എ.യു.പി.എസ്. മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. മലപ്പുറം
വിലാസം
മലപ്പുറം

AUP SCHOOL MALAPPURAM
,
മലപ്പുറം. പി.ഒ.
,
676505
,
മലപ്പുറം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0483 2735736
ഇമെയിൽaupsmlpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18468 (സമേതം)
യുഡൈസ് കോഡ്32051400603
വിക്കിഡാറ്റQ64566748
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന വി
പി.ടി.എ. പ്രസിഡണ്ട്സാദിഖലി സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
05-03-202418468


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. മലപ്പുറം

ചരിത്രം

അജ്ഞതയുടെ ഇരുളടഞ്ഞലോകത്തേയ്ക്ക് ഒരു കൈത്തിരിനാളം പോലെ 85 വർഷങ്ങൾക്കുമുമ്പ് 1931 ൽ ഒരു കൊച്ചു വിദ്യാലയംരൂപം കൊണ്ടു. മലപ്പുറത്തെ പൗരപ്രമുഖനും പാറനമ്പിയുമായിരുന്ന യശശ്ശരീരനായ ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ മലപ്പുറം എ യു പി സ്കൂൾ. ഒരു വാടകക്കെട്ടിടത്തിൽ കേവലം 40 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 1389 കുട്ടികകുട്ടികളും അവർക്കു താങ്ങും തണലുമായി 42 ആദ്ധ്യാപകരും പ്രവർത്തിച്ചുവരുന്നു.മലപ്പുറത്ത് വിദ്യഭ്യാസ സൗകര്യങ്ങൾ വളരേ പരിമിതമായ കാലത്ത് 1931ൽ ശ്രീ. എം. പി ഉണ്ണികൃഷ്ണൻ നമ്പീശനാണ് ഈ വിദയാലയം സ്ഥാപിച്ചത്. മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതിക സൗകര്യങ്ങൾ

ഒന്നുമുതൽ ഏഴു വരേ ക്ലാസുകളിലായി ആയിരത്തിനാനൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. എൽ. കെ. ജി, യു. കെ. ജി ക്ലാസുകളും പ്രവർത്തിച്ചു വരുന്നു. പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു. കലാ കായിക സാഹിത്യ രംഗങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. നാല്പത്തിരണ്ട് അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു. സഞ്ചയിക നിക്ഷേപ പദ്ദധിയിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി ബഹുമധികളും ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ബസ്, ബാന്റ് സെറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം സ്കൂളിലുണ്ട്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി. എം. സൗദാമിനിയും ഹെഡ് മിസ്ട്രസ് ശ്രീമതി. പി, എം. സുജാതയുമാണ്. കുട്ടികളുടെ പഠന നിലവാരമുയർത്തുന്നതിനായി ഉണർ‌വ്വ്, വിജയഭേരി, അറിവരങ്ങ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തിവരുന്നു. സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സ്നേഹ നിധി പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.

മാനേജ്‌മെൻറ്

സ്കൂൾ സ്ഥാപകമാനേജരും പ്രഥമഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ പുത്രിയുമായ ശ്രീമതി പി എം സൗദാമിനി യാണ് ഇപ്പോഴത്തെ മാനേജർ.1986 മുതൽ ഇക്കാലമത്രയും സ്കൂളിന്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇവർ ബദ്ധ ശ്രദ്ധ ചെലുത്തിപ്പോരുന്നു.മാനേജരുടെ ഭർത്താവും ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ അനന്തിരവനുമായ എം പി നാരായണൻ നമ്പീശനാണ് ഈ ഉന്നമനത്തിനു ചുക്കാൻ പിടിച്ച പ്രഥമ വ്യെക്തിത്വം.ദിർഘവീക്ഷണത്തോടെ അദ്ദേഹം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ഓടിട്ട പഴയ പ്രി കെ ഇ ആർ കെട്ടിടങ്ങൾ ഭൂരിഭാഗവും പൊളിച്ചുമാറ്റി പകരം കോൺക്രീറ്റ് ബഹുനിലകെട്ടിടം നിർ മ്മിക്കുകയുണ്ടായി. കൂടാതെ സ്കൂളിന്റെ അക്കാദമിക അടിത്തറ ഉറപ്പിക്കുന്നതിനായി 1990ൽ ഉണ്ണികൃഷ്ണൻ നമ്പീശൻ മെമ്മോറിയൽ നഴ്‌സറി സ്കൂൾ തുടങ്ങുകയുണ്ടായി. ഇതും ഇന്നു നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു 2003 ൽ യു പി യ്കും 2013 ൽ എൽ പി വിഭാഗത്തിനും ഓരോ കംപ്യൂട്ടർ ലാബു വീതം സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ എൽ പി ലാബിൽ എൽ സി ഡി പ്രൊജക്ടർ അടക്കമുള്ള ഒരു സ്മാർട്ട് റൂമിന്റെ ഉപയോഗവും നിവൃത്തിച്ചു പോരുന്നു. വരും കാലങ്ങളിലും കാലാനുസൃതമായ പുരോഗമനപരമായ മാറ്റങ്ങൾക്കു ആവുംവിധം നിവൃത്തിയേകൻ ഈ മാനേജ്‌മെന്റ് സദാസന്നദ്ധമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

slno Name of HM Period
1 ഉണ്ണിക്കൃഷ്ണനമ്പീശൻ എം പി 1931-1964
2 നാരായണൻ നായർ കെ എ 1964-1973
3 സത്യഭാമക്കുട്ടി എം പി
4 ഭാനുമതി എം
5 കമലാക്ഷിക്കുട്ടി എം പി
6 ഫാത്തിമ എ കെ
7 നാരായണൻ എം
8 സുജാത പി എം
9 വേലായുധൻ ഒ
10 സുരേഷ് സി
11 റീന വി

.

1. 1931 - 1964 : ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശ

2. 1965 - 1971 : ശ്രീ K A Narayanan Nair

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.042959,76.079151|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._മലപ്പുറം&oldid=2150668" എന്ന താളിൽനിന്ന് ശേഖരിച്ചത്