ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-06-2025 | AMINA P |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ നടത്തി
ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
ജി. വി. എച്ച്. എസ്. എസ് ചേളാരി 2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ഐടി ലാബിൽ വച്ച് നടന്നു. ആകെ 131 കുട്ടികളാണ് അപേക്ഷ നൽകിയത് 122 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 9 പേർ വിവിധ കാരണങ്ങളാൽ പരീക്ഷയിൽ ഹാജരായില്ല. 24 കമ്പ്യൂട്ടറുകളിലായി നടന്ന പരീക്ഷയ്ക്ക് അധ്യാപകർ ഇൻവിജിലേറ്റർ മാരായി .കൈറ്റ് മാസ്റ്റർ പി.കെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ നേതൃത്വം നൽകി.







