സഹായം Reading Problems? Click here


കുമരകം എസ്എച്ച് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33239 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കുമരകം എസ്എച്ച് എൽപിഎസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1915
സ്കൂൾ കോഡ് 33239
സ്ഥലം കുമരകം
സ്കൂൾ വിലാസം കുമരകം പി.ഒ, കോട്ടയം
പിൻ കോഡ് 686563
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ shlpkumarakom2015@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം വെസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 71
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 71
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ശ്രീ.ഷാജിമോൻ ടി.കെ
പി.ടി.ഏ. പ്രസിഡണ്ട് ജോയി ജോസഫ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ചരിത്രം

   കേരളത്തിന്റെ അക്ഷര നഗരം എന്നറിയപ്പെടുന്ന കോട്ടയത്തിനടുത്ത് വേമ്പനാട്ട് കായലിനോട് ചേർന്നു കിടക്കുന്ന പ്രകൃതി സുന്ദരമായ ഗ്രാമ പ്രദേശമാണ് കുമരകം. 
    ഈ ഗ്രാമത്തിന്റെ ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭകാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ,ടി.മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താൽപ്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
     
         പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • എസ്.പി.സി
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.|
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കുമരകം_എസ്എച്ച്_എൽപിഎസ്&oldid=393158" എന്ന താളിൽനിന്നു ശേഖരിച്ചത്