വെള്ളാവിൽ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളാവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
വെള്ളാവ് വെള്ളാവ്, കുറ്റിയേരി പി ഒ, തളിപ്പറമ്പ, കണ്ണൂർ. , 670142 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9496420534 |
ഇമെയിൽ | valpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13738 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരുണകുമാരി എ വി |
അവസാനം തിരുത്തിയത് | |
12-06-2024 | Readingpro |
ചരിത്രം
വെള്ളാവിൽ എ എൽ പി സ്കൂൾ ചരിത്രം വെള്ളാവ് ഗ്രാമത്തിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛൻ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമൻകുട്ടി നമ്പ്യാർ എന്ന എഴുത്തച്ഛൻ ദക്ഷിണാമൂർത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവിൽ എയ്ഡഡ് എലിമെൻററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ൽ ഈ സ്ഥാപനത്തെ ബോയ്സ് എലിമെൻററി സ്കൂളായി അംഗീകരിക്കുകയും 1939 ൽ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂർണ്ണ എലിമെൻററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമൻകുട്ടി നമ്പ്യാർ ഈ പ്രദേശം വിട്ടുപോകുമ്പോൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂർ വേവച്ചാമഠത്തിൽ ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂർത്തിക്ഷേത്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിൻകുന്ന് എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരൻ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ നേവിയിൽ ജോലികിട്ടി പോകുമ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മാനേജ്മെൻറ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തിൽ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. പിന്നീട് അവരുടെ മകൻ ശ്രീ എ വി രാമചന്ദ്രൻ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് ശ്രീമതി എ വി പാറുക്കുട്ടി അമ്മ മാനേജറായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എം വി ബാലകൃഷ്ണൻ നമ്പ്യാർ , ആദ്യ മാനേജർ എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ എ വി പാറുകുട്ടിഅമ്മ Continuing
മുൻസാരഥികൾ
എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ , 1940-1965 വരെ അധ്യാപകനായിരുന്നു എ വി ബാലകൃഷ്ണൻ നമ്പ്യാർ , 1948-1963 വരെ അധ്യാപകനും സ്കൂളിൻറെ സ്ഥാപകനും ആണ്. എ വി രാഘവൻ നമ്പ്യാർ സി വി രാജലക്ഷ്മി ഇ വി രാധ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ എ.വി.വിജയൻ, നാവൽ കമ്മാന്ടെർ എ.വി.ആർ.ചന്ദ്രൻ, കെ.വി.കുഞ്ഞിരാമൻ റിട്ട:പോസ്റ്റ്‌മാസ്റ്റർ, കെ.വി.ശിവരാമൻ റിട്ട:ബിഎസ്എൻഎൽ, ടി.വി.നാരായണൻ റിട്ട:ആർമി, പി.വി.ഗോവിന്ദൻ ഡെപ്യൂട്ടി ലേബർ ഓഫീസർ, ഒ.പി.വിജയകുമാർ എൽഐസി, ഒ.പി.ബാലകൃഷ്ണൻ കെഎസ്ആർടിസി, എം.കെ.മഹേശ്വരൻ നംപൂതിരി ആനിമല് ഹസ്ബൻഡറി, സി.കണ്ണൻ റിട്ട:എച്എം, കെ.കെ.കൃഷ്ണൻ നംപൂതിരി, എച്.എം തിരുവട്ടൂർ എൽപിഎസ്, സ്ക്വാഡ്രൻ ലീഡർ കെ.വി.രാഘവൻ എയർഫോഴ്സ്
വഴികാട്ടി
{{#multimaps:12.0711863,75.3594869 | width=800px | zoom=16 }} തളിപ്പറമ്പടൌണിൽ നിന്ന് ആറ് കിലോമീറ്റർ അകലെആണ് സ്‌കൂൾ തളിപ്പറമ്പ്ള് - വെള്ളാവ് ബസിൽ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക ദക്ഷിണാമൂർത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റർ നടക്കുമ്പോൾ സ്കൂൾ എത്തു