കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിന്ന് നടന്നു ചെന്ന് അന്ന് രോഗബാധിതയായി കിടന്ന മേരിയെ സന്ദർശിക്കുകയുണ്ടായി .വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലെയും ഗാന്ധിജിയുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു മനസ്സിലാക്കി ഗാന്ധി സബർമതി ആശ്രമത്തിലെ അന്തേവാസിയായി പ്രവർത്തനങ്ങളിൽ മുഴുകി. കൊളംബോയിൽ ഉള്ള ലേഡീസ് കോളേജിൽ നിന്ന് കിൻഡർ ഗാർഡൻ സ്കൂൾ നടത്തുവാനുള്ള പ്രത്യേക പരിശീലനം നേടിയ മേരി ( ആദ്യത്തെ പ്രഥമ അധ്യാപിക) 1934 ൽ 22 കുട്ടികളോട് കൂടി ടസ്കൂൾ ആരംഭിച്ചു ഡോക്ടർ കുരിയൻ ഈപ്പനാണ് സ്ഥലം നൽകിയത് .1936 തിരുവിതാംകൂർ സർക്കാർ അനുവാദം നൽകി മറ്റു സാമ്പത്തിക സഹായം ഒന്നും ലഭിച്ചിരുന്നില്ല .വിദ്യാർഥികളിൽനിന്ന് ചെറിയ തുക ഫീസായി ഈടാക്കിയിരുന്നു . സ്കൂളിനോട് അനുബന്ധിച്ച് ഒരു വനിതാ ക്ലബ് ആരംഭിക്കണമെന്ന് ആഗ്രഹിച്ച മേരി ശാരദാമ്മ തിരുവനന്തപുരം  സ്വയം പ്രകാശ് ആശ്രമത്തിലെ സന്യാസിയോട് സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു അതനുസരിച്ച് തൻറെ മുൻ വിദ്യാർഥിനിയായ വടക്കൻ പറവൂർ സ്വദേശിനി ദാക്ഷായണിഅമ്മയെ സ്കൂളിൻറെ പ്രഥമ അധ്യാപികയായി ശാരദാമ്മ നിയമിച്ചു .മദ്രാസിൽനിന്ന് മോണ്ടിസോറി ട്രെയിനിങ് കോഴ്സിൽ അവർ പരിശീലനം നേടിയിരുന്നു.   ബോധനമാധ്യമം മമലയാളം ആയിരുന്നു സ്വര ശാസ്ത്രപ്രകാരം ആയിരുന്നു ഇംഗ്ലീഷ് ഭാഷാ പഠനം ഉപയോഗിച്ചുള്ള എല്ലാ ഘട്ടങ്ങളും ആയുള്ള മിനി വീട് നിർമ്മാണം മോഡൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം സംഭവങ്ങളുടെയും കാലാവസ്ഥയുടെയും പ്രതിദിന രേഖപ്പെടുത്തൽ പ്രകൃതി ജീവജാല നിരീക്ഷണ പഠനം സ്കൂൾ മുറ്റത്തെ നെൽകൃഷി എന്നിങ്ങനെ പ്രോജക്റ്റ് വെള്ളം ഗവേഷണവും ഉൾപ്പെട്ട പഠന രീതിയായിരുന്നു സ്വീകരിച്ചിരുന്നത് ഇമിറ്റേഷൻ ഉന്തുവണ്ടി കടയും ഇമിറ്റേഷൻ ആണുങ്ങളും ഉപയോഗിച്ചുള്ള  ക്രയവിക്രയവും കുട്ടികൾ നടത്തിയിരുന്നു .നീലക്കുയിൽ സിനിമയിലെ എല്ലാരും ചൊല്ലണ് എന്ന ഗാനം ആലപിച്ച് ശ്രീമതി ജാനമ്മ ഡേവിഡ് ആയിരുന്നു ഈ സ്കൂളിനെ സംഗീത അധ്യാപിക. കൂടാതെ കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപടിൻ്റെ മക്കളായ ഇ എം രാധയും ഇ എം ശ്രീധരനും ഈ വിദ്യാലയത്തിൽ ആണ് പഠിച്ചത്.