സെന്റ്,ജോസഫ്‌സ് ഇ എം എൽ പി എസ് തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് ലോവ‍ർ പ്രൈമറി വിദ്യാലയമാണിത്.

സെന്റ്,ജോസഫ്‌സ് ഇ എം എൽ പി എസ് തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം03 - 06 - 1996
വിവരങ്ങൾ
ഫോൺ0484 2779940
ഇമെയിൽstjosephemlpstpra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്26436 (സമേതം)
യുഡൈസ് കോഡ്32081300427
വിക്കിഡാറ്റQ99510477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ165
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസ ഗ്രേസ്
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ മാവുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്മേബിത ഫ്രാൻസിസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃകത്തനിമയും  കാത്തു സൂക്ഷിക്കുന്ന തൃപ്പൂണിത്തുറ രാജനഗരത്തിനു തിലകക്കുറിയായി, അഭിമാനത്തോടെ നിലകൊള്ളുന്ന അനുഗ്രഹീത വിദ്യാലയമാണ്  St. Joseph's E. M. L. P. School.

CMC ( Congregation of Mother of Carmel) എന്ന സന്യാസി സഭയിലെ എറണാകുളം പ്രൊവിൻസിൽ ഉൾപ്പെടുന്ന St. Joseph's Convent ന്റെ  Management ൽ നടത്തപ്പെടുന്ന ഈ വിദ്യാലയം 1996 -ലാണ് ആരംഭിച്ചത്.2004 - ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു.

ഈ നാട്ടിലെ പ്രദേശവാസികളുടെ ചിരകാലഭിലാഷമായിരുന്നു ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം വരിക എന്നതു. ആ സമയത്തു അഞ്ചാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയം  ക്ലാസ്സുകൾ  സർക്കാർ /എയ്ഡ്ഡ് സ്കൂളുകളിൽ തുടങ്ങിയിരുന്നുവെങ്കിലും, LP വിഭാഗത്തിനു മലയാളം മീഡിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ  സ്കൂൾ ആരംഭിച്ചതുവഴി ഈ പ്രദേശത്തെ മാത്രമല്ല, ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് LKG മുതൽ plus two വരെയുള്ള വിദ്യാഭ്യാസം ഒരേ ക്യാമ്പസ്സിൽ ലഭ്യമാക്കാൻ അവസരം ലഭിച്ചു എന്നതു വലിയൊരു നേട്ടമായി.

തുടക്കത്തിൽ 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ, ഒരു വർഷത്തിൽ 800 കുട്ടികൾ വരെ പഠിച്ചിരുന്നു. Sr.Mercy Jose, Sr.Jerose, Sr.Ann Maria, Sr.Elson, Sr.Suma,

Sr.Bettina എന്നിവരുടെ കഠിനാധ്വാനവും, നേതൃത്വപാടവവും മൂലം എറണാകുളം വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി. തൃപ്പൂണിത്തുറ ഉപജില്ലയിൽ മികവുറ്റ ഒരു വിദ്യാലയമായി 2004 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ തൃപ്പൂണിത്തുറ ഉപജില്ലയിൽ School Youth Festival , Science Fair , Social Science Fair , Maths Fair, Work Experience Fair, Sports എന്നിവയിലൊക്കെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി നിൽക്കാൻ സാധിച്ചുവെന്നു അഭിമാനത്തോടെ അറിയിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

8 ഡിവിഷനുകളിലായി 246 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 10അധ്യാപികമാരാണ് ഇവരെ അറിവിലും സത്‌സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു.

കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി PT, Sports ;

കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ;

കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് ,

സുസജ്ജമായ കമ്പ്യൂട്ടർ ലാബ് ,

സ്പോക്കൺ ഇംഗ്ലീഷ്

പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക്, അബാക്കസ്, യോഗ, കാരാട്ട എന്നിവയിൽ പരിശീലനം നൽകിവരുന്നു.

മുൻ സാരഥികൾ

Sr. Mercy Jose

Sr. Ann Maria

Sr. Elson

Sr. Suma

Sr. Bettina

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map