ഐ.എ.യു.പി.എസ്. വലിയപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇർഷാദിയ എ യു പി സ്കൂളിൽ അറബി വാരാചരണത്തിന് പ്രൗഢോജ്വല പരിസമാപ്തി.

ഡിസംബർ-18 ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഇർഷാദിയ എ യു പി സ്കൂൾ അറബി ക്ലബ് ഡിസംബർ18 മുതൽ 25 വരെ  സംഘടിപ്പിച്ച അറബി ഭാഷ വാരാഘോഷത്തിന് പ്രൗഢോജ്വല പരിസമാപ്തി കുറിച്ചു.

ഭാഷയുടെ വൈവിധ്യത്തെ തൊട്ടറിയാനായി പത്തോളം മത്സരങ്ങൾ ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു, സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സതീഷ് ചന്ദ്രൻ സി,അജിത്ത് കുമാർ, ഷൈജ ജി, സമീന കെ എ ,രഹ്ന പി , ഉഷ പി, ബുഷ്റ സി  എന്നിവർ സംബന്ധിച്ചു

അറബി അധ്യാപകരായ മറിയുമ്മ കെ എ , ഷിബാസ് പി പി എന്നിവർ നേതൃത്വം നൽകി

M
ARABIC DAY


ഇർഷാദിയ എ യു പി സ്കൂളിൽ ആശംസ കാർഡുകളുയർത്തി ക്രിസ്തുമസ്, പുതുവത്സര  ദിനാഘോഷം സംഘടിപ്പിച്ചു.

വലിയപറമ്പ് . ക്രിസ്തുമസ്-പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ ആശംസകാർഡുകൾ തയ്യാറാക്കുകയും അസംബ്ലിയിൽ ഉയർത്തി കാണിക്കുകയും ചെയ്തു കൊണ്ട് ഈ വർഷത്തെ പുതുവത്സര ക്രിസ്തുമസ് ദിന ആഘോഷങ്ങൾ ആരംഭിച്ചു.

അതോടപ്പം ക്ലാസുകളിൽ വിവിധങ്ങളായ ക്രിസ്തുമസ്, പുതുവത്സര ആഘോഷ പരിപാടികൾ നടന്നു എല്ലാ കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സതീഷ് ചന്ദ്രൻ.സി, അധ്യക്ഷത വഹിച്ചു അധ്യാപികമാരായ വിദ്യ,ബുഷ്റ.സി,സമീന കെ എ ,രഹ്ന പി എന്നിവർ നേതൃത്വം നൽകി

CHRISTMAS.jpg