സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം
സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ് | |
---|---|
വിലാസം | |
പാലുവായ് പാലുവായ് പി.ഒ. , 680522 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0487 2556564 |
ഇമെയിൽ | stantonyspaluvai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24268 (സമേതം) |
യുഡൈസ് കോഡ് | 32070306001 |
വിക്കിഡാറ്റ | Q64087965 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 455 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Dr.ഫാൻസി എം ഐപ്പുണ്ണി |
പി.ടി.എ. പ്രസിഡണ്ട് | വി.എം നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജി ജെയിംസ് |
അവസാനം തിരുത്തിയത് | |
05-03-2024 | 24268 |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പാലുവായ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്.ആൻറണീസ് സി.യു.പി എസ്.പാലുവായ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് . കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്,യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന .
ഗൈഡിങ്
പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.
ഗാന്ധിദർശൻ
ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.
വിദ്യാരംഗം സാഹിത്യ വേദി
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ് പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.
മുൻ സാരഥികൾ
സി .മേരി മാത്യൂ =1977-1981, സി .മേരി വിയാനി=1981-1985, സി .ആനി ഫിർമൂസ് =1985-1994, സി .ആൻസി =1994-1996, സി .സിൽവി =1996-2000, സി .വിക്ട്ടിമ =2000-2004, സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011-2017. സി.വിൻസി എം എ = 2017-2023.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,ഡോക്ടർ നിജിത ബിന്ദ് ഹമീദ് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ പ്രവീൺകുമാർ,ഡോക്ടർ സുധീപ് ,ഡോക്ടർ നാൻസി മരിയ.
നേട്ടങ്ങൾ .അവാർഡുകൾ.
2003 - കമ്പ്യൂട്ടർ ലാബ്
2007 - ലൈബ്രറി റൂം
2008 - സ്കൂൾ ബസ്
2011 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
2014 - ബെസ്റ്റ് സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
2016 - സ്മാർട്ട് ക്ലാസുകൾ
2017 - മികവുത്സവം സ്റ്റേറ്റ് ലെവൽ സെലക്ഷൻ,എൽ..എസ്.എസ് സ്കോളർഷിപ്പ്.
2018 - സ്മാർട്ട് ഹാൾ, ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ
2019 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ,യു.എസ്.എസ്. സ്കോളർഷിപ്പ്.
2020 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്,എൽ..എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ്.
2021 - എൽ..എസ്.എസ് , യു.എസ്.എസ്സ്കോളർഷിപ്പ്.
2022 - ചാവക്കാട് ഉപജില്ലാതലം മികവ് അവതരണം 2021-2022 ഒന്നാം സ്ഥാനം.
വഴികാട്ടി - ചാവക്കാട് പാവറട്ടി റൂട്ടിൽ മാമബസാർ സെൻ്ററിൽ നിന്നും പാലുവായ് റോഡിൽ 550 മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:10.5631105,76.0684199|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24268
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ