യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ | |
|---|---|
![]() | |
| വിലാസം | |
പോരൂർ പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 00 - 00 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 9946331372 |
| ഇമെയിൽ | ucnnmaupsporur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48560 (സമേതം) |
| യുഡൈസ് കോഡ് | 32050300514 |
| വിക്കിഡാറ്റ | Q64565613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 506 |
| പെൺകുട്ടികൾ | 408 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നാരായൺ യു സി |
| പി.ടി.എ. പ്രസിഡണ്ട് | ജംഷി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സർത്താജ |
| അവസാനം തിരുത്തിയത് | |
| 10-07-2025 | 48560 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിൻറെ വെളിച്ചം നല്കി മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിൻറെ ഫലമായിരുന്നു ഈ വിദ്യാലയത്തിൻറെ ആരംഭം.
1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.
മാനേജ്മെന്റ്
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി.
പ്രഥമ അദ്ധ്യാപകർ
ആരംഭകാലം മുതൽ ഇന്ന് വരെ സ്കൂളിനെ നയിച്ച പ്രഥമ അദ്ധ്യാപകർ. അവരുടെ നേതൃത്വമാണ് സ്കൂളിനെ ഇന്നും മുന്നോട്ട് നയിക്കാൻ ചാലകശക്തിയായിട്ടുള്ളത്
| ക്രമ സംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കരുണാകര മാരാർ | 1951 | 1960 |
| 2 | യു.സി.രാമൻ നമ്പൂതിരി | 1960 | 1988 |
| 3 | വി.കെ.തങ്കപ്പൻ | 1988 | 1992 |
| 4 | യു.സി.ശ്രീധരൻ നമ്പൂതിരി | 1992 | 1996 |
| 5 | വി.അബ്ദുൾ ഖാദർ | 1996 | 1998 |
| 6 | പി.ബി.സതി | 1998 | 2002 |
| 7 | ജെ.ക്ലീറ്റസ് | 2002 | 2006 |
| 8 | എ.പി.മൊയ്തീൻ | 2006 | 2007 |
| 9 | പി.രാധ | 2007 | 2011 |
| 10 | യു.സി.നന്ദകുമാർ | 2011 | 2014 |
| 11 | കെ.ദാമോദരൻ | 2014 | 2023 |
| 12 | നാരായൺ യു സി | 2023 | |
സ്കൂളിലെ മുൻ അദ്ധ്യാപകർ
സ്കൂളിലെ അനേകായിരങ്ങൾക്ക് വിദ്യയേകി സ്വന്തം ജീവിതം നയിച്ചവർ. ഇവരാണ് യഥാർത്ഥ വഴികാട്ടികൾ
| ക്രമ നമ്പർ | പേര് | |
|---|---|---|
| 1 | കെ.വി.പത്മാവതി | |
| 2 | പോരൂർ മുഹമ്മദ് | |
| 3 | അബ്ദുൾ ഖാദർ.പി | |
| 4 | കെ.ടി.കേശവൻ നമ്പൂതിരി | |
| 5 | ബാലകൃഷ്ണൻ | |
| 6 | ശാരദ.പി. | |
| 7 | ശിവശങ്കരൻ.പി | |
| 8 | രാമസുന്ദരൻ.പി | |
| 9 | പാർവ്വതി.വി | |
| 10 | പുഷ്പവല്ലി | |
| 11 | എലിസബത്ത്.പി..ജോസഫ് | |
| 12 | പാത്തുമ്മ.എ.കെ | |
| 13 | ഇന്ദിര.എം.വി | |
| 14 | അപ്പുണ്ണി | |
| 15 | നാസറുദ്ദീൻ.പി | |
| 16 | സുഭദ്ര.എ.എം | |
| 17 | കൃഷ്ണനുണ്ണി സി എം | |
| 18 | രാധിക കെ പി |
അദ്ധ്യാപകർ
സ്കൂളിലെ അദ്ധ്യാപകരും അദ്ധ്യാപികരുമാണ് ഈ സ്കൂളിലെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
| ക്രമ നമ്പർ | പേര് | |
|---|---|---|
| 1 | പ്രദീപ് കെ ടി | യു.പി.എസ്.ററി |
| 2 | ലീന ടി എം | യു.പി.എസ്.ററി |
| 3 | കൃഷ്ണപ്രിയ ഒ കെ | യു.പി.എസ്.ററി |
| 4 | ഉഷ എ എം | യു.പി.എസ്.ററി |
| 5 | രജിത പി വി | യു.പി.എസ്.ററി |
| 6 | അനൂപ് പി | യു.പി.എസ്.ററി |
| 7 | ദീപ പി എം | യു.പി.എസ്.ററി |
| 8 | സവിത എ | യു.പി.എസ്.ററി |
| 9 | രാഹുൽ പി | എൽ.പി.എസ്.ററി |
| 10 | ആതിര ഡി | യു.പി.എസ്.ററി |
| 11 | ദിവ്യ എ സി | യു.പി.എസ്.ററി |
| 12 | സജിത്ത് നാരായൺ .യു സി | എഫ്.ടി.ഹിന്ദി |
| 13 | അരുൺ നാരായൺ യു സി | എഫ്.ടി.ഹിന്ദി |
| 14 | റംലത്ത് പി പി | എഫ്.ടി.അറബിക് |
| 15 | തബ്ഷീറ പി | എഫ്.ടി.അറബിക് |
| 16 | പ്രവീൺ സി എം | എഫ്.ടി.സംസ്കൃതം |
| 17 | മൻസൂർ വി പി | എൽ.പി.എസ്.ററി |
| 18 | രജനി പി | യു.പി.എസ്.ററി |
| 19 | ഷീന എസ് | എൽ.പി.എസ്.ററി |
| 20 | മഹേഷ് കെ എ | യു.പി.എസ്.ററി |
| 21 | ഹരികൃഷ്ണൻ കെ എം | യു.പി.എസ്.ററി |
| 22 | രഞ്ജിത് നാരായൺ യു സി | എൽ.പി.എസ്.ററി |
| 23 | സൂര്യ സുകുമാരൻ | എൽ.പി.എസ്.ററി |
| 24 | നിത്യ കെ | എൽ.പി.എസ്.ററി |
| 25 | ചിത്ര പി | എൽ.പി.എസ്.ററി |
| 26 | മീര ജി | എൽ.പി.എസ്.ററി |
| 27 | വഹീദ പി പി | എഫ്.ടി.അറബിക് |
സൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾ
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.
മികവ് പ്രവർത്തനങ്ങൾ

ഒരു വിദ്യാലയം സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ട ഒന്നാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ട ബാധ്യതകൂടി ഒരു വിദ്യാലയത്തിനുണ്ട്. അത്തരം ധാരാളം പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
അംഗീകാരങ്ങൾ
സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.

ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആർ.കെ.മലയത്ത് (പ്രസിദ്ധ മജീഷ്യൻ )
പോരൂർ ഉണ്ണിക്കൃഷ്ണൻ (പ്രസിദ്ധ തായമ്പക, മേള കലാകാരൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വണ്ടൂർ പെരിന്തൽമണ്ണ റൂട്ടിൽ, ചെറുകോട് അങ്ങാടിയിൽ നിന്നും 3 കി.മീ. കിഴക്കുഭാഗത്ത് പോരൂർ ശിവക്ഷേത്രം കഴിഞ്ഞ് അല്പദൂരം
- വണ്ടൂർ കാളികാവ് റൂട്ടിൽ, വാണിയമ്പലം റെയിൽവേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡിൽ മൂന്നുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു..
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48560
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

