വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളൂർ

സെൻട്രൽ എൽ പി എസ് വെള്ളൂർ, ഏഴാംമൈൽ,വെള്ളൂർ



കോട്ടയം ജില്ലയിലെവൈക്കം താലൂക്കിലെ  പാമ്പാടി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വെള്ളൂർ

കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ ചെറിയ ഒരു ഗ്രാമമാണ് വെള്ളൂർ .ദക്ഷിണ കേരളം ഡിവിഷനിൽ പെടുന്നു .കോട്ടയം ജില്ലാ ആസ്ഥാനത്തു നിന്ന് കിഴക്കോട്ടു പതിനാറു കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .പാമ്പാടിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു .കിഴക്കോട്ട് വാഴൂർ ബ്ലോക്ക് ,തെക്ക് മടപ്പള്ളി ബ്ലോക്ക് ,പടിഞ്ഞാറു കോട്ടയം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു .കോട്ടയം ,ചങ്ങനാശേരി എന്നിവയ്‌യാണ് വെല്ലൂരിന്‌ അടുത്ത സ്ഥിതി ചെയ്യുന്ന നഗരങ്ങൾ .പത്തനംതിട്ട ജില്ലയുടെ അതിർത്തിയിലാണ് വെള്ളൂർ സ്ഥിചെയ്യുന്നത് .എൻ .എച് 183 എൻ എച് 66 എന്നി ദേശീയപാതകൾ ഇതിലെ കടന്നു പോകുന്നു.

പൊതുസ്ഥാപനങ്ങൾ

  • സെൻട്രൽ എൽ പി എസ്  വെള്ളൂർ
  • ഡയറ്റ് കോട്ടയം
  • പോസ്റ്റ് ഓഫീസ്
  • വെള്ളൂർ സർവീസ് സഹകരണ ബാങ്ക്
  •  ഗവ  പി ടി എം എച് എസ് വെള്ളൂർ
  • രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,വെള്ളൂർ

പ്രമുഖ വ്യക്തികൾ

പാമ്പാടി ജോൺ ജോസഫ് :1887 ഇൽ പാമ്പാടിയി ജനിച്ചു. പുലയർ കേരളത്തിലെ ആദിമ നിവാസികളാണെന്ന് ജോസഫ് വിശ്വസിച്ചു, അതിനാൽ അവരെ കേരളത്തിലെ ജനങ്ങൾ എന്നർത്ഥം വരുന്ന ചേരമർ എന്ന് വിളിച്ചു. ജാതി ഹിന്ദുക്കളുടെയും ജാതി ഹിന്ദു മതം മാറിയവരുടെയും പരമ്പരാഗത മനോഭാവത്തിനും ആചാരങ്ങൾക്കും എതിരെ അദ്ദേഹം 1921 ജനുവരി 14 ന് ചേരമർ മഹാജനസഭ സംഘടിപ്പിച്ചു.  ജാതി ക്രിസ്ത്യാനികളെയും തൊട്ടുകൂടാത്ത ഹിന്ദുക്കളെയും അംഗങ്ങളാക്കാൻ അനുവദിച്ചു. ഹിന്ദു മാനസികാവസ്ഥയെ ചെറുക്കാനും അവകാശങ്ങൾ നേടിയെടുക്കാനും സംഘടന പ്രവർത്തിച്ചു

 ചിത്രശാല