ഐ.എ.യു.പി.എസ്. വലിയപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 540636 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഐ.എ.യു.പി.എസ്. വലിയപറമ്പ്
വിലാസം
വലിയപറമ്പ

വലിയപറമ്പ്, പുളിക്കൽ
,
വലിയപറമ്പ പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 06 - 1979
വിവരങ്ങൾ
ഫോൺ0483 2794307
ഇമെയിൽirshadiya66@gmail.com
കോഡുകൾ
സ്കൂൾ കോഡ്18390 (സമേതം)
യുഡൈസ് കോഡ്32050200506
വിക്കിഡാറ്റQ64567083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിക്കൽ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ319
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് ചന്ദ്രൻ സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
14-03-2024540636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .


11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

ചരിത്രം

വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.

ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.

മുൻ സാരഥികൾ

NO NAME OF THE TEACHER YEAR
1 അബ്ദു റഹ്മാൻ. KT 1979 81
2 വത്സരാജൻ AV 1981-2011
3 ടിജോ പോൾ. 2011-2019
4

KA കുഞ്ഞഹമ്മദ് ഹാജി

*ഉണ്ണി ആയിഷുമ്മ

പ്രശസ്തരായ അധ്യാപകർ

ഹുസൈൻ കബീർ. P

Resource person in English, BRC KONDOTTY

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

അഖില(  തത്വമസി - കവിത സമാഹാരം )

*ഷംന സുന്നത്( കായികം,ഉഷ സ്കൂൾ ഓഫ് അക്കാദമി )

*നിഷ അക്കരത്തോടി (എഴുത്തു കാരി )

നിസാർ. K (all india football fedaration referee)

Dr കുഞ്ഞിമുഹമ്മദ് (MBBS, MS, DNB, MCH )

നിയാസ്. KP (യുവ സയന്റിസ്റ്റ് )

സജീഷ്. A( നാടൻ കല )

വഴികാട്ടി

സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .

സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം

ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം

"https://schoolwiki.in/index.php?title=ഐ.എ.യു.പി.എസ്._വലിയപറമ്പ്&oldid=2225004" എന്ന താളിൽനിന്ന് ശേഖരിച്ചത്