ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


പ്രവർത്തനങ്ങൾ (2024-2025 )

38004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38004
യൂണിറ്റ് നമ്പർLK/2018/38004
ബാച്ച്1
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജി വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൃപ സൂസൻ ബാബു
അവസാനം തിരുത്തിയത്
24-09-2025KRIPA SUSAN

9 ാം ക്ലാസിന്റെ സ്കൂൾ തല ക്യാമ്പ് 7-10-2024 തീയതി kite master Shibi George, Biji Varghese ക്ലാസ് എടുത്തു. Kripa Susan Babu നേതൃത്വം വഹിച്ചു. Sub district 1) Animation - Krishnedhu B Aji 2) Malayalam Typing - Sadhika Sunil 3) Multimedia Presentation- Aliya S 4) Scratch programming- Anusree E 5) Web designing- Serah Rose Jacob 6) Digital painting- Nithya.S 7) IT Quiz Archana J S എന്നിവർ പങ്കെടുത്തു. Animationൽ Krishnedhu B Aji 2nd price നേടി ജില്ലാതലത്തിൽ പങ്കെടുത്തു. Sub district camp-ൽ Animation വിഭാഗത്തിൽ Sreeparvathy Sathyan,Serah Rose Jacob, Neethu Thankachan. Programming വിഭാഗത്തിൽ Devams P N, Greeshma Ravi, Nithya S എന്ന കുട്ടികളും പങ്കെടുത്തു. Animationൽ Sreeparvathy Sathyan ജില്ലാതല ക്യാമ്പിലേക്ക് സെലക്ഷൻ നേടി. Programmingൽ Devams P N ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു. Little kites കുട്ടികൾക്ക് Hi-Tech ഉപകരണ സജ്ജീകരണം, Malayalam Typing ,Graphic Designing,Animation ,Robotics,Electronics AI, DTP എന്നിവയിൽ പരിശീലനം നൽകുന്നു. വിവിധ ദിനാചരണങ്ങൾ,സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി Multimedia Presentation,Documentation,Animation,Digital Poster, Painting, Awarness Class എന്നിവ നടത്തുന്നു.

ഡിജിറ്റൽ അത്തപ്പൂക്കളം

ഓണാഘോഷം പ്രമാണിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം നടത്തി. മത്സരത്തിൽ ശ്രീപാർവതി സത്യന് ഒന്നാം സ്ഥാനം ലഭിക്കുകയും നിത്യ എസിന് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ഡ്രോയിങ് കഴിവുകളെ വളർത്തുവാൻ പറ്റിയ ഒരു അവസരം ആയിരുന്നു ഈ മത്സരം.

സ്പോട്ട് ലൈറ്റ്

Little kites club-ന്റെ ഭാഗമായി എല്ലാ മാസവും Digital Newspaper "SPOTLIGHT"പ്രസിദ്ധീകരിക്കുന്നു.

SPECTRUM

Little kites clubനോട് അനുബന്ധിച്ച് Digital Magazine "SPECTRUM" പ്രസിദ്ധീകരിച്ചു.

മികവുത്സവം

ഫെബ്രുവരി മാസത്തിൽ മികവുത്സവം( Robo-fest, Animation) നടത്തി. കുട്ടികളുടെ വലിയൊരു പങ്കാളിത്തം ലിറ്റിൽ കൈറ്റ്‌സിന്റെ മികവുത്സവത്തിൽ കാണാൻ കഴിഞ്ഞു.

അടൽ ടിങ്കറിങ് ലാബ് സന്ദർശനം

ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായിട്ട് അടൽ ടിങ്കറിങ് ലാബ് സന്ദർശനവും അതിനോട് അനുബന്ധിച്ച് വിനോദയാത്രയും 18-02-25 സംഘടിപ്പിച്ചു.

ആനവണ്ടിയിൽ ഒരു വിനോദയാത്ര

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി കെഎസ്ആർടിസി ടൂർ പാക്കേജിങ്ങിലാണ് അംഗങ്ങൾ വിനോദയാത്ര സംഘടിപ്പിച്ചത്. കുട്ടികൾ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും ആധുനിക ടെക്നോളജി പരിചയപ്പെടുകയും അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ശേഷം അടവി കൊട്ടവഞ്ചി ആനക്കൂട് എന്നീ സ്ഥലങ്ങൾ സഞ്ചരിക്കുകയും ചെയ്തു. കുട്ടികൾക്ക് ഒരേസമയം വിജ്ഞാനവും അതേസമയം തന്നെ ആനന്ദവും പകർന്ന ഒരു പഠനയാത്രയായിരുന്നു .

കീ റ്റു എൻട്രൻസ്

പ്ലസ് വൺ,പ്ലസ് ടു കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിനായി സഹായിക്കുന്ന കേരള സർക്കാരിന്റെ KEY TO ENTRANCE എന്ന പോർട്ടൽ പരിചയപ്പെടുത്തുകയും എല്ലാ കുട്ടികളെയും KEY TO ENTRANCE പോർട്ടലിൽ ലോഗിൻ ചെയ്യുവാനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി നൽകുകയും ചെയ്തു ഈ പോർട്ടലിൽ ചേരുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ടീമിൽ നിന്നുള്ള എൻട്രൻസ് എക്സാമുകൾ എങ്ങനെ അറ്റൻഡ് ചെയ്യാം എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുക മാത്രമല്ല അതിനുവേണ്ടിയുള്ള കോച്ചിങ്ങുകൾ ഫ്രീയായി ലഭിക്കുകയും ചെയ്തു .

റോബോ ക്രാഫ്റ്റ്

മണക്കാല ഐ എച്ച് ആർ ഡി കോളേജിൽ വെച്ച് നടത്തിയ ജില്ലാതല റോബോ ക്രാഫ്റ്റ് നമ്മുടെ സ്കൂളിൽ നിന്നും എക്സിബിഷനായി വൈൽ ആനിമൽ ഡിക്ടറ്റർ മെഷീൻ അവതരിപ്പിക്കുവാൻ സാധിക്കുകയും കുട്ടികളുടെ മികവ് പ്രദർശിപ്പിക്കുവാനും സാധിച്ചു അതിനോടൊപ്പം മറ്റ് സ്കൂളിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ കാണുവാനും അവസരം ലഭിച്ചു.

A trumpet of St Mary's

ലിറ്റിൽ കൈറ്റ്‌സിന്റെ സംസ്ഥാനതല ക്യാമ്പിൽ ജില്ലയിൽ നിന്നും ഉള്ള ഏക വനിതാ പ്രാതിനിധ്യം, ശ്രീപാർവതി സത്യൻ. സെന്റ് മേരീസ്‌ ലിറ്റൽ കൈറ്റിന് അഭിമാനമായി മാറി.

തലമുറ - ഹ്രസ്വചിത്രം

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉള്ള പ്രഖ്യാപനം ആയി തലമുറ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു തലമുറ എന്ന യൂട്യൂബ് ചാനലിൽ സിനിമ ലഭ്യമാണ് .