എ.എം.എൽ.പി.എസ്. വാഴേങ്കട സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. വാഴേങ്കട സൗത്ത് | |
|---|---|
| വിലാസം | |
തെക്കേപ്പുറം
വാഴേങ്കട സൗത്ത് 679357 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 05 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 9497353239 |
| ഇമെയിൽ | vazhenkadasouthamlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18741 (സമേതം) |
| യുഡൈസ് കോഡ് | 32050500213 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പ് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 65 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മീന കെ വി |
| സ്കൂൾ ലീഡർ | അദ്നാൻ വി കെ |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | നിദ ഫാത്തിമ ഇ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീക്ക് വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | സൂര്യ |
| അവസാനം തിരുത്തിയത് | |
| 11-09-2024 | AMLPS VAZHENKADA SOUTH |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പേരു പോലെ തന്നെ മലകളും പുഴകളും നിറഞ്ഞ മലപ്പുറം ജില്ല. പാലക്കാട് ജില്ലയുമായി മലപ്പുറത്തിനെ കോർത്തിണക്കുന്ന തൂതപ്പുഴയും, പാലവും അതിനോട് ചേർന്ന് കിടക്കുന്ന ആലിപ്പറമ്പെന്ന
കൊച്ഗ്രാമം. അതിന്റെ പതിനാലാം വാർഡിലാണ് എ. എം. എൽ. പി സ്കൂൾ വാഴേങ്കട സൗത്ത് എന്ന വിദ്യാലയം ഇന്ന് നിലകൊള്ളുന്നത്. 1914 ൽ തുടങ്ങിയ ഈ വിദ്യാലയം ആരംഭിച്ചത് ഇപ്പോഴത്തെ സ്ഥലത്തു നിന്നും അരകിലോമീറ്റർ വടക്കുഭാഗത്തുള്ള ആൽത്തറ ജംഗ് ഷനിലാണ് ഒരു വാടക കെട്ടിടത്തിലായിരുന്നു. എട്ട് വർഷങ്ങൾക്കുശേഷം ആവശ്യമായ സ്ഥലം നൽകി വാടക കെട്ടിടത്തിൽ നിന്നും സ്കൂളിന് മുക്തി നൽകിയത് നെല്ലായ പുത്തൻ പീടികക്കൽ അബ്ദുഹാജി എന്ന നല്ല മനുഷ്യനായിരുന്നു.പി. മാധവമേനോൻ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ.അന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ജനവാസവും കുറവായിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. രക്ഷിതാക്കൾ തൊഴിലിനിറങ്ങുമ്പോൾ ചുമതലകൾ കഴിഞ്ഞ് സ്കൂളിൽ വരാൻ കുട്ടികൾക്ക് നേരവും രക്ഷിതാക്കൾക്ക് താല്പര്യവും കുറവായിരുന്നു. ശൈശവ വിവാഹവും ധാരാളമായിരുന്ന കാലം. എല്ലാത്തിനെയും തരണം ചെയ്ത് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ നന്നേ വിരളമായിരുന്നു. മുസ്ലിം സമുദായത്തിന് മുൻതൂക്കമുള്ള പ്രദേശമായതുകൊണ്ടും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മുസ്ലിം ആയതുകൊണ്ടും ഇത് ഒരു മാപ്പിള സ്കൂളായാണ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകൾ, ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയി൯സ് ക്ലബ്
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗണിതക്ലബ്
- പരിസ്ഥിതിക്ലബ്
- സുരക്ഷാക്ലബ്
- ബാലസഭ
- english club