കോഴിക്കോട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

2024ലെ ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ് ഫെബ്രുവരി 24, 25 തിയ്യതികളിൽ നടക്കാവ് ഗേൾസ് സ്കൂളിൽവച്ച് നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 104 വിദ്യാർത്ഥികളാണ് ക്യാമ്പിൽലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഉപജില്ലാ ക്യാമ്പുകളിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് & ആനിമേഷനും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ പൈത്തൺ പ്രോഗ്രാമിങ്, റോബോട്ടിക്സ്, IoT എന്നിവയുമാണ് പരിശീലിപ്പിച്ചത്. 25-ാം തിയ്യതി വൈകുന്നേരം 5.30ന് ക്യാമ്പ് സമാപിച്ചു. ജില്ലാക്യാമ്പിൽ മികവുതെളിയിച്ച കുട്ടികൾക്ക് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

24-ാം തിയ്യതി രാവിലെ 10മണിക്ക് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ഓൺലൈനായി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ക്യാമ്പ് അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. രണ്ടാം ദിവസം സമാപനത്തോടനുബന്ധിച്ച് കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

സംസ്ഥാക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

മാധ്യമക്കാഴ്ചയിൽ

കൈരളിചാനൽ