ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമാപനസമ്മേളനത്തിൽ
ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനം


കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത്

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം , ഇടുക്കി ജില്ലകളിൽ ഫെബ്രുവരി 17, 18 തീയതികളിലും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫെബ്രുവരി 24, 25 തീയതികളിലും ക്യാമ്പ് നടക്കുന്നു.

തിര‍ുവനന്തപ‍ുരം ജില്ലാ ക്യാമ്പ് സെന്റ് റോക്സ് ഹൈസ്‍ക‍ൂൾ തോപ്പ്, ശംഖ‍ുമ‍ൂഖത്ത് വെച്ച് നടന്നു. ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ആർ.കെ. ജയപ്രകാശ്, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു.