സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • മലയത്തിളക്കം

വിദ്യാരംഗം കാലസാഹത്യ വേദിയുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി മലയാള തിളക്കം പ്രവർത്തനങ്ങൾ പ്രതേകമായി നടപ്പിലാക്കി . ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സഹായകമാകുന്ന ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തിവരുന്നു . ഭാഷ നൈപുണികൾ സ്വായത്തമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുന്നു.

  • ദിനാചരണങ്ങൾ

ലോകപരിസ്ഥിതി ദിനത്തോട്‌അനുബന്ധിച്ചു വിദ്യാലയ പരിസരത്തു വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചന്ദ്രദിനത്തോട് അനുബന്ധിച്ചു ചന്ദ്രദിനാ ക്വിസ് സംഘടിപ്പിച്ചു . സ്വാതന്ത്ര്യദിനം , പ്രശസ്ത വ്യക്തികളുടെ ജന്മ -ചരമദിനങ്ങൾ , ഗാന്ധി ജയന്തി , റിപ്പബ്ലിക്ക് ദിനം തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു . ഇത്തരം ദിനാചരണങ്ങളിലൂടെ കുട്ടികൾക്ക് മഹത് വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത മൂല്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ സ്വംശീകരിക്കാനും സാധിക്കുന്നു . നമ്മുടെ ദേശത്തിന്റെ സംസ്കാരം ,ചരിത്രം എന്നിവ മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നു .