സ്കൂൾവിക്കി വാർഷികയോഗം 2024
(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.
വിവരവിശകലനം
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086.
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 123 | 1490 | |
കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 70 | 1264 | |
വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12588 |
പ്രവർത്തനങ്ങൾ
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.
- ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
- ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
- 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
- കുഞ്ഞെഴുത്തുകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.
പരിശീലനം
- മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
- 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
- 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്‍ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
- കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
- KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :
ക്രമനമ്പർ | നിർദ്ദേശങ്ങൾ | റിമാർക്സ് | കണ്ണി |
---|---|---|---|
പരിശീലനം / പ്ലാനിംഗ് | |||
1 |
|
||
2 |
|
|
മാതൃക |
|
|
മാതൃക | |
|
|||
3 |
|
||
|
|||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
ഘടനയും സൗകര്യങ്ങളും അപ്ഡേഷനും | |||
1 |
|
|
|
2 |
|
|
|
3 |
|
|
സഹായം |
4 |
|
|
|
5 |
|
|
|
|
|
||
|
സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല. | ||
|
പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, കുഞ്ഞെഴുത്തുകൾ പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല. | മെറ്റാഡാറ്റ | |
|
എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട് | എന്റെ ഗ്രാമം | |
|
എന്റെ വിദ്യാലയം പേജ് നിലവിലുണ്ട്. | എന്റെ വിദ്യാലയം | |
|
|||
|
|
||
|
സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം സർക്കാർ ഉത്തരവുണ്ട്. | ||
|
|||
|
|||
=== ലിറ്റിൽ കൈറ്റ്സ് === | |||
|
|||
|
|
||
|
|
||
|
|
||
സ്കൂൾവിക്കി അവാർഡ് | |||
|
|||
|
|||
|
|||
പ്രചരണം |
|||
സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. | |||
- സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
- സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
- സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
- വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
- ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
- വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും സ്കൂൾവിക്കിയുടെ ഒരു സെഷൻ ഉൾപ്പെടുത്തണം.
- നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം