2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'മികവുത്സവം 2025 ' 21 ഫെബ്രുവരി 2025 സെന്റ് .ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിൽ സ്കൂളിൽ സംഘടിപ്പിച്ചു . ഐ .റ്റി അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു .പ്രോഗ്രാമിങ് , അനിമേഷൻ,റോബോട്ടിക്സ് ,എ ഐ ഗെയിംസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടികൾ പ്രദർശിപ്പിച്ചു .മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പ്രവർത്തനങ്ങൾ കാണുവാൻ എത്തിച്ചേർന്നു .സാങ്കേതിക വിദ്യയുടെ ലോകത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിച്ച ഒരു മികച്ച അവസരമായിരുന്നു 'മികവുത്സവം 2025'