സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി | |
---|---|
വിലാസം | |
കടുത്തുരുത്തി കടുത്തുരുത്തി പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 04829 283552 |
ഇമെയിൽ | stgeorgekdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45302 (സമേതം) |
യുഡൈസ് കോഡ് | 32100900303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ ഡെന്നിസ് |
അവസാനം തിരുത്തിയത് | |
29-02-2024 | 45302-hm |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
- എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
- എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം.
- നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
- ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
- കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
- അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറി.
- സ്റ്റോർ മുറിയോടും ആധുനിക പാചക സംവിധാനങ്ങളോടും കൂടിയ അടുക്കള.
- ചുറ്റുമതിൽ.
- കളിസ്ഥലം.
- മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
- മുഴുവൻസമയ ജലവിതരണ സംവിധാനം.
- സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
- റാംപ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂൾ മുൻ മാനേജർ :
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.49|zoom=14}}
St.George`s L.P.S. Kaduthuruthy
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45302
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ