കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്.
കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട് | |
---|---|
വിലാസം | |
ദി കിൻറർ ഗാർട്ടൻനേഴ്സറി &എൽ.പി,നന്തൻകോട് , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | kindergartenlps635@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43318 (സമേതം) |
യുഡൈസ് കോഡ് | 32141000715 |
വിക്കിഡാറ്റ | Q64037951 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലോറൻസ് .ബി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
12-02-2024 | BIJIN |
ചരിത്രം
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ് സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ കൂടുതൽ അറിയാൻ
വിദ്യാലയ മികവുകൾ
- പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
- വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
- ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
- കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
- സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
- കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
- ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
- പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
- സ്കൂൾ ലൈബ്രറി
ഭൗതിക സൗകര്യങ്ങൾ
- അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു
- സ്കൂൾ ലൈബ്രറി സജ്ജമാക്കി
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരിവിരുദ്ധ പരിപാടി
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക് എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .
- കരാട്ടെ ക്ലാസ്
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .
- ഗണിത ക്ലബ്
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .കൂടുതൽ അറിയാൻ
മാനേജ്‌മന്റ്
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .
പ്രധാന അധ്യാപകർ
വഴികാട്ടി
നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്, എൻ ബി സി ആർ എ 111.
{{#multimaps: 8.5198834,76.9051793 | zoom=18 }}