സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(St.George`s L.P.S. Kaduthuruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04829 283552
ഇമെയിൽstgeorgekdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്45302 (സമേതം)
യുഡൈസ് കോഡ്32100900303
വിക്കിഡാറ്റQ87661339
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ മാത്യു
പി.ടി.എ. പ്രസിഡണ്ട്മാത്യു ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്സെലിൻ ഡെന്നിസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം


ഭൗതികസൗകര്യങ്ങൾ

ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

  • എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
  • എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം.
  • നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
  • ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
  • കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
  • അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറി.
  • സ്റ്റോർ മുറിയോടും ആധുനിക പാചക സംവിധാനങ്ങളോടും കൂടിയ അടുക്കള.
  • ചുറ്റുമതിൽ.
  • കളിസ്ഥലം.
  • മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
  • മുഴുവൻസമയ ജലവിതരണ സംവിധാനം.
  • സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
  • റാംപ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂൾ മുൻ മാനേജർ :

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി