എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2024-27
![](/images/thumb/7/7b/WhatsApp_Image_2024-08-15_at_11.50.09.jpg/276px-WhatsApp_Image_2024-08-15_at_11.50.09.jpg)
42033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42033 |
യൂണിറ്റ് നമ്പർ | 2018/42033 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അശ്വതി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജി ജെ ആർ |
അവസാനം തിരുത്തിയത് | |
31-08-2024 | 4203301 |
![](/images/thumb/7/74/WhatsApp_Image_2024-08-10_at_12.22.09.jpg/468px-WhatsApp_Image_2024-08-10_at_12.22.09.jpg)
2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ആഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.എസ് കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ലക്ഷ്മി ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി അശ്വതി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ്തിടീച്ചർ ,നിസാം സാർ ,മുൻ എച്ച് എം ആർ കെ വിജയകുമാർ സർ ,മാനേജ്‌മന്റ് പ്രതിനിധി ആർ കെ ദിലീപ് കുമാർ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. എസ് ഐ ടി സി ശ്രീരാഗ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.36 രക്ഷാകർത്താക്കളിൽ 32 പേർ പി ടി എ മീറ്റിംഗിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തുടർ പ്രവർത്തനങ്ങൾ ഗ്രേഡിങ് തുടങ്ങിയ മേഖലകൾ മാസ്റ്റർ ട്രെയിനർ ബിജിൻ സാർ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഹന്നാ,സഫ്‌വാൻ ,വൈഗ എന്നീ കുട്ടികൾ ലിറ്റിൽകൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ അവതരപ്പിച്ചു.
![](/images/thumb/2/2e/WhatsApp_Image_2024-08-07_at_15.50.29.jpg/394px-WhatsApp_Image_2024-08-07_at_15.50.29.jpg)
![](/images/thumb/2/2c/WhatsApp_Image_2024-08-09_at_11.52.24%281%29.jpg/420px-WhatsApp_Image_2024-08-09_at_11.52.24%281%29.jpg)
ക്യാമ്പ് ചിത്രങ്ങൾ
![](/images/thumb/a/a0/WhatsApp_Image_2024-08-09_at_11.52.12.jpg/384px-WhatsApp_Image_2024-08-09_at_11.52.12.jpg)