സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 43 (യൂണിറ്റ് 1) |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ലീഡർ | ശ്രീനന്ദൻ |
ഡെപ്യൂട്ടി ലീഡർ | SRETYA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രമോദ് കുമാർ കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ ബി.എസ് |
അവസാനം തിരുത്തിയത് | |
12-12-2024 | 47084HM |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 40 (യൂണിറ്റ് 2) |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ലീഡർ | അഹ്നാഫ് |
ഡെപ്യൂട്ടി ലീഡർ | സിംന |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീന കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അർച്ചന നായർ എം. കെ |
അവസാനം തിരുത്തിയത് | |
12-12-2024 | 47084HM |
അംഗങ്ങൾ - യൂണിറ്റ് 1 |
---|
അംഗങ്ങൾ - യൂണിറ്റ് 2 |
---|
1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ജൂലൈ രണ്ടാം തീയതി രണ്ടു ലാബിലുമായി 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 148 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ പ്രമോദ് സർ, കൈറ്റ് മിസ്ട്രെസ്സ് ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി.
2. " സത്യമേവ ജയതേ " ബോധവൽക്കരണ ക്ലാസ്സുകൾ
സാമൂഹ്യ പ്രതിബദ്ധതയുള്ള പല വിഷയങ്ങളും വളരെ താല്പര്യപൂർവം നല്ല പങ്കാളിത്തത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു . പൗര ബോധം സൃഷ്‌ടിക്കാൻ ഉതകുന്ന സത്യമേവ ജയതേ ക്ലാസ്സുകൾ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളിലും എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു കഴിഞ്ഞുപൗര ബോധം വളർത്താനുതകുന്ന സത്യമേവ ജയതേ ബോധവത്കരണ ക്ലാസ്സ് 1624 ഹൈസ്‌കൂൾ വിഭാഗം കുട്ടികളിൽ 1609 കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി .
3. ഓണാഘോഷം 2022
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി .
4. സ്‌കൂൾ ശാസ്ത്രോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ശാസ്ത്രോത്സവം മാനേജർ മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി .
5. സ്‌കൂൾ കലോൽസവം
സെപ്റ്റംബർ തീയതികളിൽ സ്‌കൂൾ കലോത്സവം നടത്തി. കലോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് ഉൽഘാടകൻ രാജ് മോഹൻ നീലേശ്വരം സമ്മാന ദാനം നൽകി. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി .
6. 'അമ്മ അറിയാൻ ' പദ്ധതി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആർദ്ര , സൂക്ത , അഭിജയ് , മോഹിത് , ഷഫ്‌റീൻ , ശ്രീരൂപ് എന്നിവരുടെ നേതൃത്യത്തിൽ 'അമ്മ അറിയാൻ ' സൈബർ ബോധവൽക്കരണ ക്ലാസ്സ് മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കും ആദ്യഘട്ടത്തിൽ നൽകി.
ഒമ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് അഞ്ഞൂറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് .
7. യങ് ഇന്നോവറ്റർസ് പദ്ധതി
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ച് അവയെ ഫല പ്രാപ്തിയിലെത്തിക്കാനുള്ള ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ യങ് ഇന്നോവറ്റെർസ് പ്രോഗ്രാം (YIP ) ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രെസ്സുമാരുടെ നേതൃത്യത്തിൽ ഭൂരിഭാഗം കുട്ടികൾക്കും ബാച്ച് തിരിച്ച് പരിശീലനം നൽകി . എട്ട് , ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നായി 1471 കുട്ടികൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 230 കുട്ടികൾക്കും പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ പ്രമോദ് സർ , കൈറ്റ് മിസ്ട്രെസ്സുമാരായ ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ , SITCഗോപി സർ എന്നിവർ നേതൃത്യം നൽകി .
2. വിഷ്ണുജിത്ത് , ശ്രീലാൽ , രാഹുൽ എന്നീ പത്താം ക്ലാസ്സ് വിദ്യാർഥികൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പെട്രോൾ നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രോജെക്ട് Plant Pyrosis process എന്ന പേരിൽ submit ചെയ്തു . Sayanth, Hrishikesh എന്നീ എന്നീ ഹയർ സെക്കന്ററി വിദ്യാർഥികൾ ചേർന്ന് Water conservation and drinking water എന്ന പ്രൊജക്റ്റും , Krishnajith, Abdul Khader എന്നീ പത്താം ക്ലാസ്സ് വിദ്യാർഥികൾ ചേർന്ന് AGRICULTURE AND FORESTRY എന്നീ പ്രൊജെക്ടുകളും submit ചെയ്തു. സമ്മാനം നേടുക എന്നതിലുപരി നൂതന ആശയങ്ങൾ തേടിയുള്ള ഒരു ത്വര കുട്ടികളിൽ സൃഷ്ഠിക്കാനും അതിനനുസരിച്ച പ്രവർത്തിക്കാനും ഉള്ള സാമൂഹ്യ പ്രതിബദ്ധത സൃഷ്ടിക്കാൻ ഇത് വഴി സാധിച്ചു .
8. ഡിജിറ്റൽ മാഗസിൻ ദ്യുതി
വിവര സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം കുട്ടികളുടെ ഭാഷാ ശാസ്ത്രപരമായ ബുദ്ധി ഉത്തേജിപ്പിക്കുന്നതിലും, സ്വതന്ത്രമായ ചിന്താഗതിയോടെ അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും E-Magazine വളരെയേറെ പ്രയോജനപ്രദമാണ് . പാഠപുസ്തകത്തിലെ അതിരുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താൻ സ്‌കൂളുകളിലെ ഐ ടി ക്ലബ്ബുകൾ മഹത്തായ പങ്കു വഹിക്കുന്നു. അതിന്റെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ ദ്യുതി പ്രിൻസിപ്പൽ ടോമി എം. ജെ പ്രകാശനം ചെയ്തു . ചീഫ് എഡിറ്റർ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് യമുനാ ദേവി , സീനിയർ ടീച്ചർ വാസുദേവൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
9. ഒക്ടോബർ ലഹരി വിരുദ്ധ പ്രതിജ്ഞ , മുഖ്യമന്ത്രിയുടെ സന്ദേശം
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു .
10. സ്ക്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങളുടെ വാർത്താ നിർമ്മാണം എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്.
11. സ്‌കൂൾ കായികോത്സവം
സ്‌കൂൾ കായികോത്സവം രണ്ടു ദിവസങ്ങളിലായി നടന്നു
12. സബ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള
ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . ഹൈസ്‌കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം നേടി . ഡിജിറ്റൽ പെയിന്റിങ്ങിൽ ആരതി ഒന്നാം സ്ഥാനം നേടി . മൾട്ടി മീഡിയ പ്രെസെന്റഷനിൽ സഫ്രീൻ റഹ്മത്ത് രണ്ടാം സ്ഥാനം നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . ഇതിൽ ആരതി ഒഴികെ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് .
13. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത്. 30 പോയിന്റോടെ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആരതി SPC അംഗമാണ് .
14. ജില്ലാ ഐ ടി മേള വിജയികളെ അനുമോദിച്ചു
ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയതിൽ ഹെഡ്മിസ്ട്രസ് യമുനാദേവി കുട്ടികളെ അഭിനന്ദിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . .കുട്ടികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി മികച്ച വിജയം നേടാൻ പ്രവർത്തിച്ച KITE മാസ്റ്റർ പ്രമോദ് മാസ്റ്റർ , KITE മിസ്ട്രസ് ഷീബ ടീച്ചർ എന്നിവരെ അനുമോദിച്ചു .