ഡി.സി.എം.ആർ, മുറിഞ്ഞപാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.സി.എം.ആർ, മുറിഞ്ഞപാലം | |
---|---|
വിലാസം | |
മുറിഞ്ഞപാലം ഡി.സി.എം.ആർ, മുറിഞ്ഞപാലം , മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0471-2445796 |
ഇമെയിൽ | dcmrschool1984@gmail.com |
വെബ്‍സൈറ്റ് | www.cimr.info |
കോഡുകൾ | |
സ്കൂൾ കോഡ് | 43266 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | പട്ടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വനജകുമാരി ഡി. |
അവസാനം തിരുത്തിയത് | |
11-03-2024 | PRIYA |
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലെയിനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് സവിശേഷ വിദ്യാലയം ആണ് ഡിസിഎംആർ സ്പെഷ്യൽ സ്കൂൾ.
ചരിത്രം
സി.എം.ഐ സഭയിലെ വൈദികനായിരുന്ന റവ.ഫാദർ തോമസ് ഫെലിക്സ് 1980 കളിൽ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ സാമാന്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ട് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓൺ മെൻറൽ റി്ട്ടാർഡേഷൻ (സി.ഐ.എം.ആർ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ കാലയളവിൽ കുുട്ടികൾക്കു വേണ്ടി ശനി, ഞായർ ദിവസങ്ങളിൽ പരിശീലനങ്ങളുമായി സി.ഐ.എം.ആർ തങ്ങളുടെ പാത തുടർന്നു. കൂടാതെ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും സി.ഐ.എം.ആർ കൊടുത്തു വന്നു. ആദ്യം പല പല വാടക കെട്ടിടങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന സി.ഐ.എം.ആർ കുട്ടികളുടെ പരിശീലനത്തിനായി 1984 ൽ ഡെവലപ്പ്മെൻറൽ സെൻറർ ഫോർ ദ മെൻറലി റിട്ടാർഡഡ്(ഡി.സി.എം.ആർ) സ്ഥാപിച്ചു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- സ്മാർട് ക്ലാസ്സ്
- ആർട്സ് ക്ലാസ്സ് റൂം
- ഫിസിയോതെറാപ്പി യൂണിറ്റ്
- സ്പീച്ച് തെറാപ്പി യൂണിറ്റ്
- മോണ്ടിസ്സോറി തെറാപ്പി യൂണിറ്റ്
- ഏർളി ഐഡൻറിഫിക്കേഷൻ യൂണിറ്റ്
- വോക്കേഷണൽ യൂണിറ്റ്
- കംപ്യൂട്ടർ ലാബ്
- ലൈബ്രറി
- രോഗി പരിചരണ മുറി
- ഡോക്ടർ റൂം
- കളിസ്ഥലം
- കുതിരസവാരി ഗ്രൗണ്ട്
- അസംബ്ലി ഗ്രൗണ്ട്
- സ്റ്റേജ്
- കൃഷി സ്ഥലം
- കിച്ചൺ ബ്ലോക്ക്
- ഊണു മുറി
- തടസ്സരഹിത സഞ്ചാര സൗകര്യം(റാംപ്)
- ശൗചാലയം
പഠന രീതി
സി.ഐ.എം.ആർ സ്ഥാപ ഡയക്ടർ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ വികസിപ്പിച്ചെടുത്ത അടിസ്ഥാന ആകൃതികളും നിറങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ത്രീസീസ് പഠന രീതിയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.ഇ.ആർ.ടി) ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയിട്ടുളള പാഠ്യപദ്ധതിയും ഇവിടെ ഉപയോഗിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർ ഡ്രൈവിംഗ്
- കുുതിരസവാരി പരിശീലനം
- ആർട്സ് പരിശീലനം
- കായിക പരിശീലനം
- കൃഷി
- തയ്യൽ
- മെഴുകുതിരി നിർമ്മാണം
- ക്യാരിബാഗ് നിർമ്മാണം
- വിപണന കേന്ദ്രം
- ഗാർഡനിംഗ്
- ക്രാഫ്റ്റ്
- ഡ്രോയിംഗ്
- പെയിൻറിംഗ്
മാനേജ്മെന്റ്
സ്കുൂൾ മാനേജർ - സിസ്റ്റർ എലൈസ് മേരി
പ്രിൻസിപ്പൽ - വനജാകുമാരി ഡി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ് പോകുന്ന വഴി കോസ്‌മോപൊളിറ്റൻ ആശുപത്രി കഴിഞ്ഞ് മുറിഞ്ഞപാലം ജംഗ്ഷൻ ട്രാഫിക് സിഗ്നലിൽ നിന്നും വലതു ഭാഗത്തേക്കുള്ള കൂനംകുളം ലൈൻ വഴി സഞ്ചരിച്ച് 350 മീറ്റർ എത്തുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.51899,76.93330| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43266
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ