ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:08, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26065 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

ഗവ.യുപി, സ്കൂൾ ഇടപ്പള്ളി
,
ഇടപ്പള്ളി പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0484 2341434
ഇമെയിൽgupsedappally100@gmail.com
കോഡുകൾ
സ്കൂൾ കോഡ്26261 (സമേതം)
യുഡൈസ് കോഡ്32080300605
വിക്കിഡാറ്റQ99507920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനറ്റ് ഫെർണാണ്ടസ്
പി.ടി.എ. പ്രസിഡണ്ട്ധന്യ വിനു
എം.പി.ടി.എ. പ്രസിഡണ്ട്നിത രതീഷ്
അവസാനം തിരുത്തിയത്
03-03-202426065


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ. ഇവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ സമീപ സ്ക്കൂളുകളായ ഗവ.എൽ.പി.സ്ക്കൂൾ, ട്രെയിനിംങ് സ്ക്കൂൾ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെൺകുട്ടികൾക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആൺ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ 1816 ൽ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ൽ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡിൽ സ്ക്കൂൾ എന്ന പേരിൽ തുടർന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാർവ്വത്രികവുമല്ലാതിരുന്നതിനാൽ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തിൽ സാമ്പത്തികമായി ഉന്നത നിലയിൽ ഉളളവർക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ൽ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാർവ്വത്രകവും പ്രൈമറി ക്ലാസ്സുകളിൽ സൗജന്യവുമായി മാറിയത്. ആയതിനാൽ തന്നെ കൂടുതൽ കുുട്ടികൾ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വർഷത്തെ ഈ വിദ്യാലയത്തിന്റെ വളർച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളിൽ പ്രൈമറി സ്ക്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂർ, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തിൽ ചേർന്നാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സിൽ 90 കുട്ടികൾ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാൻഡേർഡിലും 8 ഡിവിഷൻ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിർത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂളിലും പിൽക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്. ഇതിൽ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവൻ നായർ, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവൻ പിളള, മുൻ നിയമസഭ സ്പീക്കർ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവായ കെ.എൻ.രവീന്ദ്രനാഥ്, സാഹിത്യകാരൻ എസ്.കെ വസന്തൻ, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോൾ 80 ലേറെ വർഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെൺ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയിൽ പഴയ തിരുവതാംകൂർ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ച്തിൽ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സർക്കാർ ഓഫീസുകൾ കൈയ്യടക്കുകയും സ്ക്കൂളിൽ കുട്ടികൾ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതിൽ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളിൽ സ്ക്കൂൾ വഴിയമ്പലം പോലായി മാറുകയും ചെയ്തു. അക്കാലത്താണ് 2004 ൽ സ്ക്കൂൾ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചർ ചുമതലയേറ്റത്. ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയർമാനായും ശ്രീ.ടി.എസ്. സിദ്ദാർത്ഥൻ വൈസ് ചെയർമാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവർത്തിച്ചു തുടങ്ങി. ഈ വിദ്യാലയത്തിൽ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു. മറ്റേതൊരു സ്ക്കൂൾ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ നിലവിലുളളത്. ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ സമീപ സ്ക്കൂളുകളായ ഗവ.എൽ.പി.സ്ക്കൂൾ, ട്രെയിനിംങ് സ്ക്കൂൾ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്. അതോടൊപ്പം പെൺകുട്ടികൾക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആൺ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ 1816 ൽ ആരംഭിച്ചു. ഈ സ്ക്കൂളാണ് 1944 ൽ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡിൽ സ്ക്കൂൾ എന്ന പേരിൽ തുടർന്ന് പോന്നത്. കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു. വിദ്യാഭ്യാസം അക്കാലത്ത് സൗജന്യവും സാർവ്വത്രികവുമല്ലാതിരുന്നതിനാൽ അഞ്ചാം ക്ലാസ്സിനുമുകളിലുളള വിദ്യാഭ്യാസം സമൂഹത്തിൽ സാമ്പത്തികമായി ഉന്നത നിലയിൽ ഉളളവർക്ക് മാത്രമേ പ്രാപ്യമായിരുന്നുളളു. 1956 ൽ കേരള പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും ഉണ്ടായി. അക്കാലത്താണ് വിദ്യാഭ്യാസം സാർവ്വത്രകവും പ്രൈമറി ക്ലാസ്സുകളിൽ സൗജന്യവുമായി മാറിയത്. ആയതിനാൽ തന്നെ കൂടുതൽ കുുട്ടികൾ വിദ്യാസമ്പാദനം ലക്ഷ്യമാക്കി വിദ്യാലയത്തിലേയ്ക്ക് എത്തി തുടങ്ങി. പിന്നീടുളള 30 വർഷത്തെ ഈ വിദ്യാലയത്തിന്റെ വളർച്ച എടുത്തു പറയേണ്ടതാണ്. സമീപ പ്രദേശങ്ങളിൽ പ്രൈമറി സ്ക്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ തൃക്കാക്കര, കളമശ്ശേരി, കുന്നുംപുറം, എളമക്കര, പേരണ്ടൂർ, പാലാരിവട്ടം, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തിൽ ചേർന്നാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥല പരിമിതി മൂലം ഒരു ക്ലാസ്സിൽ 90 കുട്ടികൾ വരെ പഠിച്ചിരുന്നതായി കേട്ടറിവുണ്ട്. ഓരോ സ്റ്റാൻഡേർഡിലും 8 ഡിവിഷൻ വീതം 24 ഡിവിഷനുകളും 36 ധ്യാപകുരും 900 കുട്ടികളുമുളള ഒരു വലിയ സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. പലരും മലയാളം ഏഴാം ക്ലാസ്സുവരെ പഠിച്ച് പഠനം നിർത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ യു.പി.സ്ക്കൂളിലും മുമ്പത്തെ കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂളിലും പിൽക്ക്ാലത്ത് പേരുകേട്ട പലരും പഠിച്ചിട്ടുണ്ട്. ഇതിൽ പ്രഥമ സ്ഥാനീയനാണ് സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.പി. മാധവൻ നായർ, പ്രസിദ്ധ കവികളായ ചങ്ങമ്പുഴ കൃഷ്ണപിളള, ഇടപ്പള്ളി രാഘവൻ പിളള, മുൻ നിയമസഭ സ്പീക്കർ എ.സി.ജോസ്, ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവായ കെ.എൻ.രവീന്ദ്രനാഥ്, സാഹിത്യകാരൻ എസ്.കെ വസന്തൻ, ഇടപ്പള്ളിയിലെ ഇപ്പോഴത്തെ വലിയ രാജയും വാഗ്മിയുമായ അഡ്വ.ശങ്കരരാജ തുടങ്ങി ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. ഇന്നത്തെ യു.പി.സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതിട്ട് ഇപ്പോൾ 80 ലേറെ വർഷം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പെൺ പളളിക്കൂടം ഒരു ഓല കെട്ടിടത്തിലായിരുന്നു. പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടത്തിന്റെ മാതൃകയിൽ പഴയ തിരുവതാംകൂർ സംസ്ഥാനത്ത് മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ച്തിൽ ഒന്ന് ഇടപ്പള്ളി രാജകൂടുംബത്തിന് സമീപമുളള ഇവിടെയായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. സ്ക്കൂളിന്റേതായി നിലനിന്നിരുന്ന സ്ഥലം വിവിധ സർക്കാർ ഓഫീസുകൾ കൈയ്യടക്കുകയും സ്ക്കൂളിൽ കുട്ടികൾ കുറയുകയും ചെയ്തതോടെ സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം താറുമാറായി. സ്ക്കൂളിന്റെ ചുറ്റുമതിൽ പൊളിഞ്ഞു വീഴുകയും രാത്രകാലങ്ങളിൽ സ്ക്കൂൾ വഴിയമ്പലം പോലായി മാറുകയും ചെയ്തു. അക്കാലത്താണ് 2004 ൽ സ്ക്കൂൾ പ്രധാനാധ്യാപികയായി ശ്രീമതി. കെ.കെ.ഗൗരി ടീച്ചർ ചുമതലയേറ്റത്. ടീച്ചറിന്റെ ശ്രമഫലമായി അഡ്വ.ശങ്കരരാജ ചെയർമാനായും ശ്രീ.ടി.എസ്. സിദ്ദാർത്ഥൻ വൈസ് ചെയർമാനായും ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സംരക്ഷണ വികസന സമിതി രൂപികരിച്ചു പ്രവർത്തിച്ചു തുടങ്ങി. ഈ വിദ്യാലയത്തിൽ വളരെ മുമ്പേ തന്നെ ഒരു വായനശാല നിലനിന്നിരുന്നു. മറ്റേതൊരു സ്ക്കൂൾ ലൈബ്രറിയോടും കിടപിടിക്കുന്ന തരത്തിലുളള ഒരു ലൈബ്രറിയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ നിലവിലുളളത്.

1)ലൈബ്രറി 2)ഓപ്പൺ സ്റ്റേജ് 3)പ്ലേ ഗ്രൗണ്ട് 4)വർക്ക്എക്സ്പീരിയൻസ് (ജനറൽ വർക്ക്ഷോപ്പ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ ഉവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു

സ്കൂൾ വാർഷികം 2022

വഴികാട്ടി

  • ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
  • നാഷണൽ ഹൈവെയിൽ നിന്ന് 50 മീറ്റർ .



{{#multimaps:10.020253632268478, 76.3020891656489|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യൂ._പി._സ്കൂൾ_ഇടപ്പള്ളി&oldid=2134314" എന്ന താളിൽനിന്ന് ശേഖരിച്ചത്