ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
ബാച്ച്2024-27
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
07-08-202437001


അഭിരുചി പരീക്ഷ

 
ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 76 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 56 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 25 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ മറ്റ് ക്ലാസ്സിൽ പ്രോട്ടോക്കോളനുസരിച്ചിരുത്തി മൂന്നു ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ആഷ പി മാത്യു, ലക്ഷ്മി പ്രകാശ്, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

2024-27 ബാച്ച്

പ്രിലിമിനറി ക്യാമ്പ്

 
ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേലിന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആറന്മുള കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ തോമസ് എം ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് ആശ പി മാത്യു സ്വാഗതവും, കൈറ്റ് മാസ്റ്റർ ലക്ഷ്മി പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ജെബി തോമസ് ആശംസകൾ അറിയിച്ചു.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

കിസ്സ്

മാറിയ ലോകത്തും മാറിയ സ്‌കൂളുകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ദൈനംദിന ജീവിതത്തിൽ വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്തു. കിസ്സ് വഴി ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെ പരിചയപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

 
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം, ഐഡി കാർഡ് വിതരണം

 
 

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഐഡി കാർഡുകളും, കൈറ്റ്സ് യൂണിഫോമുകളും പ്രധാന അദ്ധ്യാപിക അനില സാമുവേലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.