പത്തനംതിട്ട ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
"ജില്ലാക്യാമ്പ് അംഗങ്ങളുടെ അനുഭവക്കുറിപ്പുകൾ"
1. These 2 days (17,18) were good memory for me. It was my first time being away from home and parents. I got so many new friends. Even though we all were strangers we became good friends quickly. More over I got an opportunity where I could find the magical world of animation. I learnt many new features of blender. The teacher's were very friendly to us. They cleared all the doubts that we had about blender. Food and accommodation were also great. Teachers stayed with us in the night time. It was so fun at night,we played so many games. The teachers were very supportive. I felt like home there. I didn't felt any loneliness. I will never forget these days in my life. I really enjoyed it . Thank you little kite members and teachers for giving me such a great memory. THANK YOU
By:- Sivangi J
2. Dear organizers,
I thoroughly enjoyed my experience at the Thiruvalla St. Thomas HSS Eruvallipra camp. The teachers were incredibly kind and supportive, always encouraging us. The food was delicious, marking my first-ever residential camp with a memorable culinary experience. Learning Blender was fascinating, and the assignments were engaging. The school was impressively clean, and I made wonderful friends while feeling the love and support of many teachers. The games on the 17th night were a blast, and participating in the jilla camp made it an unforgettable experience. Thank you for creating such a memorable program.
Sincerely,
Aditi Ullas Netaji HSS,Pramadom
3.
ഒരു സിബിഎസ്ഇ സ്കൂൾ വിദ്യാർഥിയായിരുന്ന ഞാൻ തുമ്പമണ്ണിലെ എയ്ഡഡ് സ്കൂളിലേക്ക് കടന്നുവരുന്നത് എട്ടാം ക്ലാസിലാണ് . അവിടെവച്ചാണ് ഞാൻ ലിറ്റിൽ കൈറ്റ്സ് എന്ന ഈ പ്രസ്ഥാനത്തെക്കുറിച്ച് കേൾക്കുന്നതും അറിയുന്നതും.
ഈ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് അറിയുവാനുള്ള ആഗ്രഹത്തിലാണ് യഥാർത്ഥത്തിൽ ഞാൻ ലിറ്റിൽ കൈറ്റ്സിൽ അംഗമായത് .
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ എന്ന ഈ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ സാങ്കേതിക വിദ്യയുടെ വളർച്ചയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയുവാൻ കഴിഞ്ഞു.
സ്കൂൾതലത്തിൽ എല്ലാ ആഴ്ചകളിലും നടക്കുന്ന ക്ലാസുകളിലൂടെ ഇതിൻ്റെ അനന്തസാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി.
സബ്ജില്ലാ തലത്തിലെ ദ്വിദിന ക്യാമ്പിൽ പങ്കെടുത്തപ്പോൾ കുറച്ചുകൂടി ഏറെ പഠിക്കുവാൻ അവസരം ഉണ്ടായി .
മികച്ച രീതിയിൽ തിരുവല്ലയിലെ സെൻ്റ് തോമസ് സ്കൂളിൽ വെച്ച് നടന്ന ജില്ലാതല ദ്വിദിന പഠന ക്യാമ്പ് ഏറെ വിജ്ഞാനം പകർന്നു നൽകുന്നതായിരുന്നു.
ഈ സഹവാസ ക്യാമ്പിൽ നിന്ന് ലഭിച്ച അനുഭവപാഠങ്ങൾ എൻ്റെ വരുംകാല ജീവിതത്തിൽ മറക്കാനാവാത്തതാണ് എന്നു അഭിമാനത്തോടുകൂടി എനിക്ക് പറയുവാൻ കഴിയും
ക്യാമ്പിൻ്റെ ആദ്യ ദിനമായ പതിനേഴാം തീയതി രാവിലെ സ്കൂളിൽ എത്തി. രജിസ്ട്രേഷനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ സംഘാടകരായ അധ്യാപകർ നടത്തിയിരുന്നതിനാൽ യാതൊരു ബുദ്ധിമുട്ടും ടെൻഷനും ഉണ്ടായില്ല. എന്നതുകൊണ്ട് ക്യാമ്പിൻ്റെ തുടക്കം തന്നെ മികച്ചതായി .
പഠന ക്ലാസുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് സാർ വിഡിയോ കോൺഫറൻസിലൂടെ ക്യാംപ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയത് നവ്യാനുഭവമായി.
രണ്ടു ദിവസമായി നടന്ന ക്ലാസുകളിൽ മൊബൈൽ ആപ് നിർമാണം, ആർഡിനോ കിറ്റിലെ ഉപ കരണങ്ങൾ ഉപയോഗിച്ചുള്ള മൂവിങ് ലൈറ്റ്, , ഇന്റലിജന്റ്റ് സിസിടിവി ക്യാമറ, ആർജിബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇൻ്റർ നെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപ യോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രോഗ്രാമിങ് മേഖലയിൽ ഞങ്ങളെ പരിശീലിപ്പിച്ചത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെ നിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയയ്ക്കുന്നതിനായി എംഐടി ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലി ക്കേഷൻ എന്നിവയുടെ നിർമാണമാണം തുടങ്ങിയവ ഐഒടി സെഷനിലുംപഠിപ്പിച്ചു. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്കലി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ മനസ്സിലാക്കി തന്നു .
കളിയും ചിരിയും കലയും കായികോല്ലാസവും നിറഞ്ഞ കൾച്ചറൽ നെറ്റ് കമ്പ്യൂട്ടർ പഠനത്തിൻ്റെ വിരസതകളെ മാറ്റി നവോന്മേഷം പകരുന്നതായിരുന്നു..
നല്ല ഭക്ഷണം , നല്ല താമസ സൗകര്യം ഇവ ഈ ക്യാമ്പിൻ്റെ വിജയത്തിന് അടിസ്ഥാനങ്ങളായി.
ക്യാമ്പിനെഏറെ ഇഷ്ടപ്പെടാൻ കാരണക്കാരായത് ക്ലാസുകൾ നയിച്ച പ്രിയ അധ്യാപകരാണ്.
ലളിതമായ ഭാഷയിലൂടെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് അവർ വിവരിച്ചു തരുന്നത് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. ഈ മേഖലയിൽ ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഗുരുക്കന്മാരോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്.
സാങ്കേതിക വിദ്യയിൽ പരിജ്ഞാനം കൊതിച്ച് എത്തിയ കൊച്ചു കുട്ടികളായ ഞങ്ങൾക്ക് സമാന ആഗ്രഹമുള്ള നല്ല കുറേ കൂട്ടുകാരെ ലഭിച്ചത് ഈ ക്യാമ്പിൽ നിന്നുമുണ്ടായ ഭാഗ്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.
ജീവിതത്തിലെ മറക്കാനാവാത്ത 2 ദിവസം സമ്മാനിച്ച ലിറ്റിൽ കൈറ്റ്സിലെ അധ്യാപകർക്കും സംഘാടകർക്കും പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയത്തിൽ നിന്ന് ഒത്തിരി നന്ദി
തീമോത്തി സഖറിയ ഷിബു
എം.ജി ഹൈസ്കൂൾ
തുമ്പമൺ