സെന്റ്,ജോസഫ്‌സ് ഇ എം എൽ പി എസ് തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണിത്.
സെന്റ്,ജോസഫ്‌സ് ഇ എം എൽ പി എസ് തൃപ്പൂണിത്തുറ | |
---|---|
വിലാസം | |
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 03 - 06 - 1996 |
വിവരങ്ങൾ | |
ഫോൺ | 0484 2779940 |
ഇമെയിൽ | stjosephemlpstpra1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26436 (സമേതം) |
യുഡൈസ് കോഡ് | 32081300427 |
വിക്കിഡാറ്റ | Q99510477 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ട്രീസ ഗ്രേസ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൻ മാവുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മേബിത ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃകത്തനിമയും കാത്തു സൂക്ഷിക്കുന്ന തൃപ്പൂണിത്തുറ രാജനഗരത്തിനു തിലകക്കുറിയായി, അഭിമാനത്തോടെ നിലകൊള്ളുന്ന അനുഗ്രഹീത വിദ്യാലയമാണ് St. Joseph's E. M. L. P. School.
CMC ( Congregation of Mother of Carmel) എന്ന സന്യാസി സഭയിലെ എറണാകുളം പ്രൊവിൻസിൽ ഉൾപ്പെടുന്ന St. Joseph's Convent ന്റെ Management ൽ നടത്തപ്പെടുന്ന ഈ വിദ്യാലയം 1996 -ലാണ് ആരംഭിച്ചത്.2004 - ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു.
ഈ നാട്ടിലെ പ്രദേശവാസികളുടെ ചിരകാലഭിലാഷമായിരുന്നു ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം വരിക എന്നതു. ആ സമയത്തു അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ സർക്കാർ /എയ്ഡ്ഡ് സ്കൂളുകളിൽ തുടങ്ങിയിരുന്നുവെങ്കിലും, LP വിഭാഗത്തിനു മലയാളം മീഡിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സ്കൂൾ ആരംഭിച്ചതുവഴി ഈ പ്രദേശത്തെ മാത്രമല്ല, ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് LKG മുതൽ plus two വരെയുള്ള വിദ്യാഭ്യാസം ഒരേ ക്യാമ്പസ്സിൽ ലഭ്യമാക്കാൻ അവസരം ലഭിച്ചു എന്നതു വലിയൊരു നേട്ടമായി.
തുടക്കത്തിൽ 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ, ഒരു വർഷത്തിൽ 800 കുട്ടികൾ വരെ പഠിച്ചിരുന്നു. Sr.Mercy Jose, Sr.Jerose, Sr.Ann Maria, Sr.Elson, Sr.Suma,
Sr.Bettina എന്നിവരുടെ കഠിനാധ്വാനവും, നേതൃത്വപാടവവും മൂലം എറണാകുളം വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി. തൃപ്പൂണിത്തുറ ഉപജില്ലയിൽ മികവുറ്റ ഒരു വിദ്യാലയമായി 2004 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ തൃപ്പൂണിത്തുറ ഉപജില്ലയിൽ School Youth Festival , Science Fair , Social Science Fair , Maths Fair, Work Experience Fair, Sports എന്നിവയിലൊക്കെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി നിൽക്കാൻ സാധിച്ചുവെന്നു അഭിമാനത്തോടെ അറിയിക്കട്ടെ.
ഭൗതികസൗകര്യങ്ങൾ
8 ഡിവിഷനുകളിലായി 246 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 10അധ്യാപികമാരാണ് ഇവരെ അറിവിലും സത്‌സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു.
കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി PT, Sports ;
കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ;
കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് ,
സുസജ്ജമായ കമ്പ്യൂട്ടർ ലാബ് ,
സ്പോക്കൺ ഇംഗ്ലീഷ്
പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക്, അബാക്കസ്, യോഗ, കാരാട്ട എന്നിവയിൽ പരിശീലനം നൽകിവരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
Sr. Mercy Jose
Sr. Ann Maria
Sr. Elson
Sr. Suma
Sr. Bettina
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26436
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ