ജി.യു.പി.എസ്. എളങ്കൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളങ്കൂർ G U P S ELANKUR , എളങ്കൂർ പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 11 - 1913 |
വിവരങ്ങൾ | |
ഫോൺ | 09495506344 |
ഇമെയിൽ | elankurup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18572 (സമേതം) |
യുഡൈസ് കോഡ് | 32050601001 |
വിക്കിഡാറ്റ | Q64567819 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 255 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്.എ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ പി |
അവസാനം തിരുത്തിയത് | |
02-03-2024 | 18572 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1913 ൽ ഈ വിദ്യാലയം "എളങ്കൂർ മാപ്പിള സ്കൂൾ" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടിൽ വേലുനായർ ആണ് സ്കൂൾ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബർ 15 മുതൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയർ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ വേണ്ടിവന്നതിനാലാകാം അക്കാദമിക് വർഷത്തിൻെറ മദ്ധ്യത്തിൽ സ്കൂൾ ആരംഭിക്കാനിടയായത്.നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാർത്ഥികൾ പ്രവേശനം തേടി.1919 മെയ് 26 മുതൽ ഈ വിദ്യാലയം ബോർഡ് ഹിന്ദു സ്കൂൾ എളങ്കൂർ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തിൽ പറപ്പത്തൊടി വീട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചു നൽകി.പിന്നീട് കാലാകാലങ്ങളിൽ ഈ പ്രദേശത്തുകാർ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധർമ്മങ്ങളും സഹായ സേവനങ്ങളും നൽകി.
ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ മഹനീയ പാഠശാലയാണ് എളങ്കൂറിൻെറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂർ ഗവൺമെൻറ് യു .പി സ്കൂൾ.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൽ വിവിധ തലങ്ങളിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാർഥ്യം നൽകുന്നു. ഒന്നര ഏക്കർ സ്ഥലത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂൾ സുഗമമായി പ്രവർത്തിക്കുന്നു.2016 ഡിസംബർ 16 മുതൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'പ്രതീക്ഷ' എന്ന പേരിൽ ഒരു സ്പെഷ്യൽ സ്കൂളും ഈ വിദ്യാലയത്തിൻെറ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1913
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18572
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ