പത്തനംതിട്ട ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ലാ ക്യാമ്പ്
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കാലഘട്ടത്തിന് അനുസൃതമായ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ പത്തനംതിട്ട ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2023ഫെബ്രുവരി 17,18 തീയതികളിൽ തിരുവല്ല സെന്റ് തോമസ്സ് ഹയർസെക്കന്ററി സ്കൂൾ ഇരുവള്ളിപ്രയിൽ വച്ചു നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ 2022-2025 ബാച്ചിന്റെ രണ്ട് ദിവസത്തെ ജില്ലാതല സഹവാസ ക്യാമ്പാണ് ഇത്. ജില്ലയിൽ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന 93 വിദ്യാലയളിലായി 2544 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഇതിൽ സ്കൂൾ തല ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികൾ ഡിസംബർ മാസത്തിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുകയും, ഉപജില്ലാ ക്യാമ്പുകളിൽ ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ച 68 വിദ്യാർത്ഥികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അർഹത നേടി.
ക്യാമ്പ് അംഗങ്ങളുമായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയും ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും അറിയിച്ചു.