ജെ.ബി.എസ് കീഴ് ച്ചേരിമേൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ജെ.ബി.എസ് കീഴ് ച്ചേരിമേൽ
പ്രമാണം:36313 school.jpeg
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ
,
ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഇമെയിൽhmgovtjbskeezhcherimel@gmail.com
കോഡുകൾ
സ്കൂൾ കോഡ്36313 (സമേതം)
യുഡൈസ് കോഡ്32110300110
വിക്കിഡാറ്റQ87479100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങന്നൂർമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമാറാണി കെ എൻ
പി.ടി.എ. പ്രസിഡണ്ട്ദീപാമോൾ
എം.പി.ടി.എ. പ്രസിഡണ്ട്സുജ മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാപനാശിനി ആയ പമ്പയിലെ കുഞ്ഞോളങ്ങളുടെ കുളിർകാറ്റേറ്റ് ചെങ്ങന്നൂരപ്പൻറെ തിരുസന്നിധിയിൽ നിന്നും ഒരു വിളിപ്പാടകലെ ശാന്തസുന്ദരമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഗവ.ജെ.ബി.എസ് കീഴ്ചേരിമേൽ. ചെങ്ങന്നൂർ നഗരസഭയ്ക്കുള്ളിലെ  മനോഹരമായ ഈ രംഗ ഭൂമിയിൽ ആടിത്തിമിർത്ത് അടവുകൾ അഭ്യസിച്ചവർ ഉറച്ച  കാൽവെപ്പുകളോടെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിജയസോപാനം ഏറിയിരിക്കുന്നു .

ചെങ്ങന്നൂരിലെ ഹൃദയഭാഗത്ത് 65 സെൻറ്  സ്ഥലം പണ്ടേ കീച്ചേരി മേൽ കരക്കാരുടെ അധീനതയിലായിരുന്നു.വിദ്യാഭ്യാസം അനിവാര്യമെന്ന് തോന്നിയ നല്ലവരായ നാട്ടുകാർ മുൻകൈയെടുത്തു നൂറിലേറെ വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു പിന്നീട് 1903 ൽ ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് സർക്കാരിന് വിട്ടുകൊടുക്കുകയും കീച്ചേരിമേൽ ഗവൺമെൻറ് ജേ.ബി എസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഒന്നുമുതൽ നാലുവരെ 250ലേറെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ പിന്നീട് പല സാഹചര്യങ്ങളാൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പത്തിൽ താഴെയായി. ഇന്ന്  പഴയ പ്രൌഢിയിലേക്ക് തിരികെ എത്താനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണ० ചെയ്തു നടപ്പിലാക്കി വരുന്നു.കുട്ടികളുടെ എണ്ണ० മുപ്പതിനു മുകളിലായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരുണ്ട് ഇപ്പോൾ നിലവിൽ ഇല്ല .എല്ലാ കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ ഗതാഗത സൗകര്യം ഉണ്ട് കുട്ടികളുടെ  എണ്ണം ഇപ്പോൾ 26 ആണ്. ഭൗതികസാഹചര്യം അത്ര മെച്ചം ഉള്ളതല്ല . വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം ജീർണ അവസ്ഥയിലാണ്. ക്ലാസ് മുറിയിൽ എല്ലാം ഫാനും ലൈറ്റും ഉണ്ട്. എന്നാൽ സ്കൂളിൽ

പ്രത്യേക ലാബ് സൗകര്യങ്ങൾ ഇല്ല. ലൈബ്രറി സൗകര്യങ്ങൾ ഇല്ല.

ഓഫീസ് മുറിയിൽ ചില്ലിട്ട അലമാരയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജലലഭ്യത ഉണ്ട്. ആവശ്യത്തിന് വാട്ടർ ടാപ്പുകളും മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. ഏറെ വിസ്തൃതമായ കളിസ്ഥലം സ്കൂളിൽ ഉണ്ടെങ്കിലും നിരപ്പ് ഇല്ലാത്തതിനാൽ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനുള്ള കായികവിനോദങ്ങൾ നടപ്പാക്കാൻ ആവുന്നില്ല . സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു എല്ലാമാസവും കമ്മിറ്റി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്താറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ സി പി നായർ ഐഎഎസ്   മുൻ ചീഫ് സെക്രട്ടറി.

ശ്രീ കെ ശ്രീകുമാർ കേണൽ.

ശ്രീ കെ ശശിധരൻ കെഎസ്ആർടിസി.

ശ്രീ ഷാനവാസ് പൊതുപ്രവർത്തകൻ.

ശ്രീ .ആർ മോഹൻകുമാർ ബാങ്ക് മാനേജർ.

ഡോക്ടർ മായ മെഡിക്കൽ ആഫീസർ.

ശ്രീ.വേദ പ്രകാശ് ആര്യസമാജം.

ശ്രീമതി .വേദ രശ്മി അധ്യാപിക.

ശ്രീ .അനിൽകുമാർ കൗൺസിലർ.

ശ്രീ .ആർ.ശ്രീകുമാർ

പ്രൊഫസർ.

ശ്രീ .എസ് രാധാകൃഷ്ണൻ നായർ ബാങ്ക് മാനേജർ.

ശ്രീമതി .കെ സരസ്വതി ഭായ് അധ്യാപിക .

വഴികാട്ടി

  • ചെങ്ങന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നു
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം



Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്_കീഴ്_ച്ചേരിമേൽ&oldid=2533898" എന്ന താളിൽനിന്ന് ശേഖരിച്ചത്