കുമരകം എസ്എച്ച് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുമരകം എസ്എച്ച് എൽപിഎസ്
വിലാസം
കോട്ടയം ജില്ല
കോഡുകൾ
സ്കൂൾ കോഡ്33239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്‌ ഉപ ജില്ലയിലെ കുമരകം ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന കുമരകം എസ് എച്ച് എൽ പി സ്കൂൾ.

ചരിത്രം

കുമരകം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭ കാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജി ആയിരുന്ന സർ, ടി. മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താല്പര്യം ഉണ്ടാവുകയും, പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിച്ചു.

മാനേജ്മെന്റ്

കോട്ടയം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ആൺ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ് എസ് എച്ച് എൽ പി സ്കൂൾ കുമരകം. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ആണ് കോർപ്പറേറ്റ് മാനേജർ. പെരിയ ബഹുമാനപ്പെട്ട, തോമസ് ഇടത്തിപറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

വർഷം പേര്
1 കെ എ സിറിയക്ക്
2 സിസ്റ്റർ ചാച്ചി
3 സിസ്റ്റർ വി പി ത്രേസ്യ
4 സിസ്റ്റർ ഏലിയാമ്മ കെ എ
5 സിസ്റ്റർ ഡാൻസി പി എ,
6 സിസ്റ്റർ ആൻസി പി സി
7 ശ്രീമതി ലിസി എബ്രാഹം
8 ശ്രീ ഷാജിമോൻ ടി കെ
9 ശ്രീ.ജേക്കബ് ചാണ്ടി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ളബ്
  • ഗണിത ക്ളബ്
  • പരിസ്ഥിതി ക്ളബ്
  • സോഷ്യൽ സയൻസ് ക്ളബ്
  • നേച്ചർ ക്ളബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. ജോയി ജോസഫ് കൊടിയാൻന്തറ

വി കെ മാത്യു (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് )

പ്രൊഫ. ഫിലിപ്പ് ചാക്കോ( സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ )

വഴികാട്ടി

കുമരകം ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി, തോടിനു മറുകരയിൽ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=കുമരകം_എസ്എച്ച്_എൽപിഎസ്&oldid=2531616" എന്ന താളിൽനിന്ന് ശേഖരിച്ചത്