വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്
വിലാസം
വെള്ളൂർ

വെള്ളൂർ പി ഒ

പാമ്പാടി

കോട്ടയം 686501
,
വെള്ളൂർ പി.ഒ.
,
686501
,
കോട്ടയം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0481 2372270
ഇമെയിൽgclpsvelloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33530 (സമേതം)
യുഡൈസ് കോഡ്32101100301
വിക്കിഡാറ്റQ87660966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറാമ്മ ജോസഫ് എം
പി.ടി.എ. പ്രസിഡണ്ട്ഗോപിക കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്ജി൯സു ജോമോ൯
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ് വെള്ളൂർ.

ചരിത്രം

1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളോടു കൂടിയ സ്കൂൾ കെട്ടിടമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി മോടി കൂട്ടിയിരിക്കുന്നു. ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പണികൾ പൂർത്തിയാക്കിയ ഒരു കിച്ചൺ ,ഡൈനിംഗ് ഹാൾ, ആവിശ്യത്തിന് ഡൈനിംഗ് ടേബിൾ,ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്ശുദ്ധജലം ലഭ്യതയ്ക്കായി കിണർ, മഴവെള്ള സംഭരണി എന്നിവ ഉണ്ട്. ഗതാഗതത്തിനു വേണ്ടി ഓട്ടോറിക്ഷകളാണുള്ളത്. ആവശ്യത്തിനു ശുചി മുറികളും മാലിന്യ സംസ്ക്കരണ സംവിധാനങ്ങളും സ്കൂളിലുണ്ട്. അഞ്ച് ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പും  പ്രൊജക്ടറും  സ്കൂളിന് സ്വന്തമായുണ്ട്.

ലൈബ്രറി


500 ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. എഴുത്തിൻ്റെയും വായനയുടെയും വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ധാരാളമായി നടത്തുന്നുണ്ട്.

വായനാ മുറി


ഉച്ചയൂണിനു ശേഷം 30 മിനിട്ട് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുവാനുള്ള സൗകര്യത്തിനായി വായനമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച വായനയ്ക്കും ആസ്വാദന കുറിപ്പിനും ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകാറുണ്ട്. അമ്മ വായന, വിശിഷ്ട വ്യക്തികളുടെ വായന കേൾക്കാനുള്ള അവസരമൊരുക്കൽ, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്

സയൻസ് ലാബ്

നാലാം ക്ലാസുവരെയുള്ള കുട്ടികളുടെ ശാസ്ത്രപഠനത്തിന് അനുയോജ്യമായ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന സയൻസ് ലാബ് സ്കൂളിൽ ഉണ്ട്

ഐടി ലാബ്

അഞ്ച് ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പും  പ്രൊജക്ടറും  സ്കൂളിന് സ്വന്തമായുണ്ട്. ഓരോ ക്ലാസ്സിനുംആഴ്ചയിൽ 2 ദിവസം 45 മിനിട്ട് വീതം കമ്പ്യൂട്ടർ പഠനത്തിനായി മാറ്റി വയ്ക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ ഒരുക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു അസംബ്ലി   തിങ്കൾ, ബുധൻ  ദിവസങ്ങളിൽ ആണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ കുട്ടികളുടെ യൂണിഫോമിനെക്കാൾ കിടപിടിക്കുന്ന രീതിയിലുള്ള യൂണിഫോം കുട്ടികളുടെ ഊർജസ്വലത വർധിപ്പിക്കുന്നു. പത്ര വായന , എക്സർസൈസ്, പൊതുവിജ്ഞന ചോദ്യങ്ങൾ, കടംകഥകൾ, മഹത് വചനങ്ങൾ  എന്നിവ അസംബ്ലിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ചകളിൽ  ഇംഗ്ലീഷ് അസംബ്ലിയാണ്. ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ  അസംബ്ലിക്ക്  നേതൃത്വം നൽകുന്നു.

കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി ആഴ്ചയിൽ ഒരുദിവസം ''സർഗവേള'' സംഘടിപ്പിക്കുന്നു. ഓരോ മാസത്തെയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ നൈപുണ്യശേഷി വളർത്തുന്നതിനായി ''ടാലൻ്റ് ലാബ് " കാര്യക്ഷമമായി പ്രവർത്തിക്കുന്നു

ജൈവ കൃഷി

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാനായി കുട്ടികളുടെ പങ്കാളിത്തത്തോടെ അടുക്കളത്തോട്ടം സ്കൂളിൽസജ്ജമാക്കിയിരിക്കുന്നു. ഉച്ചഭക്ഷണത്തിനാവശ്യമായ  വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കാറുണ്ട്. 50ൽ പരം വൈവിധ്യങ്ങളായ ചെടികൾ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും സ്കൂളിലുണ്ട്. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്താനും വളർത്തുവാനുമായി  ഓരോ മാസവും ക്ലബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളെ പരിചയപ്പെടുത്തുവാനും കവികളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്.സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനായി മാഗസിൻ തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം, ചുമർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും വായനയെ പോഷിപ്പിക്കാനായി പത്രവായന, വായനക്കുറിപ്പ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാറുണ്ട്. കുട്ടികളിലെ സഭാ കമ്പം ഭയം എന്നിവ ഇല്ലാതാക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്.

അധ്യാപികയായ വിദ്യ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാ സാഹാത്യവേദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താനും ജിജ്ഞാസ, കൗതുകം, നിരീക്ഷണ പാടവം തുടങ്ങിയ ഗുണങ്ങൾ സ്വായത്തമാക്കാനും നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് നിഗമനങ്ങളിലേക്ക് എത്തുവാനുമുള്ള കഴിവ് വളർത്തിയെടുക്കുവാനുമായി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളെല്ലാം വളരെ ഭംഗിയായ രീതിയിൽ ആഘോഷിക്കാറുണ്ട്

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ സാറാമ്മ ടീച്ചറിൻെറ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിതകളികൾ, ഗണിതോപകരണങ്ങൾ നിർമ്മിക്കൽ, ക്വിസ്, തുടങ്ങി നിരവധി ഗണിത പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ രേഷ്മ ടീച്ചറിൻെറ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനും ചരിത്രപരമായ അറിവ്, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ മനസിലാക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്സ്കൂളിൽ പ്രവർത്തിച്ചുവരുന്നു

നേട്ടങ്ങൾ

  • കുട്ടികളിൽ സർഗവാസന വളർത്തുന്നു
  • ശാസ്ത്രകൗതുകം വളരുന്നു

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി. സാറാമ്മ ജോസഫ് എം
  2. ശ്രീമതി. മുഹ്സിന കെഎഫ്
  3. ശ്രീമതി. സ്മിത ശങ്കർ
  4. ശ്രീമതി. രേഷ്മ രഘുനാഥൻ

അനധ്യാപകർ

  1. രമണി  സി.സി
  2. രാജമ്മ ചന്ദ്രൻ

മുൻ പ്രധാനാധ്യാപകർ

2000-02 - ശ്രീമതി.മറിയാമ്മ കെ. കുര്യൻ

2002-04 - ശ്രീമതി. എം. കെ. കാർത്യായിനി

2004-05 - ശ്രീ. സി. എം. ഫിലിപ്പ്

2005-06 - ശ്രീമതി .നസീമ ബീവി.പി. ഐ

2006-07 - ശ്രീമതി. എൻ. ഇ. വിജയമ്മ

2007-08 - ശ്രീമതി. സാറാമ്മ വർഗീസ്

2008- 17 - ശ്രീമതി. ആൻസി  തോമസ്

2017- 19 - ശ്രീമതി. ലൂസിയാമ്മ  മൈക്കിൾ

2019- 23 - ശ്രീമതി. ലേഖ . ജെ

2023- -ശ്രീമതി. സാറാമ്മ ജോസഫ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി