ജി.എൽ.പി.എസ്. കുന്നക്കാവ്/സൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ
നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് നടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു.
അക്കാദമിക സൗകര്യങ്ങൾ
പ്രീപ്രൈമറി വിഭാഗം (LKG, UKG).
ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.
ഹൈടെക്ക് ക്ലാസ് മുറികൾ