എ.എം.എൽ.പി.എസ്. ചേപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചേപ്പൂർ | |
---|---|
വിലാസം | |
ചേപ്പൂര് ചേപ്പൂര്, ആനക്കയം പോസ്റ്റ്, മലപ്പുറം, പിൻ : 676509 , ആനക്കയം പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | +919846883431 |
ഇമെയിൽ | cheppuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18412 (സമേതം) |
യുഡൈസ് കോഡ് | 32051400106 |
വിക്കിഡാറ്റ | Q64566790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആനക്കയം, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 133 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസാർ കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സിറാജുദ്ദീൻ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് സി പി |
അവസാനം തിരുത്തിയത് | |
07-03-2024 | 18412 |
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
ചരിത്രം
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. ഊത്താലക്കൽ ഭാഗത്ത് നിന്ൻ സ്കൂളിന്റെ പ്രവർത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂൺ കാലിൽ കെട്ടിയ അരച്ചുമർ പുൽ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ബ്ലോക്കിൽ നിന്നുള്ള ഗ്രാൻറും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയർത്തുവാൻ കാരണമായി. മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 3 ക്ലാസ്സ് റൂമുകളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
നേട്ടങ്ങൾ
- ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
- സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
- കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
- എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
- ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ് മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
- ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
- പ്രസിദ്ധീകരണമായി മനോരമ പത്രവും ഉണ്ട്
- ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.
- ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
- എസ് എസ് എ ടീച്ചർ ഗ്രാന്റിലൂടെ സ്ഥിരമോ സാന്ദർഭികങ്ങളോ ആയ പഠനോപകരണങ്ങൾ. ത്രാസ്, അളവ് പാത്രങ്ങൾ, ക്ളോക്ക് തുടങ്ങിയവ അവയിൽ ചിലതു മാത്രം.
- CD ലൈബ്രറിക്കും, എഡ്യുസാറ്റ് സംവിധാനത്തിനും തുടക്കം. വർഷം തോറും അപ്‌ഡേഷനുകൾ നടക്കുന്നു.
പഠന നേട്ടങ്ങൾ
- 2006 മുതൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ നാല് കുട്ടികൾക്കും 2013 ൽ 2 കുട്ടികൾക്കും LSS ലഭിച്ചു.
- 2004 മുതൽ എല്ലാ വർഷങ്ങളിലും പഠനോത്സവങ്ങളായി മാറിയ വാർഷികാഘോഷങ്ങൾ
- സാന്ദർഭികങ്ങളായി ഫീൽഡ് ട്രിപ്പുകളും, അഭിമുഖങ്ങളും. വർഷത്തിലൊരിക്കൽ വിനോദ യാത്രയും.
- വിപുലമായ രീതിയിൽ ദിനാചരണങ്ങൾ. അർത്ഥപൂർണതയോടെ മേളകളും, സഹവാസ ക്യാമ്പും, ആഴ്ചതോറും ബാലസഭകൾ
- 2003 ൽ സബ് ജില്ലാ എൽ പി കലാ പ്രതിഭ പട്ടം, ഒരു വൻ നേട്ടം.
- 2005-2006 ൽ അറബിക് പദ്യം ചൊല്ലലിലും (ജനറൽ) അറബിക് മേളയിൽ ഓർമ പരിശോധനയിലും സബ് ജില്ലയിൽ എ ഗ്രെയ്‌ഡോടെ ഒന്നാം സ്ഥാനം.
- സബ്ജില്ലാ കായികമേളകളിൽ വിവിധ ഇനങ്ങളിലായി പല വർഷങ്ങളിലും ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനങ്ങൾ. ചിലപ്പോൾ ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ.
- 2008-2009 ൽ സബ്ജില്ലാ അറബിക് കയ്യെഴുത്തു മത്സരം രണ്ടാം സ്ഥാനം, കടങ്കഥ മത്സരത്തിൽ മൂന്നാം സ്ഥാനം
- ഓരോ യൂണിറ്റ് കഴിയുമ്പോഴും യൂണിറ്റ് ടെസ്റ്റുകളും, വിവിധ പതിപ്പുകളും.
പാഠ്യേതര പ്രവർത്തനങ്ങള്
വഴികാട്ടി
{{#multimaps:11.074034,76.13874|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18412
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ