകദിനമായ ചിങ്ങം ഒന്നാം തീയതി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു നാദാപുരം എം എൽ എ ശ്രീ ഇ കെ വിജയൻ കുട്ടിക്കർഷക അവാർഡ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു കാട്ടാളി ചടങ്ങിൽ ആധ്യക്ഷം വഹിച്ചു.
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നരിപ്പറ്റ ആർ എൻ എം ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ലഭിച്ച മാർഗനിർദ്ദേശത്തിന്റെ അടിഥാനത്തിലാണ് സിദാൻ സാരംഗ് തന്റെ കൃഷി മുന്നോട്ട് കൊണ്ടുപോയത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി സ്കൂളിലെ അധ്യാപികയായ ശ്രീമതി സിന്ധു ഇ കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നുണ്ട്. നിരവധി കുട്ടികൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൂൺകൃഷി നടത്തിവരുന്നുമുണ്ട്. വ്യത്യസ്തതയാർന്നതും കൃത്യമായ പരിചരണം ആവശ്യമുള്ളതുമാണ് കൂൺകൃഷി. അത്തരം പുതിയ കൃഷിരീതികളിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള നിരവധി പരിപാടികൾ കഴിഞ്ഞുപോയ വർഷങ്ങളിൽ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നിട്ടുണ്ട്. സിദാൻ സാരംഗിന്റെ ഈ നേട്ടം കൂടുതൽ ആത്മവിശ്വാസത്തോടെയും പുതുമയോടെയും കൂൺകൃഷി മുന്നോട്ടുകൊണ്ടുപോകാൻ ഊർജം നൽകുന്നതാണെന്ന് സിന്ധു ടീച്ചർ പറയുന്നു.
നരിപ്പറ്റ ആർ എൻ എം ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിയാണ് സിദാൻ സാരംഗ്. നടുത്തറ ബിജീഷ്, സരിത ദമ്പതികളുടെ മകനാണ്.