ജി.എൽ.പി.എസ്. കുന്നക്കാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്.
| ജി.എൽ.പി.എസ്. കുന്നക്കാവ് | |
|---|---|
| വിലാസം | |
കുന്നക്കാവ് കുന്നക്കാവ് പി.ഒ. , 679340 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskkv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18716 (സമേതം) |
| യുഡൈസ് കോഡ് | 32050500401 |
| വിക്കിഡാറ്റ | Q64564537 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഏലംകുളം, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 197 |
| പെൺകുട്ടികൾ | 220 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സരള കെ |
| പി.ടി.എ. പ്രസിഡണ്ട് | സിദ്ധീഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡോ.ആയിഷ |
| അവസാനം തിരുത്തിയത് | |
| 20-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് നടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.
എ - പ്രീ-പ്രൈമറി
ബി- സ്കോളർഷിപ്പ് പരീക്ഷകൾ
സി - മേളകൾ
ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.
ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ
എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ
ജി - പോഷകാഹാരം
എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും
ജി - ആരോഗ്യം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്. ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.
| അധ്യാപകർ | ഡോക്ടറേറ്റ് ലഭിച്ചവർ | ഡോക്ടേഴ്‌സ് | എൻജിനീയർമാർ | ജേർണലിസം/ മീഡിയ | സിനിമ രംഗം | സംഗീത രംഗം | പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ | അഡ്വക്കേറ്റുകൾ | മറ്റുമേഖലകൾ |
|---|---|---|---|---|---|---|---|---|---|
| വി മരക്കാർ മാസ്റ്റർ
വി മമ്മദ് മാസ്റ്റർ അബ്ദുൽ അലി മാസ്റ്റർ കുഞ്ഞു മുഹമ്മദ് മാസ്റ്റർ എൻ മൊയ്‌ദുട്ടി മാസ്റ്റർ പി ഉമ്മർ മാസ്റ്റർ പി അബ്ദുറഹ്മാൻ മാസ്റ്റർ ശിവശങ്കരൻ മാസ്റ്റർ എം വി സുബ്രഹ്മണ്യൻ മാസ്റ്റർ വി ഉമ്മർ മാസ്റ്റർ സംഗീത ടീച്ചർ അബ്ദുൽ സമ്മദ് മാസ്റ്റർ അബ്ദുൽ ഷുക്കൂർ മാസ്റ്റർ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ സൽമ ടീച്ചർ നസീമ ടീച്ചർ |
ഡോ. നിഷാദ്
ഡോ. വി സുമ്പുല |
ഡോ. റബീഹ്
ഡോ. അബ്ദുൽ ഗഫൂർ ഡോ. ഫർസാന ഡോ. ജംഷീദ് |
കെ നാരായണൻ
കെ മുഹമ്മദ് ഷെഫീഖ് കെ യൂസഫ് പി ബാബു പി പി ഫൈസൽ പുതുമന നിലീന |
ശ്രീധിൻ
നൗഷാദ് കെ അജ്മൽ പി |
എ ടി അബു
അർജുൻ വിമൽ രാജ് |
ഉബൈദ് കുന്നക്കാവ് | കെ ആയിഷ
വി കെ ഹംസ എം മുഹമ്മദ് എന്ന വാപ്പു രമ്യ സൽമ |
അഡ്വ. ശങ്കരൻ
അഡ്വ.വി പി ജലീൽ അഡ്വ.എം എ നിർമ്മൽ |
കുറ്റിക്കോടൻ യൂസഫ്
(ഓവർസിയർ) ഷാജഹാൻ ഖുറൈശ്ശി (ഓഡിറ്റർ) സി മുഹമ്മദാലി (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എം അപ്പുണ്ണി നായർ (മിലിറ്ററി) എം ശങ്കുണ്ണി നായർ (മിലിറ്ററി) പി അയ്യപ്പൻ (മിലിറ്ററി) കെ കേളപ്പൻ (മിലിറ്ററി) |
മുൻ സാരഥികൾ
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു.
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | എ എം വി ഭട്ടതിരിപ്പാട് | |
| 2 | പി കൃഷ്ണൻ | |
| 3 | പി രമാദേവി | |
| 4 | സി ബി ഗിരിജ | |
| 5 | രമ ടീച്ചർ | 1996-2002 |
| 6 | സുബ്രഹ്മണ്യൻ മാസ്റ്റർ | 2002- 2003 |
| 7 | ഗിരിജ ടീച്ചർ | 2003 - 2012 |
| 8 | സുഭാഷ് മാസ്റ്റർ | 2012 - 2015 |
| 9 | അബ്ദുൾ അലി മാസ്റ്റർ | 2015 - 2017 |
| 10 | പങ്കജാക്ഷൻ മാസ്റ്റർ | 2017- 2020 |
| 11 | സരള ടീച്ചർ | 2020 - |
വഴികാട്ടി
അടുത്ത നഗരപ്രദേശങ്ങൾ : പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി
ബസ്സ് മാർഗം :
· പെരിന്തൽമണ്ണയിൽ നിന്ന് മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
· ചെർപ്പുളശ്ശേരിയിൽ നിന്ന് മുതുകുറുശ്ശി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
ട്രെയിൻ മാർഗം :
· ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.