എറണാകുളം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
|
| Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
എറണാകുളം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് ഫെബ്രുവരി 24, 25 തിയതികളിലായി എറണാകുളം കൈറ്റ് റീജിയണൽ റിസോഴ്സ് കേന്ദ്രത്തിൽ വച്ച് നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 197 ലിറ്റിൽ കൈറ്റ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് 102 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെടുകയും സ്വന്തമായി മൊബൈൽ ആപ്പുകൾ, വിദൂരനിയന്ത്രിത ഉപകരണങ്ങൾ, വെളിച്ചവും ആളുകളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ബൾബുകൾ, വിവിധ ആനിമേഷനുകൾ എന്നിവ കുട്ടികൾ തയാറാക്കി. കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനത്തോടെയാണ് ക്യാമ്പ് സമാപിച്ചത്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാർത്ഥികൾ മെയ് അവസാനവാരം നടക്കുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കും.