കെ.വി.യു.പി.എസ് കക്കിടിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കക്കിടിപ്പുറം എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.
കെ.വി.യു.പി.എസ് കക്കിടിപ്പുറം | |
---|---|
വിലാസം | |
കക്കിടിപ്പുറം കെ.വി.യു.പി.എസ്. കക്കിടിപ്പുറം , ആലംകോട് പി.ഒ. , 679585 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2656830 |
ഇമെയിൽ | hmkvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19248 (സമേതം) |
യുഡൈസ് കോഡ് | 32050700104 |
വിക്കിഡാറ്റ | Q64566996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലംകോട്, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 75 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി. ജി |
പി.ടി.എ. പ്രസിഡണ്ട് | ബിജു. സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിറ |
അവസാനം തിരുത്തിയത് | |
05-03-2024 | 19248-wiki |
ചരിത്രം
"സാമൂതിരി രാജാവ്" ഗുരുസ്ഥാനം നൽകി ആദരിച്ച എട്ടുവീട്ടിൽ കുടുംബക്കാരിൽ ഉൾപ്പെട്ടതാണ് "കക്കിടിപ്പുറത്ത് എഴുത്തച്ഛൻ തറവാട്". കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് "കുമാര വിലാസം അപ്പർ പ്രൈമറി സ്കൂൾ". എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. "നിലത്തെഴുത്ത്, മണൽ വിരിച്ചെഴുത്ത്" എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. 1928-ൽ സർക്കാർ അംഗീകൃത വിദ്യാലയമായി. 1929-ൽ രണ്ടാംക്ലാസ്സും 1931-ൽ മൂന്നാംക്ലാസ്സും 1932-ൽ നാലാംക്ലാസ്സും 1940-ൽ അഞ്ചാംക്ലാസ്സും നിലവിൽ വന്നു. 1954-ൽ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് ESLC പൊതു പരീക്ഷ എഴുതുവാൻ സാധിച്ചു. 1963-ലാണ് ഡിവിഷനുകൾ ആരംഭിച്ചത്. "ശ്രീ കുമാരനെഴുത്തച്ഛൻറെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിൻറെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും". വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാൽ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തിയത്.ശ്രീ ബാലകൃഷ്ണനെഴുത്തച്ഛൻ 1938 മുതൽ 32 വർഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ മകനായ ശ്രീ കെ. രാമചന്ദ്രൻ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.
1934-35 കാലഘട്ടത്തിൽ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചർ (അമ്മു ടീച്ചർ) ആയിരുന്നു. 2,3 ക്ലാസ്സുകളിൽ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകൾ ബാലകൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുമാണ് കൈകാര്യം ചെയ്തിരുന്നത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങൾ മൂന്ൻ അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നൽ എന്നിവയും നിർബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു. കക്കിടിപ്പുറത്തിൻറെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതൽ നടന്നിരുന്ന വാർഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളർത്തിയെടുത്ത നാടക രംഗം തിളക്കമാർന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവൻ, ഇത് ഭൂമിയാണ്, സാമ്രാട്ട് അശോകൻ, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളിൽ ചിലതാണ്. വളരെ ദൂര ദേശങ്ങളിൽ നിന്ന് പോലും വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ആളുകളെത്തിയിരുന്നു. നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളൽ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലർത്തിയിരുന്നു കായിക രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിവരുന്നു.
കാത്തിന്റെ കുത്തൊഴുക്കിൽ ഈ വിദ്യാലയത്തിനും ഒരുപാടൊരുപാട് വളർച്ചയും തളർച്ചയും സംഭവിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അക്ഷീണ പ്രയത്നത്തിലാണ് പൂർവ്വ വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും. പുതിയ കൂട്ടായ്മകൾ മാറ്റത്തിന്റെ പാതയിലേക്ക് നെയിക്കുന്നു. "വെറും എഴുത്തു പള്ളിയായി ആരംഭിച്ച" ഈ വിദ്യാലയം കക്കിടിപ്പുറത്തിൻറെയും അയൽഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാൻ കഴിഞ്ഞത് സ്നേഹനിധികളായ ഒരുപാടൊരുപാടുപേരുടെ പരിശ്രമം കൊണ്ടു മാത്രമാണ്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ 18
- ഓഫീസ് റൂം 1
- സ്റാഫ് റൂം 1
- അടുക്കള 1
- സ്റ്റോർ റൂം 1
- കിണർ 1
- മൂത്രപ്പുര ഉണ്ട്
- കുഴൽക്കിണർ 1
- പൈപ്പ് ലൈൻ ഉണ്ട്
- മോട്ടർ ഉണ്ട്
- മൈക്ക് സെറ്റ് ഉണ്ട്
- കമ്പ്യൂട്ടർ 2
- പ്രിൻറർ 1
- പ്രോജെക്റ്റർ 1
- സ്കൂൾ ലൈബ്രറി
- കളിസ്ഥലം 45 സെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUT & GOIDE പ്രവർത്തനങ്ങൾ
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ് നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.
സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം
പ്രധാന കാൽവെപ്പ്:
- 2016-17 അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി
- പൂർവവിദ്യാർഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതിൽ നിർമിച്ചു.
- പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോർറൂമും നിർമിച്ചു.
- ഒരു പൂർവ്വ വിദ്യാർഥിയുടെ സഹായത്തോടെ കുഴൽക്കിണർ നിർമ്മിച്ചു.
- ചരിത്ര സ്മാരകങ്ങൾ തേടി പഠനയാത്ര.
കൃഷിതോട്ടങ്ങൾ സന്ദർശിക്കൽ
- കർഷകരുമായി അഭിമുഖം.
- ഞാറുനടൽ.
- കൊയ്ത്തുൽസവം.
ഗാന്ധി കലോത്സവം
- ക്വിസ് മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം
- ജില്ലാതലത്തിൽ രണ്ടാംസ്ഥാനം
പ്രവർത്തി പരിചയമേള
- ചിരട്ടക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം.
- മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം.
- മരത്തിൽ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം
കായികമേള
- 200 മീറ്റർ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെൺകുട്ടികൾ നേടി
കലാമേള
മലയാളം പ്രസംഗം
- U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം.
- ജില്ലാതലം ഒന്നാംസ്ഥാനം
മലയാളം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
സംസ്കൃതം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
ശ്രീകൃഷ്ണ കർണ്ണാമൃതം
- L.P വിഭാഗം ഒന്നാംസ്ഥാനം.
- U.P വിഭാഗം ഒന്നാംസ്ഥാനം.
SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം
- പച്ചക്കറി കൃഷി
എൻറെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി
- വായന പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു
എൻറെ പേന പേപ്പർ പേന
- കുട്ടികൾ പേപ്പർ പേന നിർമ്മിക്കുന്നു ഉപയോഗിക്കുന്നു
അമ്മ വായന
- താരാട്ടുപാട്ട്
- അമ്മവായന
രാമായണ മാസാചരണം
- ദശ പുഷ്പം പരിജയപ്പെടൽ
- രാമായണം പാരായണം
- രാമായണം ക്വിസ്
റംസാൻ മാസാചരണം
- ഖുറാൻ പാരായണം
- ഖുറാൻ ക്വിസ്
സർവ്വമത പ്രാർത്ഥന
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ദിച്ചു എല്ലാ വർഷവും സർവ്വ മത പ്രാർത്ഥന നടത്തുന്നു
സംസ്കൃതം സ്കോളർഷിപ്പ്
മികവ്
കുങ്-ഫു പരിശീലനം
പെൺകുട്ടികൾക്ക് സ്വയ രക്ഷക്കായി കുങ്-ഫു പരിശീലനം നടത്തുന്നു
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
- ശ്രീ. കുമാരനെഴുത്തച്ഛൻ
- ശ്രീമതി. കുഞ്ഞിലക്ഷ്മിയമ്മ 1928 to 1938
- ശ്രീ കെ ബാലകൃഷ്ണനെഴുത്തച്ഛൻ 1938 t0 1990
- ശ്രീ കെ രാമചന്ദ്രൻ 1990 മുതൽ തുടരുന്നു
വഴികാട്ടി
ചങ്ങരംകുളം- കുറ്റിപ്പാല റോഡ് -4 km
എടപ്പാൾ - കക്കിടിപ്പുറം - 7 km
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19248
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ