സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |




- ↑ ഗൈഡിങ് ഊർജ്ജയാൻ പദ്ധതി ഉദ്ഘാടനം പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. ഗാന്ധിദർശൻ ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു. വിദ്യാരംഗം സാഹിത്യ വേദി വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ് പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.