ജി എൽ പി എസ് രാമൻകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് രാമൻകുളം
വിലാസം
രാമൻകുളം

ജി എൽ പി എസ്‌ രാമൻകുളം കരുവമ്പ്രം വെസ്റ്റ് .പി .ഒ
,
കരുവമ്പ്രം വെസ്റ്റ് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9446338648
ഇമെയിൽglpsramankulam18553@gmail.com
കോഡുകൾ
സ്കൂൾ കോഡ്18553 (സമേതം)
യുഡൈസ് കോഡ്32050600707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്50
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻകുട്ടി സി
പി.ടി.എ. പ്രസിഡണ്ട്എം.കെ ഹംസ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുഹബീബ
അവസാനം തിരുത്തിയത്
14-03-202418553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ബാലോത്സവം വിളംബര ജാഥ
Republic Day Pledge
വിദ്യാലയ സംരക്ഷണ പ്രതിജ്ഞ


അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തിൽ നിന്നും നാലുമൈൽ അകലെ മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരാതിർത്തിയിൽ തന്നെയുള്ള രാമൻകുളത്ത് സ്ഥാപിതമായ രാമൻകുളം ജി എൽ പി സ്കൂൾ ഇന്ന് വളർച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന രാമൻകുളത്ത് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അംഗീകാരത്തോടെ 1957 ൽ രാമൻകുളം ജി എൽ പി സ്കൂൾ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താൻ സൗകര്യങ്ങൾ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സൻ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ.1958 ൽ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തിൽ പുളിയൻചീരി മൊയ്തീൻ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികൾ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിൻറെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ വിദ്യാലയത്തിലെത്തിച്ചു. വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂൾ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നൽകി. സ്ക്കൂളിൻറെ നടത്തിപ്പിൽ തളർച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീൻ ഹാജി , പുല്ലാര അലവി മുസ്ലിയാർ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓർക്കേണ്ടതുണ്ട്.

വിദ്യാലയം: ഇന്നത്തെ അവസ്ഥ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനം സ്കൂളിൻറെ ചരിത്രത്തിൽ വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തിൽ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ൻ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

87ആൺകുട്ടികളും 72പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടൈൽ വിരിച്ചതും ചിത്രങ്ങൾ , ഗണിതാശയങ്ങൾ എന്നിവയുള്ള ചുമരോടുകൂടിയതും ഷെൽഫ് ,പോർട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചർ ഡിസ്പ്ലേബോർഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേർന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാൻഡ് വാഷ് ബേസിനുകളും ശുചിത്വപൂർണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികൾ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോർ റൂമും ഞങ്ങൾക്കുണ്ട്.1000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടൈൽ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രിൽ യോഗങ്ങൾ ആഘോഷ പരിപാടികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയിൽ 10 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമിക്കുന്ന ഓഡിറ്റോറിയം പണി പൂർത്തിയായി മൂന്നു ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

വിദ്യാരംഗം ഗണിതം സയൻസ് അറബിക് ഇംഗ്ലീഷ് ശുചിത്വ ക്ലബ്ബ്‌



സ്കൂൾ: അടിസ്ഥാന വിവരങ്ങൾ

മുൻ സാരഥികൾ

1 പി.ഹസ്സൻ 09/05/1957-11/11/1958
2 ഉണ്ണിമൊയ്‌തീൻ 12/11/1958-14/06/1959
3 കെ.പി.ചോയിക്കുട്ടി 15/06/1959-19/06/1959
4 പി .ഉണ്ണിമൊയ്തീൻ 20/06/1959-28/02/1964
5 ടി.മൊയ്തീൻ 29/02/19964-06/08/1968
6 എം.ഗോവിന്ദൻ 07/08/1968-30/06/1980

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_രാമൻകുളം&oldid=2222960" എന്ന താളിൽനിന്ന് ശേഖരിച്ചത്